For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ലുക്കില്ലെങ്കില്‍ ഗില്ലിന് പുല്ലുവില? ആരാധികയ്ക്ക് നേരിട്ടത് വന്‍ അപമാനം!! വീഡിയോ

രോഹിത് ശര്‍മയുടെ അപ്രതീക്ഷിത വിരമിക്കലോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ നായകസ്ഥാനം ഏറ്റെടുക്കാനൊരുങ്ങുകയാണ് യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍. ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഗില്ലാവും ടീമിന നയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. റിഷഭ് പന്തിന്റെയും പേര് പരിഗണനയിലുണ്ടെങ്കിലും ഗില്ലിനാണ് മുന്‍തൂക്കമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്ലില്‍ ഗംഭീരമായി നയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ തലപ്പത്തുള്ള ജിടി പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. അടുത്ത മല്‍സരം ജയിച്ചാല്‍ അവര്‍ക്കു ഔദ്യോഗികമായി പ്ലേഓഫിലേക്കു ടിക്കറ്റ് വാങ്ങാനും ജിടിക്കു കഴിയും.

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഏറ്റവും സറ്റൈലിഷായ ബാച്ചിലര്‍ കൂടിയാണ് കൂടിയാണ് ഗില്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ആരാധികമാരും ഒരുപാടുണ്ട്. ഇപ്പോഴിതാ ഒരു ആരാധികയ്ക്കു നേരെ നടത്തിയ മോശം പെരുമാറ്റത്തിന്റെ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അദ്ദേഹം. ഇതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്.

SHUBMAN GILL

photocredit: Screenshot

സംഭവം ഇങ്ങനെ

വിമാനത്താവളത്തില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പയിയോടെ പുറത്തേക്കു വരുന്നിതിടെ ഒരു ആരാധിക സെല്‍ഫിയെടുക്കുന്നതിനായി ശുഭ്മന്‍ ഗില്ലിന്റെ അടുത്തേക്കു ഓടിയെടുത്തുകയായിരുന്നു. കറുത്ത ഗ്ലാസ് ധരിച്ച് ബാഗുമായി നടന്ന ഗില്‍ ഈ ആരാധികയെ ശ്രദ്ധിക്കുക പോലും ചെയ്യാതെ നടന്നു നീങ്ങുകയായിരുന്നു.

ഇതിനിടെ ഈ ആരാധിക ഫോണുമായി ഒരു സെല്‍ഫിയെടുക്കെയെന്നു അഭ്യര്‍ഥിച്ച് ഒപ്പം തന്നെ നടന്നിട്ടും അവരെ നോക്കാനോ, അല്‍പ്പസമയം കൂടെ നിന്ന് സെല്‍ഫിയെടുക്കാനോ ഗില്‍ തയ്യാറായി. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുള്ള അനുകൂല സമീപനവും കാണാതിരുന്നതോടെ ആരാധിക സെല്‍ഫിയെടുക്കാനുള്ള ശ്രമം വേണ്ടെന്നു വച്ച് പിന്‍മാറുകയായിരുന്നു.

സെല്‍ഫിയെടുക്കനെത്തിയ ആരാധികയെ ശുഭ്മന്‍ ഗില്‍ അപമാനിക്കുന്നു. വീഡിയോ കാണാം

കരിയറിന്റെ തുടക്കകാലത്തു തന്നെ ഇത്രയും ധിക്കാരം കാണിക്കുന്നത് ഒട്ടും ശരിയല്ലെന്നായിരുന്നു ഈ വീഡിയോക്കു താഴെ ആരാധകര്‍ ആഞ്ഞടിച്ചത്. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ലഭിക്കും മുമ്പ് ഇത്രയും ജാഡയെങ്കില്‍ കുറച്ചു കഴിഞ്ഞാല്‍ എത്ര മോശമായിരിക്കും ഗില്ലിന്റെ പെരുമാറ്റമെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

വന്‍ വിമര്‍ശനം

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ കളിക്കളത്തിനു പുറത്ത് ഏറ്റവും മോശമായി പെരുമാറുന്ന താരങ്ങിലൊരാളാണ് ശുഭ്മന്‍ ഗില്‍. പെണ്‍കുട്ടികളുടെ ലുക്കിന് അനുസരിച്ച് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ഇതിനു മറ്റൊരു ഉദാഹരണമെന്നായിരുന്നു ഈ വീഡിയോ പങ്കുവച്ചയാള്‍ അതോടൊപ്പം കുറിച്ചത്.

SHUBMAN GILL

ശുഭമന്‍ ഗില്ലിന്റെ ധിക്കാരം കണ്ടില്ലേ? സുന്ദരിയായ ഒരു പെണ്‍കുട്ടിയാണ് ഈ തരത്തില്‍ ഫോട്ടോയെടുക്കാന്‍ സമീപിച്ചിരുന്നെങ്കില്‍ അദ്ദേഹം സെല്‍ഫിയെുക്കാന്‍ തയ്യാറായേനെ. പക്ഷെ ഈ വീജിയോയില്‍ കാണുന്ന ആരാധികയ്ക്കു വേണ്ടത്ര ലുക്കില്ലെന്നതിനാല്‍ അവര്‍ക്കു നേരത്തേ നോക്കുക പോലും ചെയ്യാതെയാണ് അന്ധനെപ്പോലെ താരം പായതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

കഴിവ് മാത്രമുണ്ടായതു കൊണ്ടു കാര്യമില്ല. ആരാധകരോടു എങ്ങനെ നന്നായി പെരുമാറണമെന്നൂ കൂടി ശുഭ്മന്‍ ഗില്‍ പഠിക്കണം. ഈ വീഡിിയോയില്‍ കണ്ട പെണ്‍കുട്ടിയ അക്ഷര്‍ഥത്തില്‍ അപമാനിച്ചിരിക്കുകയാണ് അദ്ദേഹം. സാര്‍, സാര്‍ എന്നു വിളിച്ച് അവര്‍ കൂടെ ഉണ്ടായിട്ടും അങ്ങനെയാരാള്‍ അവിടിയില്ലെന്ന തരത്തിലാണ ഗില്ലിന്റെ പെരുമാറ്റം. പ്രശസ്തി താരത്തിന്റെ തലയ്ക്കു പിടിച്ചിരിക്കുകയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

Story first published: Monday, May 12, 2025, 16:16 [IST]
Other articles published on May 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+