രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഏറ്റവും മോശം ഐപിഎല്‍ സീസണുകളിലൊന്നായി ഇത്തവണത്തേതു മാറിയിരിക്കുകയാണ്. ഏഴു മല്‍സരങ്ങൡല്‍ അഞ്ചാമത്തെ തോല്‍വിയും ഏറ്റുവാങ്ങിയിരിക്കുകയാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാര്‍. ഇതോടെ ഈ സീസണില്‍ ഇനി റോയല്‍സ് പ്ലേഓഫില്‍ കളിക്കുമോയെന്നതും സംശയമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടാണ് റോയല്‍സ് പരാജയം സമ്മതിച്ചത്. ഡിസി നല്‍കിയ 189 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയര്‍സ് നാലു വിക്കറ്റിനു 188 റണ്‍സ് തന്നെ നേടിയതോടെ കളി ടൈയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നു സൂപ്പര്‍ ഓവറില്‍ റോയല്‍സിനെ ഡിസി തുരത്തുകയും ചെയ്തു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍സിനു 11 റണ്‍സാണ് നേടാനായത്. നാലാമത്തെ ബോളില്‍ തന്നെ ഈ സ്‌കോര്‍ ഡിസി ടീം ചേസ് ചെയ്തു വിജയിക്കുകയും ചെയ്തു. ജയിക്കേണ്ടിയിരുന്ന മല്‍സരം ടീം കൈവിട്ടതില്‍ വലിയ ആരാധരോഷമാണ് റോയല്‍സിനെതിരേ ഉയരുന്നത്. ഈ സീസണ്‍ കഴിഞ്ഞാല്‍ നായകന്‍ സഞ്ജു സാംസണ്‍ ടീം വിടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

സഞ്ജു ടീം വിടണം
ഈ ഐപിഎല്ലിനു ശേഷം സഞ്ജു സാംസണ്‍ ഉറപ്പായും രാജസ്ഥാന്‍ റോയല്‍സ് വിടണമെന്നാണ് ഭൂരിഭാഗം ആരാധകരും ആവശ്യപ്പെടുന്നത്. സഞ്ജു സാംസണ്‍ സ്വയം തന്റെ ക്രിക്കറ്റ് കരിയര്‍ തകര്‍ക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ടീമിനോടു ഇങ്ങനെ കൂറ് കാണിച്ച് കരിയര്‍ ഇല്ലാതാക്കരുത്. ഈ ടീം നന്നാവാന്‍ പോവുന്നില്ല. ഈ ദുരന്തം ഫ്രാഞ്ചൈസിയില്‍ തുടര്‍ന്നും കളിച്ച് മണ്ടത്തരം കാണിത്തരുതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നു.
പ്രിയപ്പെട്ട സഞ്ജു സാംസണ്‍, നിങ്ങള്‍ തീര്‍ച്ചയായും കൂടുതല്‍ മെച്ചപ്പെട്ട ഒരു ടീം അര്‍ഹിക്കുന്നു. എന്തിനാണ് ഇങ്ങനെ രാജസ്ഥാന്‍ റോയല്‍സില്‍ തുടര്‍ന്ന് കരിയര്‍ തകര്‍ക്കുന്നത്. ഈ സീസണിനു ശേഷം നിങ്ങള്‍ ടീം വിടണമെന്നും ആരാധകര്‍ പറയുന്നു.
2021 മുതല്‍ ഒന്നിനും കൊള്ളാത്ത ഈ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു സാംസണ്‍ നയിച്ചുകൊണ്ടിരിക്കുകയാണ്. 2022ല്‍ നിങ്ങള്‍ ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു. പക്ഷെ ഇവിടെ ഒരു ഐപിഎല്‍ ട്രോഫിയെന്നതു നടക്കാന്‍ പോവുന്നില്ല. നിങ്ങളുടെ കഴിവും കഠിനധ്വാനവും പരിഗണിക്കുമ്പോള്‍ മറ്റൊരു ഫ്രാഞ്ചൈസിയില്‍ ആയിരുന്നെങ്കില്‍ ഇതിനകം ഐപിഎല്‍ ട്രോഫി നേടിയെനെ. പക്ഷെ റോയല്‍ലിനോടുള്ള കൂറ് മാത്രമാണ് നിങ്ങളെ ഇവിടെ തുടരാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഈ സീസണോടെ ഇതു അവസാനിപ്പിക്കണമെന്നു ആരാധകര്‍ കുറിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സാംസണ്‍ വീണ്ടുമൊരു സീസണ്‍ കൂടി കളിക്കരുത്. കാരണം ഇതുപോലെയൊരു മോശം ടീമിനു വേണ്ടിയല്ല നിങ്ങള്‍ കളിക്കേണ്ടത്. റിഷഭ് പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ടതു പോലെ നിങ്ങളും റോയല്‍സ് വിടേണ്ട സമയമെത്തിയിരിക്കുകയാണെന്നായിരുന്നു ഒരു പോസ്റ്റ്.

രാജസ്ഥാന്‍ റോയല്‍സ് വിട്ടാല്‍ അടുത്ത സീസണില്‍ ഏതൊരു ഫ്രാഞ്ചൈസിയും സഞ്ജു സാംസണിനെ വാങ്ങാന്‍ തയ്യാറാവും. കാരണം അദ്ദഹമൊരു ടീം മാനാണ്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ സ്വന്തം ടീമിന്റെ വിജയത്തിനാണ് സഞ്ജുവിന്റെ പ്രഥമ പരിഗണന. ഇത്തരമൊരു താരത്തെ ഏതു ഫ്രാഞ്ചൈസിയാണ് ആഗ്രഹിക്കാത്തത്? അടുത്ത ഐപിഎല്ലില്‍ ടീം മാറൂയെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
അടുത്ത ഐപിഎല്‍ സീസണില്‍ രാഹുല്‍ ദ്രാവിഡ്, സഞ്ജു സാംസണ്‍ ഇവരിലൊരാള്‍ നിര്‍ബന്ധമായും രാജസ്ഥാന്‍ റോയല്‍സ് വിടണം. അതു സഞ്ജുവായിരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കാരണം അദ്ദേഹത്തെ അര്‍ഹിക്കുന്ന ടീമല്ല റോയല്‍സ്. മറ്റേതെങ്കിലും ഫ്രാഞ്ചൈസിക്കൊപ്പമായിരുന്നെങ്കില്‍ ഇതിനകം ഒരു ഐപിഎല്‍ ട്രോഫിയെങ്കിലും സഞ്ജു ഉറപ്പായും നേടുമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.