For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: പാകിസ്താനിലെങ്കില്‍ വൈഭവ് ടീമിന് പുറത്താവും!! ഞെട്ടിച്ച് മുന്‍ പാക് താരം, കാരണമറിയാം

ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ലോക ക്രിക്കറ്റിലെ അദ്ഭുതമായി മാറിയ താരമാണ് രാജസ്ഥാന്‍ റോല്‍സിന്റെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവന്‍ഷി. 14ാം വയസ്സില്‍ ആദ്യ മല്‍സരം കളിച്ച ഈ ഇടംകൈയന്‍ ബാറ്റര്‍ പല റെക്കോര്‍ഡുകളും കടപുഴക്കുകയും ചെയ്തു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തിലാണ് ഓപ്പണറായി ഇറങ്ങി വൈഭവ് ചരിത്രം കുറിച്ചത്. നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പായിച്ച് അദ്ദേഹം കൈയടി നേടുകയും ചെയ്തിരുന്നു.

കഴിഞ്ഞ മെഗാ ലേലത്തിലാണ് ബിഹാറില്‍ നിന്നുള്ള കൗമാര താരത്തെ റോയല്‍സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം വൈഭവിനു അരങ്ങേറാന്‍ അവസരമൊരുക്കുകയും ചെയ്തു. എന്നാല്‍ പാകിസ്താനിലായിരുന്നെങ്കില്‍ വൈഭവിനു ടീമിനു പുറത്താക്കിയേനെയെന്ന ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. ഇതിന്റെ കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

VAIBHAV SURYAVANSHI

പാകിസ്താനിലെങ്കില്‍ പുറത്തിരിക്കും

വൈഭവ് സൂര്യവന്‍ഷി പാകിസ്താനില്‍ ആയിരുന്നെങ്കില്‍ കളിക്കാന്‍ അവസരം ലഭിക്കില്ലായിരുന്നുവെന്നാണ് ബാസിത് അലി പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ ഐപിഎല്ലിനെ കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

വൈഭവ് സൂര്യവന്‍ഷിയെന്ന 14 വയസ്സ് മാത്രമുള്ള ഒരു കുട്ടി ഐപിഎല്ലില്‍ ആദ്യമായി കളിച്ച മല്‍സരത്തിലെ ആദ്യ ബോളില്‍ സിക്‌സറടിച്ചിരിക്കുകയാണ്. ഇതു വലിയ കാര്യം തന്നെയാണ്. എന്നാല്‍ ആദ്യ ബോളില്‍ സിക്‌സറിനു ശ്രമിക്കവെ അവന്‍ പുറത്തായിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നു സങ്കല്‍പ്പിച്ച് നോക്കൂ. എന്തായിരിക്കും ആളുകള്‍ പറയുക?

പാകിസ്താനില്‍ ആയിരുന്നെങ്കില്‍ വൈഭവിനെ ടീമിനു പുറത്താക്കുയെന്നായിരിക്കും ആളുകള്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇന്ത്യയില്‍ അങ്ങനെയല്ല. ഇങ്ങനെയാണ് നിങ്ങള്‍ കളിക്കാര്‍ക്കു ആത്മവിശ്വാസം നല്‍കേണ്ടത്. അതിനുള്ള ഫലം പിന്നീട് ലഭിക്കുകയും ചെയ്യുമെന്നും ബാസിത് അലി വ്യക്തമാക്കി.

അഭിഷേക് ശര്‍മയിലേക്കു നോക്കൂ, തിലക് വര്‍മയിലേക്കു നോക്കൂ, യശസ്വി ജയ്‌സ്വാളിലേക്കും ശുഭ്മന്‍ ഗില്ലിലേക്കും നോക്കൂ. ഈ തരത്തിലുള്ള ആത്മവിശ്വാസം നല്‍കിയതു കാരണമാണ് അവരെല്ലാം വലിയ താരങ്ങളായി മാറിയത്. സ്വയം പ്രകടിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കിയപ്പോള്‍ അവര്‍ അതു പ്രകടിപ്പിക്കുയും ചെയ്തു. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പമെല്ലാം കളിക്കുകയും ചെയ്യുന്നതോടെ ഇവര്‍ വലിയ ക്രിക്കറ്റര്‍മാരായി മാറുകയും ചെയ്യുമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

VAIBHAV SURYAVANSHI

പരിക്കു കാരണം ക്യാപ്റ്റന്‍ സഞ്ജു സാംസണിനു പരിക്കേറ്റതോടെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ വൈഭവ് സൂര്യവന്‍ഷിക്കു അരങ്ങേറ്റത്തിനു വഴി തുറന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗില്‍ കളിക്കാന്‍ ലഭിച്ച അവസരം താര മുതലാക്കുകയും ചെയ്തു. സിക്‌സറുമായി അക്കൗണ്ട് തുറന്ന വൈഭവ് 20 ബോളില്‍ 34 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്.

ഐപിഎല്ലിനെ പുകഴ്ത്തി

വൈഭവ് സൂര്യവന്‍ഷിയുടെ പ്രകടനത്തെ കുറിച്ച് പരാമര്‍ശിക്കുന്നതിനൊപ്പം ഐപിഎല്ലിനെ പുകഴ്ത്താനും ബാസിസ് അലി മറന്നില്ല. പാകിസ്താന്‍ സൂപ്പര്‍ ലീഗിനേക്കാള്‍ (പിഎസ്എല്‍) ഒരുപാട് മുകളിലാണ് ഐപിഎല്ലെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്ലിന്റെ ക്ലാസ് വേറെ തന്നെയാണ്. ഈ ടൂര്‍ണമെന്റിനെ ഞാന്‍ നമ്പന്‍ വണ്ണെന്നു വിളിക്കുമ്പോള്‍ പാകിസ്താനിലെ സഹോദരന്‍മാരെ അതു അസ്വസ്ഥരാക്കുന്നുണ്ടാവും. പക്ഷെ അവര്‍ പിഎസ്എല്‍ കണ്ട് സമയവും കൈയുമെല്ലാം പാഴാക്കുകയാണ് ചെയ്യുന്നത്.

ഈ സീസണിലെ മാത്രം ഐപിഎല്ലിലെ പ്രതിഭകളെ നോക്കൂ. നെഹാല്‍ വദേര, പ്രിയാന്‍ഷ് ആര്യ, അബ്ദുള്‍ സമദ്, അശ്വനി കുമാര്‍ തുടങ്ങിയവരെല്ലാമുണ്ട്. ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത് മായങ്ക് യാദവിന്റെ പ്രകടനമാണ്. അവന്‍ മാച്ച് ഫിറ്റായി തിരിച്ചുവരുന്നതിന് ഞാന്‍ ആകാംക്ഷയോടെയാന് കാത്തിരിക്കുന്നത്. മായങ്കിന്റെ ബൗളിങ് കാണാന്‍ ആഗ്രഹിക്കുവന്നതായും ബാസിത് അലി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, April 21, 2025, 17:31 [IST]
Other articles published on Apr 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+