IPL 2025: സഞ്ജു ടീമിലുണ്ടോ, ഇന്ത്യ ഏത് മത്സരവും ജയിക്കും! കാരണം പറഞ്ഞ് കോച്ച് ബിജു ജോര്‍ജ്
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ കസറുകയാണ്. അവസാനം കളിച്ച അഞ്ച് ടി20യില്‍ നിന്ന് മൂന്ന് സെഞ്ച്വറിയാണ് സഞ്ജു സാംസണ്‍ നേടിയത്. ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും കസറിയ സഞ്ജു സാംസണ്‍ ഇനി കേരളത്തിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാന്‍ തയ്യാറെടുക്കുകയാണ്. കേരളത്തിന്റെ നായകനായാണ് സഞ്ജു ടൂര്‍ണമെന്റില്‍ കളിക്കുന്നത്.
ഐപിഎല്‍ താരലേലവും വരാനിരിക്കുന്നതിനാല്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് തിരക്കേറിയ സമയമാണ്. ഇന്ത്യ ഓപ്പണര്‍ റോളിലേക്ക് സഞ്ജുവിനെ പരിഗണിച്ചതോടെയാണ് പ്രകടനം മെച്ചപ്പെട്ടത്. ഗൗതം ഗംഭീര്‍ എന്ന പരിശീലകനും സൂര്യകുമാര്‍ യാദവ് എന്ന ക്യാപ്റ്റനും സഞ്ജുവിനെ വളരെയധികം പിന്തുണക്കുന്നുണ്ട്. ഇപ്പോഴിതാ സഞ്ജു സാംസണിന്റെ മികവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പരിശീലകനായ ബിജു ജോര്‍ജ്.
സഞ്ജു ഉണ്ടെങ്കില്‍ ഇന്ത്യ തോല്‍ക്കില്ല
സഞ്ജു സാംസണ്‍ ടീമിലുണ്ടെങ്കില്‍ ഇന്ത്യ തോല്‍ക്കില്ലെന്നും ഇംപാക്ട് സൃഷ്ടിക്കുന്ന ബാറ്റ്‌സ്മാനാണ് സഞ്ജുവെന്നുമാണ് ബിജു ജോര്‍ജ് പറയുന്നത്. 'സഞ്ജു ഏറ്റവും മികച്ച രീതിയിലൂടെ ഇപ്പോള്‍ വരവറിയിച്ചിരിക്കുന്നത്. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണവന്‍. അവന്‍ വലിയ സ്‌കോര്‍ നേടുന്ന മത്സരങ്ങളിലെല്ലാം ഇന്ത്യ വിജയിക്കും. ഇന്ത്യ, കേരള, രാജസ്ഥാന്‍ ഏത് ടീമായാലും സഞ്ജു കളിക്കുമ്പോള്‍ വിജയ സാധ്യത കൂടുതലാണ്' ബിജു ജോര്‍ജ്ജ് പറഞ്ഞു.
ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ് ബിജു ജോര്‍ജ്ജ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച നായകനാണ് സഞ്ജു. ഇത്തവണ താരത്തിന്റെ കരിയറിലെ റെക്കോഡ് തുകയായ 18 കോടിക്കാണ് സഞ്ജുവിനെ നിലനിര്‍ത്തിയത്. രാജസ്ഥാന്റെ നായകനായി സഞ്ജു സാംസണ്‍ തന്നെയാവും ഉണ്ടാവുകയെന്ന് ടീം വ്യക്തമാക്കിയിട്ടുണ്ട്.

ലേലത്തില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ താരങ്ങളെത്തും
ഇത്തവണത്തെ ലേലത്തില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരള ക്രിക്കറ്റ് ലീഗിന്റെ വരവോടെ നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി വളര്‍ന്നിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും ഇത്തവണ ലേലത്തില്‍ വലിയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. ലേലത്തില്‍ അവസരം ലഭിക്കാന്‍ സാധ്യതയുള്ള കേരള താരങ്ങള്‍ ആരൊക്കെയാണെന്നും ബിജു ജോര്‍ജ് പറഞ്ഞു. 'സച്ചിന്‍ ബേബിക്ക് ഇത്തവണ ആവശ്യക്കാരുണ്ടാവുമെന്നാണ് കരുതുന്നത്.
സച്ചിനോടൊപ്പം വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, അബ്ദുല്‍ ബാസിത് എന്നിവര്‍ക്കും അവസരം ലഭിച്ചേക്കും. സല്‍മാന്‍ നിസാറിനെ പരിഗണിക്കാനും സാധ്യതയുണ്ട്' ബിജു ജോര്‍ജ് പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗില്‍ സച്ചിന്‍ ബേബി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ കേരള സീനിയര്‍ താരത്തെ ഇത്തവണ വാങ്ങാന്‍ ആരെങ്കിലും തയ്യാറാവാനാണ് സാധ്യത കൂടുതല്‍. വിഷ്ണു വിനോദ് അവസാന സീസണില്‍ മുംബൈയുടെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും വിഷ്ണുവിന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.
കേരള ടീമിനൊപ്പവും മിന്നിക്കട്ടെ
സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഇനി കേരളത്തിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തിളങ്ങാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയുടെ അടുത്ത ടി20 പരമ്പര ഇംഗ്ലണ്ടിനെതിരേ ജനുവരി അവസാന വാരമാണ്. സഞ്ജു ഒന്നാം നമ്പര്‍ കീപ്പറായിത്തന്നെ ഈ പരമ്പരയില്‍ ഉള്‍പ്പെട്ടേക്കും.
അതിന് മുമ്പ് കേരളത്തിനൊപ്പം തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കണ്ടറിയാം. ഓപ്പണര്‍ റോളില്‍ത്തന്നെയാവും കേരളത്തിനായി സഞ്ജു സാംസണ്‍ കളിക്കുക. ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് കേരളത്തിനൊപ്പം കളിച്ച് സഞ്ജു തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications