കൊല്‍ക്കത്ത: ഐപിഎല്ലില്‍ വീണ്ടുമൊരു വമ്പന്‍ ഓപ്പണിങ് കൂട്ടുകെട്ടുമായി കൈയടി നേടിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍- സായ് സുദര്‍ശന്‍ സഖ്യം. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഈ സഖ്യം ജിടിയുടെ ഇന്നിങ്‌സിനു അടിത്തറയിട്ടത്. ഇതോടെ കെകെആറിനു 199 റണ്‍സിന്റെ വലിയ വിജയലക്ഷ്യവും കെകെആറിനു നല്‍കിയിരിക്കുകയാണ്.
ഒരിക്കല്‍ക്കൂടി സ്ഥിരതയാര്‍ന്ന പ്രകടനവുമായി ടീമിനു മികച്ച തുടക്കം നല്‍കിയതോടെ ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായി ഗില്ലിനെയും സായിയെയും പരീക്ഷിക്കണമെന്നു സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. നിലവില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യമാണ് ടി20യില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അവസാന മൂന്നു ടി20 പരമ്പകളിലും ടീമിനായി ഓപ്പണ്‍ ചെയ്തത് ഇവര്‍ തന്നെയാണ്.

എലൈറ്റ് ക്ലബ്ബില്‍ ഗില്‍- സായ് സഖ്യം
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന അയക്കപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സിനു ആഗ്രഹിച്ചു പോലെയൊരു തുടക്കമാണ് ശുഭ്മന്‍ ഗില്‍- സായ് സുദര്‍ശന്‍ സഖ്യം നല്‍കിയത്. ശ്രദ്ധയോടെ തുടങ്ങിയ ശേഷം പിന്നീട് ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇരുവരും ഗിയര്‍ മാറ്റുകയായിരുന്നു. 114 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ ഗില്‍- സായ് സഖ്യം അടിച്ചെടുത്തു. 13ാം ഓവറിലാണ് ഇരുവരും വേര്‍പിരിഞ്ഞത്.
52 റണ്‍സെടുത്ത സായിയാണ് ആദ്യം മടങ്ങിയത്. 36 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഗില്ലാവട്ടെ 90 റണ്‍സും അടിച്ചെടുത്താണ് മടങ്ങിയത്. വെറും 55 ബോളില്‍ 10 ഫോറുകളും മൂന്നു സിക്‌സറുകളും താരം നേടി. ഇരുവര്‍ക്കുമിടയിലുള്ള മികച്ച ഒത്തിണക്കം ഒരിക്കല്‍ക്കൂടി കാണിച്ചു തന്നെ മല്‍സരമായിരുന്നു ഇത്. പല സിംഗിളുകളും ഡബിളുകളാക്കി മാറ്റാനായത് ഗില്ലും സായിയും തമ്മിലുള്ള മികച്ച കെമിസ്ട്രി കൂടിയാണ്.
ഈ കളിയിലെ സെഞ്ച്വറി കൂട്ടുകെട്ടോടെ എലൈറ്റ് ക്ലബ്ബിലും ഗില്‍- സായ് സഖ്യം ഇടം നേിയിരിക്കുകയാണ്. ഐപിഎല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകെട്ടുകളുള്ള ജോടികളുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തിനൊപ്പം എത്തിയിരിക്കുകയാണ് ഈ സഖ്യം. ഇതു ആറാം തവണയാണ് ഗില്‍- സായ് ജോടി സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായത്.
ഇനി ഓള്‍െൈട ലിസ്റ്റില്‍ വെറും രണ്ടു ജോടികള്‍ മാത്രമേ ഇവര്‍ക്കു മുന്നിലുള്ളൂ. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐതിഹാസിക ജോടികളായ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സുമാണ് തലപ്പത്ത്. 10 സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ ഇരുവരും പങ്കാളികളായിട്ടുണ്ട്. മറ്റൊരു മുന്‍ ജോടികളായ കോലി- ക്രിസ് ഗെയ്ല്‍ സഖ്യമാണ് രണ്ടാംസ്ഥാനത്ത്. ഒമ്പതു കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിക്കുകയും ചെയ്തു.

ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യണം
ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ അടുത്ത ഓപ്പണിങ് ജോടികളായി ശുഭ്മന്‍ ഗില്‍- സായ് സുദര്‍ശന്‍ സഖ്യത്തെ തീര്‍ച്ചായും കൊണ്ടു വരണമെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നു.
ശുഭ്മന്‍ ഗില്‍- സായ് സുദര്‍ശന്‍ സഖ്യം ആറാം തവണയും ഐപിഎല്ലില്‍ കൂട്ടുകെട്ടില്‍ പങ്കാളികളായിരിക്കുകയാണ്. ഇത്രയും വിശ്വസ്തമായ ഒരു ഓപ്പണിങ് സഖ്യം ഈ സീസണില്‍ മറ്റൊരു ടീമിനും തന്നെ ഇല്ലെന്നു കാണാം. ടി20യില്‍ ഇന്ത്യന്‍ ടീമിന്റെയും ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായി ഇരുവരെയും കൊണ്ടുവരൂയെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.