Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഹാര്‍ദിക് 'തടിയൂരി'!! എന്തുകൊണ്ട് അതു ചെയ്തില്ല? ഭീരുവായ ക്യാപ്റ്റന്‍, വിമര്‍ശനം

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറു ജയങ്ങള്‍ക്കു ശേഷം മുംബൈ ഇന്ത്യന്‍സിന്റെ വിജയക്കുതിപ്പിനു ബ്രേക്കിട്ടിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. മഴ രസംകൊല്ലിയായ ത്രില്ലറില്‍ മഴനിയമപ്രകാരം രണ്ടു റണ്‍സിന്റെ നാടകീയ വിജയമാണ് ജിടി സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയ ജിടി പ്ലേഓഫിനു തൊട്ടരികിലും എത്തിയിരിക്കുകയാണ്.

ജയിക്കാന്‍ സാധിക്കുമായിരുന്ന മല്‍സരമാണ് മുംബൈ ടീം െൈകവിട്ടു കളഞ്ഞത്. മഴനിയമപ്രകാരം വിജയലക്ഷ്യം പുനര്‍ നിശ്ചയിച്ചപ്പോള്‍ ജിടിക്കു ജയിക്കാന്‍ 19ാം ഓവറില്‍ വേണ്ടിയിരുന്നത് 15 റണ്‍സാണ്. പക്ഷെ ദീപക് ചാഹറിനു ഇതു പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. അവസാന ബോളിലായിരുന്നു സിംഗിളിലൂടെ മുംബൈ വിജയം പൂര്‍ത്തിയാക്കിയത്.

ഈ മല്‍സരത്തില്‍ മുംബൈയുടെ തോല്‍വിക്കു പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ മുംബൈ ആരാധകര്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിക്കുകയാണ്. ഹാര്‍ദിക്കിന്റെ മോശം ക്യാപ്റ്റന്‍സിയാണ് ടീമിനെ തോല്‍പ്പിച്ചതെന്നും നായകസ്ഥാനമൊഴിയണമെന്നും ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

HARDIK PANDYA

രൂക്ഷവിമര്‍ശനം

മുംബൈ ഇന്ത്യന്‍സിന്റെ പരാജയത്തില്‍ ക്ഷുഭിതരായ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷമായിട്ടാണ് ഹാര്‍ദിക് പാണ്ഡ്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത്. സ്വയം റിസ്‌കുകളെടുക്കാന്‍ തയ്യാറല്ലാത്ത ഭീരുവായ നായകനാണ് അദ്ദേഹമെന്നും ചിലര്‍ ആഞ്ഞടിക്കുകയാണ്.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി വളരെ പരിതാപകരമായിരുന്നു. എല്ലായ്‌പ്പോഴും പവര്‍പ്ലേയ്ക്കു ശേഷം വളരെ സേഫായിട്ടാണ് അദ്ദേഹം പന്തെറിയാന്‍ എത്താറുള്ളത്. ഈ കളിയില്‍ ഒരോവറില്‍ 11 ബോളുകളും ഹാര്‍ദിക് എറിഞ്ഞു. ഡെത്ത് ഓവറുകളില്‍ ദീപക് ചാഹര്‍ മോശം ബൗളറാണെന്നു അറിമായിരുന്നിട്ടും സ്വയം ബൗളിങ് ചെയ്യാന്‍ തയ്യാറാവാതെ അദ്ദേഹത്തിനു ഓവര്‍ നല്‍കുകയായിരുന്നു. അവസാന ബോളില്‍ സൂര്യ വിക്കറ്റിനു അരികില്‍ നില്‍ക്കെ റണ്ണൗട്ടിനു അവസരമുണ്ടായിട്ടും ത്രോ നല്‍കാതെ സ്വയം റണ്ണൗട്ടിനു ശ്രമിച്ച് അവസരം നഷ്ടപ്പെടുത്തിയതായും ആരാധകര്‍ ആഞ്ഞടിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലെ അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 15 റണ്‍സ് പ്രതിരോധിക്കണമെന്നിരിക്കം നായകന്‍ രോഹിത് ശര്‍മ പന്തേല്‍പ്പിച്ചത് ഹാര്‍ദിക് പാണ്ഡ്യയെയാണ്. അദ്ദേഹം അതു വളരെ നന്നായി നിര്‍വഹിക്കുകയും ചെയ്തു. പക്ഷെ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഈ കളിയില്‍ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ സ്വയം ബൗള്‍ ചെയ്യാന്‍ മുന്നോട്ടു വരാതെ ദീപക് ചാഹറിനെ ആ റിസ്‌കേല്‍പ്പിക്കുകയായിരുന്നു. ഡെത്ത് ഓവറില്‍ അദ്ദേഹം പരാജയമാവുമെന്നു അറിയാമായിരുന്നിട്ടും ഹാര്‍ദിക് എന്തിനു അതു ചെയ്തുവെന്നും ആരാധകര്‍ ചോദിക്കുന്നു.

MI LOSS

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ മുംബൈ ഇന്ത്യന്‍സിനു നേരിട്ട തോല്‍വിയില്‍ ഹാര്‍ദിക് പാണ്ഡ്യക്കു മാപ്പില്ല. അദ്ദേഹം തന്നെയാണ് ഈ പരാജയത്തിന്റെ യഥാര്‍ഥ കാരണക്കാരന്‍. ഡെത്ത് ഓവറുകളില്‍ ദീപക് ചാഹറിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നു എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഓവറുകള്‍ നേരത്തേ തീര്‍ത്ത് ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് എന്നിവരുടെ ഓവറുകള്‍ അവസാനത്തേക്കു മാറ്റിവയ്‌ക്കേണ്ടതും പ്രധാനമായിരുന്നു. പക്ഷെ അദ്ദേഹം ഇതു ചെയ്യാതിരുന്നതാണ് പരാജയതാരണമെനന്നും ഫാന്‍സ് വിലയിരുത്തുന്നു.

ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഹാര്‍ദിക് പാണ്ഡ്യയെ മാറ്റിയത് ശരിയാണെന്നു ഇപ്പോള്‍ വ്യക്തമായി. സൂര്യകുമാര്‍ യാദവ് തന്നെയാണ് ഈ റോള്‍ നിര്‍വഹിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഹാര്‍ദിക് എല്ലായ്‌പ്പോഴും പതറിയിട്ടുണ്ട്. ഈ മല്‍സരത്തില്‍ കണ്ടതും ഇതു തന്നെയാണ്. ദീപക് ചാഹര്‍ക്തു പകരം ഹാര്‍ദിക് തന്നെ സ്വയം അവസാന ഓവര്‍ ബൗള്‍ ചെയ്യണമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, May 7, 2025, 9:19 [IST]
Other articles published on May 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+