Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മെന്‍ഡിസിന് 'കുശാലായി' കിട്ടിയെന്നുറപ്പ്!! അക്കൗണ്ട് നോക്കൂ, ആവശ്യം ശക്തം

ചണ്ഡീഗഡ്: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോടു തോറ്റ് ഗുജറാത്ത് ടൈറ്റന്‍സ് പുറത്തായതിനു പിന്നാലെ ഏറ്റവുമധികം പഴി കേള്‍ക്കുന്നത് കുശാല്‍ മെന്‍ഡിസാണ്. ലീഗ് ഘട്ടം കഴിഞ്ഞതിനു പിന്നാലെ ജിടി വിട്ട ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ പകരക്കാരനായാണ് ശ്രീലങ്കന്‍ കീപ്പറായ മെന്‍ഡിസിനെ കൊണ്ടു വന്നത്. പക്ഷെ മുംബൈയ്്‌ക്കെതിരേ ആദ്യം വിക്കറ്റ് കീപ്പിങിലും പിന്നീട് ബാറ്റിങിലുമെല്ലാം അദ്ദേഹം ദുരന്തമായി മാറി.

എലിമിനേറ്ററില്‍ മെന്‍ഡിസിന്റെ നിറംമങ്ങിയ പ്രകടനത്തില്‍ സംശയമുണ്ടെന്നും മുംബൈയ്ക്കായി താരം ഒത്തുകളിച്ചോയെന്നു പരിശോധിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമാണ്. കളിയില്‍ ജിടി 20 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി പുറത്തായതിനു പ്രധാന കാരണക്കാരില്‍ ഒരാള്‍ മെന്‍ഡിസാണെന്നു അവര്‍ ആഞ്ഞടിക്കുകയും ചെയ്യുന്നു.

KUSAL MENDIS

മെന്‍ഡിസ് എന്തുകൊണ്ട് വില്ലന്‍?

മുംബൈ ഇന്ത്യന്‍സുമായുള്ള എലിമിനേറ്ററില്‍ വിക്കറ്റിനു പിന്നില്‍ കുശാല്‍ മെന്‍ഡിസിന്റെ കൈകള്‍ ഒന്നിലേറെ തവണയാണ് ചോര്‍ന്നത്. ഒരു അന്താരാഷ്ട്ര വിക്കറ്റ് കീപ്പറില്‍ നിന്നും ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യം തന്നെയാണിത്. കളിയില്‍ 81 റണ്‍സുമായി മുംബൈ ഇന്നിങ്‌സിലെ അമരക്കാരനായ രോഹിത് ശര്‍മയ്ക്കാണ് ആദ്യം മെന്‍ഡിസിന്റെ സഹായം ലഭിച്ചത്.

മുഹമ്മദ് സിറാജെറിഞ്ഞ മൂന്നാം ഓവറിലെ നാലാമത്തെ ബോളിലാണ് ഹിറ്റ്മാന്‍ രക്ഷപ്പെട്ടത്. നേരത്തേ പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാമത്തെ ബോളിലും രോഹിത്തിന് ആയുസ് നീട്ടിക്കിട്ടിയിരുന്നു. ജെറാള്‍ഡ് കോട്‌സിയാണ് ഒരു സിംപിള്‍ ക്യാച്ച് താഴെയിട്ടത്. അതിനു പിന്നാലെയാണ് മെന്‍ഡിസും രോഹിത്തിനു ജീവന്‍ തിരികെ നല്‍കിയത്.

ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ ആഞ്ഞുവീശിയ രോഹിത്തിന് അതു കണക്ട് ചെയ്യാനായില്ല. എഡ്ജായ ബോള്‍ നേരെ മെന്‍ഡിസിനു നേരെയാണ് വന്നത്. പക്ഷെ അദ്ദേഹത്തിനു അതു കൈയ്ക്കുള്ളിലാക്കാനായില്ല. കൈകളില്‍ നിന്നും ബോള്‍ തെറിച്ചു പോവുകയായിരുന്നു. മെന്‍ഡിസ് ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ രോഹിത് വെറും 12 റണ്‍സില്‍ പുറത്താവേണ്ടതായിരുന്നു.

ഇതിനു ശേഷം 12ാം ഓവറില്‍ മറ്റൊരു ക്യാച്ച് കൂടി മെന്‍ഡിസ് പാഴാക്കി. ഇത്തവണ സൂര്യകുമാര്‍ യാദവിന്റെ ഊഴമായിരുന്നു. കോട്‌സിയെറിഞ്ഞ ഓവറിലെ രണ്ടും മൂന്നും ബോളുകള്‍ സൂര്യ സിക്‌സറിലേ്ക്കു പറത്തി. അടുത്ത ബോള്‍ അദ്ദേഹം പുറത്താവേണ്ടതുമായിരുന്നു. എഡ്ജായ ബോള്‍ നേരെ മെന്‍ഡിസിലേക്കാണ് വന്നത്. അദ്ദേഹം വലതുവശത്തേക്കു ഡൈവ് ചെയ്ത് ഇതു പിടിക്കാന്‍ ശ്രമിച്ചെങ്കിലും പിടിയിലൊതുക്കാനായില്ല.

പിന്നീട് ബാറ്റിങില്‍ വിചിത്രമായ രീതിയിലാണ് മെന്‍ഡിസ് പുറത്താത്. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനൊപ്പം 64 റണ്‍സിന്റെ കൂട്ടുകെട്ടുമായി ജിടിയെ കളിയിലേക്കു തിരികെ കൊണ്ടു വരുന്നതിനിടെയാണ് താരം വീണത്. മിച്ചെല്‍ സാന്റ്‌നെറിഞ്ഞ ഏഴാം ഓവറിലെ രണ്ടാത്തെ ബോളില്‍ ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കവെ കാല്‍ പിറകിലേക്കു നീങ്ങി സ്വന്തം വിക്കറ്റില്‍ തട്ടുകയായിരുന്നു. ഇതോടെ വിക്കറ്റുകള്‍ താഴെ വീണതോടെ മെന്‍ഡിസ് (20) നിരാശനായി ക്രീസ് വിടുകയും ചെയ്തു.

സംശയം പ്രകടിപ്പിച്ച് ഫാന്‍സ്

മുംബൈ ഇന്ത്യന്‍സിനെിരേ കുശാല്‍ മെന്‍ഡിസിന്റെ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഗുജറാത്ത് ടൈറ്റന്‍സ് വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ പ്രകടനം സംശയകരമാണ്. ആദ്യം രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ക്യാച്ചുകള്‍ ആദ്യം താഴെയിട്ടു. പിന്നീട് ബാറ്റ് ചെയ്യവെ കാല്‍ കൊണ്ട് സ്വന്തം വിക്കറ്റ് ചവിട്ടി വീഴ്ത്തി പുറത്താവുകയും ചെയ്തത് ദുരൂഹമാണെന്നു ആരാധകര്‍ ആഞ്ഞടിച്ചു.

ഗുജറാത്ത് ടൈറ്റന്‍സ് വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കണം. താരത്തിനു മുംബൈ ഇന്ത്യന്‍സ് ഉടമകളായ അംബാനിയില്‍ നിന്നു കോടികള്‍ ലഭിച്ചെന്നുറപ്പാണ്. ഈ മല്‍സരത്തില്‍ ഒത്തുകളി നടന്നതായും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, May 31, 2025, 11:01 [IST]
Other articles published on May 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+