Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 6 പേരെ നിലനിര്‍ത്താം! പഴ്സിലെ തുകയില്‍ വര്‍ധന, ടീമുകള്‍ ഹാപ്പി; ഇനി ലേലം

മുംബൈ: ഐപിഎല്ലിന്റെ മെഗാ താരലേലത്തിനു മുമ്പ് പരമാവധി ആറു താരങ്ങളെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു അനുമതി നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചു. കൂടാതെ ലേലത്തില്‍ ടീമിലെ താരത്തെ തിരികെ വാങ്ങാനുള്ള ആര്‍ടിഎം കാര്‍ഡ് ഓപ്ഷനും ടീമുകള്‍ക്കു ലഭിക്കും. മാത്രമല്ല കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഫ്രാഞ്ചൈസികളുടെ പഴ്‌സില്‍ അനുവദിക്കപ്പെട്ട പണം വര്‍ധിപ്പിക്കാനും അനുവാദം ലഭിച്ചിരിക്കുകയാണ്.

IPL AUCTION

ഈ വര്‍ഷമവസാനത്തോടെയാണ് മെഗാ താരലേലം നടക്കാനിരിക്കുന്നത്. ഇതിനു മുന്നോടിയായിട്ടാണ് എത്ര കളിക്കാരെ വീതം ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താമെന്നതിനെക്കുറിച്ചു ബിസിസിഐയുടെ തീരുമാനം പുറത്തുവന്നിരിക്കുന്നത്. ഇതോടെ അടുത്തതായി ആരൊയൊക്കെ നിലനിര്‍ത്താമെന്നതിനെക്കുറിച്ചായിരിക്കും ഇനി ഓരോ ഫ്രാഞ്ചൈസിയും വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുക.

ആറു പേര്‍ കൂടെയുണ്ടാവും

ആറു താരങ്ങളെയാണ് ഓരോ ഫ്രാഞ്ചൈസിക്കും അടുത്ത ഐപിഎല്‍ സീസണിലേ്ക്കു നിലനിര്‍ത്താന്‍ സാധിക്കുക. ഇതിലൊരാള്‍ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരമായിരിരിക്കുകയും വേണമെന്നും ബിസിസിഐ നിഷഷ്‌കര്‍ഷിച്ചിട്ടുണ്ട്. ശേഷിച്ച അഞ്ചു പേരില്‍ എത്ര ഇന്ത്യന്‍, വിദേശ താരങ്ങള്‍ ആവാമെന്നതിനെക്കുറിച്ചു നിബന്ധനകളില്ല. അതു ടീ ഓരോ ടീമുകള്‍ക്കും തീരുമാനിക്കാം.

രണ്ടു രീതിയില്‍ ഫ്രാഞ്ചൈസികള്‍ക്കു കളിക്കാരെ നിലനിര്‍ത്താം. ഒന്നുകില്‍ നേരിട്ടും ആര്‍ടിഎം വഴിയും ആറു പേരെ നിലനിര്‍ത്താം. അല്ലെങ്കില്‍ ആര്‍ടിഎം വഴി മാത്രവും ആറു പേരെ നിലനിര്‍ത്താന്‍ സാധിക്കും.

ആര്‍ടിഎം

തൊട്ടുമുമ്പത്തെ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന താരത്തെ ഒഴിവാക്കിയ ശേഷം അയാളെ ലേലത്തില്‍ തിരികെ വാങ്ങാന്‍ ആര്‍ടിഎം ഓപ്ഷന്‍ ടീമുകളെ സഹായിക്കും. ഇതു ടീമുകളെ അവരുടെ നിര്‍ണായക താരങ്ങളെ നിലനിര്‍ത്താനും ഇതു വഴി ടീം ബാലന്‍സ് കാത്തുസൂക്ഷിക്കാനും സഹായിക്കുകയും ചെയ്യും.

പഴ്‌സില്‍ കൂടുതല്‍ പണം

മുന്‍ ഐപിഎല്‍ സീസണുകളെ അപേക്ഷിച്ച് ഫ്രാഞ്ചൈസികള്‍ക്കു തങ്ങളുടെ പഴ്‌സില്‍ സൂക്ഷിക്കാവുന്ന തുകയില്‍ ഇത്തവണ വര്‍ധനവ് വരുത്തിയിരിക്കുകയാണ്. ഇതോടെ 120 കോടി രൂപ ഓരോ ടീമിന്റെയും പഴ്‌സിലുണ്ടാവുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 കോടി രൂപ കൂടുതലാണിത്. പഴ്‌സില്‍ കൂടുതല്‍ പണമുള്ളതിനാല്‍ തന്നെ ഫ്രാഞ്ചൈസികളെ അതു ലേലത്തില്‍ കൂടുതല്‍ നന്നായി ചെലവഴിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഓരോ റീട്ടെന്‍ഷന്റെയും തുക

ലേലത്തിനു മുമ്പ് നിലനിര്‍ത്തുന്ന ഓരോ താരത്തിന്റെ മൂല്യം എത്രയായിരിക്കണമെന്നു ക്രമം അനുസരിച്ചു തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമാദ്യം നിലനില്‍ത്തുന്ന താരത്തിന്റെ മൂല്യം 18 കോടി രൂപയായിരിക്കും. രണ്ടാമത്തെയാള്‍ക്കു 14 കോടിയും മൂന്നാമത്തെയാള്‍ക്കു 11 കോടിയുമാണ് ശമ്പളമായി നല്‍കാന്‍ സാധിക്കുക. ശേഷിച്ച രണ്ടു നിലനിര്‍ത്തലുകള്‍ക്കു 18 കോടി, 14 കോടി എന്നിങ്ങനെ തുക ചെലവഴിക്കേണ്ടതായും വരും.

അതായത് ഈ തരത്തില്‍ അഞ്ചു പേരെ നിലനിര്‍ത്താല്‍ ഒരു ഫ്രാഞ്ചൈസിക്കു ചെലവാകുക 75 കോടി രൂപയായിരിക്കും. അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരത്തെ കൂടി നിലനിര്‍ത്തിയാല്‍ ഫ്രാഞ്ചൈസിക്കു 79 കോടി രൂപയാണ് മുടക്കേണ്ടി വരിക. ഇതോടെ അവരുടെ പഴ്‌സില്‍ പിന്നീട് ബാക്കിയുണ്ടാവുക. 41 കോടി രൂപയുമായിരിക്കും.

Story first published: Saturday, September 28, 2024, 23:38 [IST]
Other articles published on Sep 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+