For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: പന്തിനെ അംപയര്‍ അപമാനിച്ചു? ധോണി വിചാരിച്ചാല്‍ പോലും ടീം ജയിക്കില്ല!!

ലഖ്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ കുതിപ്പ് തടയാന്‍ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനായില്ല. സ്വന്തം കാണികള്‍ക്കു മുന്നില്‍ എട്ടു വിക്കറ്റിന്റെ നാണംകെട്ട പരാജയമാണ് അവര്‍ക്കു നേരിടേണ്ടി വന്നത്. ബാറ്റിങില്‍ തുടക്കം പാളിയ ശേഷം തിരിച്ചുവന്നെങ്കിലും ബൗളിങില്‍ തീര്‍ത്തും പരിതാപകരായിരുന്ന ലഖ്‌നൗ ടീമിന്റെ പ്രകടനം. എല്‍എസ്ജി നല്‍കിയ 172 റണ്‍സിന്റെ വിജയലക്ഷ്യം അല്‍പ്പം പോലും വിയര്‍ക്കാതെ വളരെ അനായാസമാണ് പഞ്ചാബ് നേടിയെടുത്തത്.

അതിനിടെ ഈ കളിക്കിടെയുണ്ടായ ഒരു സംഭവം ക്രിക്കറ്റ് പ്രേമികളെ ശരിക്കും ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. തീര്‍ത്തും അനുചിതമായ സമയത്തു സ്ട്രാറ്റെജിക് ടൈംഔട്ട് എട്ടുത്ത തീരുമാനമാണ് എല്ലാവരെയും ഒരുപോലെ അദ്ഭുതപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ പലരും ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

SHREYAS RISHABH

കളിയിലെ സ്ട്രാറ്റെജിക് ടൈംഔട്ട്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ റണ്‍ചേസില്‍ പഞ്ചാബ് കിങ്‌സ് വിജയത്തിനു തൊട്ടരികെ നില്‍ക്കവെയായിരുന്നു സ്ട്രാറ്റെജിക് ടൈം ഔട്ടിനായി അംപയറുടെ കോള്‍ വരുന്നത്. ശല്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞ 16ാമത്തെ ഓവറിനു തൊട്ടു പിന്നാലെയായിരുന്നു ഇത്. അപ്പോള്‍ ഇരുടീമുകളുടെ സ്‌കോര്‍ തുല്യമായിരുന്നുവെന്നതാണ് രസകരമായ കാര്യം.

172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഒരു വിക്കറ്റിനു 171 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സ്ട്രാറ്റെജിക് ടൈം ഔട്ട് വരുന്നത്. 46 റണ്‍സുമായി പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 43 റണ്‍സുമായി നെഹാല്‍ വധേരയുമായിരുന്നു അപ്പോള്‍ ക്രീസില്‍. ടൈംഔട്ടിനു പിന്നാലെ അബ്ദുള്‍ സമദെറിഞ്ഞ അടുത്ത ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ സിക്‌സറുമായി ശ്രേയസ് ടീമിന്റെ വിജയറണ്‍സും കുറിച്ചു.

സ്‌ട്രൈറ്റെജിക് ടൈംഔട്ടെന്നത് ഐപിഎല്ലിലെ എല്ലാ കളിയിലും നിര്‍ബന്ധമായും പാലിക്കപ്പെടേണ്ട നിയമാണ്. ടീമുകള്‍ക്കു തങ്ങളുടെ ഗെയിം പ്ലാനില്‍ മാറ്റം വരുത്താനും പുതിയ തന്ത്രം കൊണ്ടു വരുന്നതിനെക്കുറിച്ച് ആലോചിക്കാനുമുള്ള മൂന്നു മിനിറ്റിന്റെ ബ്രേക്കാണിത്. ബൗളിങ് ടീമിന് 6 -9 ഓവറുകള്‍ക്കിടെ എപ്പോള്‍ വേണമെങ്കിലും ടൈംഔട്ട് എടുക്കാം. ബാറ്റിങിന് ടീമിനു 13-16 ഓവറുകള്‍ക്കിടെയാണ് ടൈംഔട്ട് എടുക്കാന്‍ കഴിയുക.

എന്നാല്‍ 16ാം ഓവറിനു മുമ്പ് ബാറ്റിങ് ടീം ടൈംഔട്ട് എടുത്തില്ലെങ്കില്‍ ആ ഓവറിനു ശേഷം അതു സ്വാഭാവികമായി തന്നെ വരികയും ചെയ്യും. പഞ്ചാബും ലഖ്‌നൗവും തമ്മിലുള്ള കളിയില്‍ സംഭവിച്ചതും ഇതു തന്നെയാണ്. ബാറ്റിങ് ടീം ടൈംഔട്ട് എടുക്കാതിരുന്നപ്പോള്‍ അംപയര്‍ 16ാം ഓവറിനു പിന്നാലെ അതു വിളിക്കുകയായിരുന്നു. അദ്ദേഹം നിയമം അനുസരിക്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്.

പക്ഷെ സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികളെ ഇതു ആശ്ചര്യപ്പെടുത്തുകയും ആശയക്കുഴപ്പിലാക്കുകയും ചെയ്തു. എന്താണ് അത്തരമൊരു ഘട്ടത്തില്‍ സ്ട്രാറ്റെജിക് ടൈംഔട്ട് എടുത്തതെന്നാണ് പലരുടെയും ചോദ്യം.

RISHABH PANT

റിഷഭിനെ അപമാനിച്ചോ?

എല്‍എസ്ജി- പഞ്ചാബ് മല്‍സരത്തില്‍ തികച്ചും അപ്രസക്തമായ സമയത്താണ് സ്ട്രാറ്റെജിക് ടൈമൗട്ട് വന്നതെന്നും അതു കളിയിടുടെ രസം കെടുത്തിയെന്നുമാണ് ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ബാറ്റിങ് ടീമിനു വിജയിക്കാന്‍ ഒരു റണ്‍സ് മാത്രം വേണമെന്നിരിക്കെ സ്ട്രാറ്റെജിക് ടൈംഔട്ടോ? ഈ തീരുമാനം വളരെ വിചിത്രമാണ്. കളിയുടെ ഫലമെന്താണെന്നു ഉറപ്പായിരുന്ന സമയത്തു അതു അനാവശ്യമാണെന്നായിരുന്നു ഒരു പ്രതികരം.

പഞ്ചാബ് കിങ്‌സിനു വിജയിക്കാന്‍ നാലോനവറില്‍ വെറും ഒരു റണ്‍സ് മാത്രം വേണമെന്നിരിക്കെ സ്ട്രാറ്റെജിക് ടൈം ഔട്ട് വിളിച്ചതിലൂടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ അപമാനിക്കുകയാണ് അംപയര്‍ ചെയ്തത്. സാക്ഷാല്‍ എംഎസ് ധോണി വിചാരിച്ചാല്‍ പോലും ആ ടൈംഔട്ടിന്റെ സമയത്തു സ്വന്തം ടീമിനെ ജയിപ്പിക്കാനുള്ള തന്ത്രമൊരുക്കാന്‍ സാധിക്കില്ലെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Wednesday, April 2, 2025, 7:24 [IST]
Other articles published on Apr 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+