മുംബൈ: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ കരുത്തുറ്റ ബാറ്റിങ് ലൈനപ്പിനു മൂക്കുകയറിട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഫാഫ് ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സിയെ വാനോളം പുകഴ്ത്തുകയകാണ് ആരാധകര്‍. സ്ഥിരം ക്യാപ്റ്റനും ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനു അസുഖം കാരണം പുറത്തിരിക്കേണ്ടി വന്നതോടെയാണ് ഡുപ്ലെസി നായകസ്ഥാനത്തേക്കു വന്നത്.
കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനെയടക്കം നയിച്ച അനുഭവസമ്പത്തുള്ള ഡുപ്ലെസി വാംഖഡെയില്‍ മുംബൈയെ വരിഞ്ഞുകെട്ടുകയായിരുന്നു. തന്റെ ബൗളര്‍മാരെ വളരെ നന്നായി റൊട്ടേറ്റ് ചെയ്ത അദ്ദേഹം മുംബൈ ബാറ്റര്‍മാര്‍ക്കു റണ്ണെടുക്കാനുള്ള അവസരം തുടക്കം മുതല്‍ നല്‍കിയില്ലെന്നു കാണാം. ഇതോടെയാണ് ഡുപ്ലസെിയുടെ ക്യാപ്റ്റന്‍സി കണ്ടുപഠിക്കൂയെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുംബൈയെ പൂട്ടിയ ഡുപ്ലെസി
അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാമുള്ള തന്റെ അനുഭവസമ്പത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഫാഫ് ഡുപ്ലെസി ഈ മല്‍സരത്തില്‍ പുറത്തെടുത്തതോടെ മുംബൈ ഇന്ത്യന്‍സിന്റെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ നാലു വ്യത്യസ്ത ബൗളര്‍മാരെയാണ് ഡുപ്ലെസി പരീക്ഷിച്ചത്.
ഇതു മംബൈയെ ശരിക്കും ബുദ്ധിമുട്ടിച്ചു. ഒരു ബൗളറെയും കൃത്യമായി അവര്‍ക്കു വായിച്ചെടുക്കാനും കഴിഞ്ഞില്ല. 54 റണ്‍സ് മാത്രമേ പവര്‍പ്ലേയില്‍ ലഭിച്ചുള്ളൂ. ഇതിനിടെ മികച്ച ഫോമിലുള്ള രോഹിത് ശര്‍മ, വില്‍ ജാക്‌സ് എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. മുകേഷ് കുമാറിനായിരുന്നു ആദ്യ ഓവര്‍. അദ്ദേഹം വിട്ടുകൊടുത്തത് ഏഴു റണ്‍സ് മാത്രം.
രണ്ടാം ഓവര്‍ ബൗള്‍ ചെയ്തത് ദുഷ്മന്ത ചമീരയാണ്. രണ്ടു സിക്‌സറക്കം 15 റണ്‍സ് അദേഹം വഴങ്ങി. മൂന്നാം ഓവറില്‍ മുകേഷ് തന്നെ വരുമെന്നു കരുതെയെങ്കിലും ഡുപ്ലെസി വിളിച്ചത് പരിചയ സമ്പന്നനായ ഇടകൈയന്‍ പേസര്‍ മുസ്ഫിസുര്‍ റഹ്മാനെയാണ്. രണ്ടാമത്തെ ബോളില്‍ തന്നെ രോഹിത്തിനെ (5) എഡ്ജായി അഭിഷേക് പൊറെലിന്റെ കൈകളിലെത്തിച്ച അദ്ദേഹം മുംബൈയ്ക്കു ആദ്യ പ്രഹരമേല്‍പ്പിച്ചു.
നാലാം ഓവറില്‍ വീണ്ടുമൊരു ബൗളിങ് ചേഞ്ച്. സ്പിന്നര്‍ വിപ്രാജ് നിഗമിനാണ് ഡുപ്ലെസി ഓവര്‍ നല്‍കിയത്. രണ്ടു ഫോറുമടക്കം ഒമ്പത് റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. അഞ്ചാമത്തെ ഓവറില്‍ മുസ്തഫിസുര്‍ ഓരോ ഫോറും സിക്‌സറുമടക്കം 12 റണ്‍സ് അദ്ദേഹം വഴങ്ങി.
പവര്‍പ്ലേയിലെ അവസാന ഓവറില്‍ മുകേഷിനെ രണ്ടാം സ്‌പെല്ലിനായി ഡുപ്ലെസി തിരികെ വിൡച്ചു. അദ്ദേഹം ടീമിനു രണ്ടാം വിക്കറ്റും നേടിക്കൊടുത്തുു. മൂന്നാമത്തെ ബോളില്‍ ജാക്‌സിനെ (21) വിപ്രാജ് നിഗമിന്റെ കൈകളിലെത്തിക്കുകയായിരുന്നു മുകേഷ്.
പവര്‍പ്ലേയ്ക്കു പിന്നാലെ കുല്‍ദീപ് യാദവിനെയും വിപ്രാജിനെയും രണ്ടു എന്‍ഡുകളിലു മാറിമാറിക്കെണ്ടു വന്നാണ് മുംബൈയുടെ റണ്ണൊഴുക്ക് ഡുപ്ലെസി തടഞ്ഞത്. ഏഴു മുതല്‍ 15 വരെയുള്ള ഓവറുകളില്‍ വെറും 60 റണ്‍സ് മാത്രമേ മുംബൈയ്ക്കു കൂട്ടിച്ചേര്‍ക്കാനായുള്ളൂ. രണ്ടു വിക്കറ്റുകള്‍ കൂടി ഇതിനിടെ കൈവിടുകയും ചെയ്തു. 50 റണ്‍സിന്റെ കൂട്ടുകെട്ടിനായി സൂര്യകുമാര്‍ യാദവും തിലക് വര്‍മയും കളിച്ചത് 44 ബോളുകളാണ്.

അക്ഷര്‍ കണ്ടുപഠിക്കട്ടെ
ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ അക്ഷര്‍ പട്ടേലിനു ലഭിച്ച അതേ ബൗളിങ് നിരയെയാണ് ഫാഫ് ഡുപ്ലെസിക്കും ഈ മല്‍സത്തില്‍ ലഭിച്ചക്. പക്ഷെ എത്ര മികച്ച രീിതിയിലാണ് അവരെ അദ്ദേഹം ഉപയോഗിച്ചതെന്നു നോക്കൂ. അക്ഷറിന്റെ ക്യാപ്റ്റന്‍സി വളരെ പ്രവചനീയമാണ്. പക്ഷെ ഡുപ്ലെസിയുടേത് അങ്ങനെയല്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.
അക്ഷര്‍ പട്ടേലിനേക്കാള്‍ എത്രയോ മികച്ച ക്യാപ്റ്റനാണ് ഫാഫ് ഡുപ്ലെസി. ഈ മല്‍സരത്തില്‍ അദ്ദേഹം അക്കാര്യം തെളിയിക്കുകയും ചെയ്തു. 200 പ്ലസ് സ്‌കോര്‍ പിറക്കേണ്ടിയിരുന്ന വാംഖഡെയില്‍ മുംബൈയെ 180ലൊതുക്കിയത് ഡുപ്ലെസിയുടെ മികച്ച ക്യാപ്റ്റന്‍സി തന്നെയാണ്. ഇനിയുള്ള മല്‍സരങ്ങളിലും ഡിസിയെ ഡുപ്ലെസി നയിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.