മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഓപ്പണര്‍മാരിലൊരാളാണ് രോഹിത് ശര്‍മ. വീരേന്ദര്‍ സെവാഗ് കളം വിട്ടപ്പോള്‍ ആ സ്ഥാനത്തേക്കെത്തിയ രോഹിത് ഇന്ന് ഒട്ടുമിക്ക സിക്‌സര്‍ റെക്കോഡും തന്റെ പേരിലാക്കിക്കഴിഞ്ഞു. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള രോഹിത് പവര്‍പ്ലേയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ്. മികച്ച സാങ്കേതികയുള്ള താരമാണ് രോഹിത് എന്ന് പറയാനാവില്ല. എന്നാല്‍ മികച്ച ടൈമിങ്ങോടെ കളിക്കാന്‍ രോഹിത്തിന് സാധിക്കുന്നു.
രോഹിത് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കടക്കം നയിച്ച നായകനാണ്. എന്നാല്‍ നേട്ടങ്ങളേറെയുണ്ടെങ്കിലും മടിയനെന്നും അലസനെന്നുമുള്ള വിശേഷണം എപ്പോഴും രോഹിത്തിനുണ്ട്. രോഹിത്തിന്റെ ശരീര ഭാഷ അലസത തോന്നിപ്പിക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ രോഹിത് ഇവര്‍ക്കെല്ലാം പ്രകടനം കൊണ്ട് മറുപടി നല്‍കാറാണ് പതിവ്. ഇപ്പോഴിതാ രോഹിത്തിന്റെ പരിശീലനത്തെക്കുറിച്ച് മുന്‍ മുംബൈ ഫീല്‍ഡിങ് കോച്ചായ ജോണ്ടി റോഡ്‌സ് വെളിപ്പെടുത്തിയിരിക്കുകയാണ്.
പരിശീലനം നടത്തുന്നത് വളരെ കുറവ്
രോഹിത് ശര്‍മ പരിശീലനം നടത്തുന്നത് വളരെ കുറവാണെന്നാണ് റോഡ്‌സ് പറയുന്നത്. മുംബൈ ടീമില്‍ ഏറ്റവും കുറച്ച് പരിശീലനം നടത്തുന്നത് രോഹിത്താണെന്നാണ് റോഡ്‌സ് വെളിപ്പെടുത്തിയത്. 'രോഹിത് ശര്‍മയുടെ പരിശീലനം കൗതുകമുണ്ടാക്കുന്നത്. പാഡൊക്കെ അണിഞ്ഞ് വന്ന് നെറ്റ്‌സില്‍ മൂന്നോ നാലോ ത്രോ ബോളുകള്‍ നേരിടും. രണ്ട് വലിയ ഷോട്ടുകള്‍ കളിക്കും. പിന്നീട് മറ്റുള്ളവരുടെ പരിശീലനം കണ്ട് നില്‍ക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അത്ര പോലും പരിശീലനം നടത്താത്ത താരമാണ് രോഹിത്.
എന്നാല്‍ അദ്ദേഹത്തിന്റെ സാങ്കേതിക മികവ് അത്ഭുതപ്പെടുത്തുന്നതാണ്' ജോണ്ടി റോഡ്‌സ് പറഞ്ഞു. രോഹിത് മികച്ച സാങ്കേതികതയുള്ള താരമല്ലെന്നതാണ് വസ്തുത. ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന ശീലം രോഹിത്തിനില്ല. തന്റേതായ ശൈലിയിലുള്ള ഷോട്ടുകളിലൂടെയാണ് രോഹിത് കത്തിക്കയറുന്നത്. പുള്‍ ഷോട്ടാണ് രോഹിത്തിന്റെ വജ്രായുധം. ഷോട്ട് ബോളുകളെ രോഹിത്തിനെപ്പോലെ അനായാസം നേരിടുന്ന മറ്റൊരു താരവുമില്ലെന്ന് പറയാം.

രോഹിത് കഠിന പരിശീലനം നടത്താറില്ല
തുടര്‍ച്ചയായി ഫോം ഔട്ടാണെങ്കില്‍ മാത്രമാണ് രോഹിത് ശര്‍മ കഠിനമായി പരിശീലനം നടത്താറ്. അല്ലാത്ത സമയത്ത് രോഹിത് പരിശീലനം നടത്തുന്നത് വളരെ കുറവാണ്. വിരാട് കോലിയെപ്പോലെ നെറ്റ്‌സില്‍ ഏറെ നേരം ചിലവിടുന്ന താരമല്ല രോഹിത്. തന്റെതായ ടൈമിങ്ങാണ് രോഹിത്തിന്റെ കരുത്ത്. ഇൗ കഴിവാണ് രോഹിത്തിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ പോലും മികച്ച ടൈമിങ് കണ്ടെത്താന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്.
ഫിറ്റ്‌നസിന്റെ കാര്യത്തിലും നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് രോഹിത്. അദ്ദേഹത്തിന്റെ കുടവയറ് ഫിറ്റ്‌നസില്ലാത്തതിന്റെ ലക്ഷണമായാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതേ വിമര്‍ശകര്‍ക്ക് ഗംഭീര പ്രകടനം കൊണ്ടും മികച്ച ഫീല്‍ഡിങ്ങുകൊണ്ടും രോഹിത് മറുപടി നല്‍കുന്നു. രോഹിത്തിന്റെ ഫിറ്റ്‌നസ് മോശമാണെന്ന് കളത്തില്‍ ഒരിക്കലും തോന്നിക്കാത്ത തരത്തില്‍ പ്രകടനം നടത്താന്‍ രോഹിത്തിന് സാധിക്കാറുണ്ട്.
രോഹിത് മുംബൈ വിട്ടേക്കും
രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ്. എന്നാല്‍ അവസാന സീസണില്‍ രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ രോഹിത് മുംബൈ ടീം മാനേജ്‌മെന്റുമായി ഇപ്പോള്‍ നല്ല ബന്ധത്തിലല്ല. രോഹിത് വരുന്ന സീസണിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ കളിക്കാന്‍ രോഹിത്തിന് താല്‍പര്യമില്ലെന്നുറപ്പാണ്.
മുംബൈ വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നീ ടീമുകളിലൊന്നിലേക്ക് രോഹിത് പോയേക്കുമെന്നാണ് വിവരം. എന്തായാലും രോഹിത് ഇനി മുംബൈയില്‍ തുടരാന്‍ സാധ്യത വളരെ കുറവാണ്. അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ച രോഹിത്തിന്റെ അവസാന കുറച്ച് വര്‍ഷങ്ങളിലെ ഐപിഎല്ലിലെ പ്രകടനങ്ങളെല്ലാം് നിരാശപ്പെടുത്തുന്നതായിരുന്നു.