Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പ്രഹരശേഷി വെറും 91!! ഷെയ്ഖിനു ബെസ്റ്റ് ടെസ്റ്റ്, എന്തിന് ഓപ്പണിങ് ? രൂക്ഷവിമര്‍ശനം

ചെന്നൈ: പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സ്ലോ ഇന്നിങ്‌സ് കളിച്ച് പുറത്തായ യുവ ഓപ്പണര്‍ ഷെയ്ഖ് റഷീദിനു രൂക്ഷവിമര്‍ശനവും പരിഹാസവും. ചെപ്പോക്കില്‍ നടന്ന കളിയില്‍ ടെസ്റ്റ് ശൈലിയുള്ള ഇന്നിങ്‌സാണ് ഷെയ്ഖ് കളിച്ചത്. 12 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 91.67 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റില്‍ 11 റണ്‍സ് മാത്രമാണ് താരം നേടിയത്.

സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ചെന്നൈ കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു. നേരിയ പ്ലേഓഫ് സാധ്യതയെങ്കിലും കാത്തുസൂക്ഷിക്കാന്‍ വലിയൊരു മാര്‍ജിനില്‍ സിഎസ്‌കെയ്ക്കു ജയിച്ചേ തീരൂ. തോറ്റാല്‍ അവരുടെ പ്ലേഓഫ് പ്രതീക്ഷ പൂര്‍ണമായി അസ്തമിക്കുകയും ചെയ്യും.

SHAIK RASHEED

മോശം തുടക്കം

യുവതാരങ്ങളായ ആയുഷ് മാത്രെയും ഷെയ്ഖ് റഷീദുമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഓപ്പണിങില്‍ ഇറങ്ങിയത്. സ്‌ഫോടനാത്മക തുടക്കം തന്നെ ഈ ജോടിയില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നു. പക്ഷെ സ്ലോ ബാറ്റിങിലൂടെ ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തി. ഒച്ചിഴയുന്ന വേഗത്തിലാണ് പവപ്ലേയില്‍ ചെന്നൈയുടെ ഇന്നിങ്‌സ് മുന്നോട്ടുപോയത്.

അര്‍ഷ്ദീപ് സിങാണ് പഞ്ചാബ് കിങ്‌സിനായി ന്യൂബോള്‍ എറിയാനെത്തിയത്. ഷെയ്ഖിനെയും മാത്രെയും ഇടംവലം തിരിയാനാവാതെ അദ്ദേഹം പൂട്ടി. ആദ്യ ഓവറില്‍ രണ്ടു സിംഗിളും ഒരു വൈഡുമടക്കം വെറും മൂന്നു റണ്‍സ് മാത്രമേ ചെന്നൈക്കു ലഭിച്ചുള്ളൂ. രണ്ടാം ഓവര്‍ മാര്‍ക്കോ യാന്‍സണായിരുന്നു. ഒരു ഫോറും സിംഗിളുമടക്കം ഓവറില്‍ കിട്ടിയത് അഞ്ചു റണ്‍സ് മാത്രം.

പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുക്കാന്‍ സാധിക്കാതെ ഷെയ്ഖും മാത്രെയും ശരിക്കും പതറി. 10ാമത്തെ ബോളിലാണ് ഷെയ്ഖ് തന്റെ ആദ്യ ഫോറടിച്ചത്. അര്‍ഷ്ദീപെറിഞ്ഞ മൂന്നാം ഓവറിലായിരുന്നു ഇത്. ഇതേ ഓവറിലെ അഞ്ചാമത്തെ ബോളില്‍ ഷെയ്ഖ് പുറത്താവുകയും ചെയ്തു. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ഗുഡ് ലെങ്ത്ത് ബോളിനെതിരേ താരം ആഞ്ഞുവീശുകയായിരുന്നു. പക്ഷെ ടൈമിങ് പാളി മുകളിലേക്കുയര്‍ന്ന ബോള്‍ കവര്‍ ഏരിയയില്‍ ശശാങ്ക് സിങ് അനായാസം പിടികൂടുകയായിരുന്നു.

രൂക്ഷ വിമര്‍ശനം

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഈ സീസണില്‍ നാലു മല്‍സരങ്ങളിലാണ് ഷെയ്ഖ് റഷീദിനു കളിക്കാന്‍ അവസരം ലഭിച്ചത്. 14.25 എ്ന്ന മോശം ശരാശരിയില്‍ 109.61 എന്ന പരിതാപകരായ സ്‌ട്രൈക്ക് റേറ്റില്‍ വെറും 57 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ. ഷെയ്ഖ് നേരിട്ടതാവട്ടെ 52 ബോളുകളുമാണ്. താരത്തിന്റെ ഉയര്‍ന്ന സ്‌കോറാവട്ടെ 27 റണ്‍സുമാണ്.

സോഷ്യല്‍ മീഡിയയില്‍ ഷെയ്ഖിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ഷെയ്ഖ് റഷീദ് റഷീദ് ടി20ക്കു പറ്റിയ ബാറ്ററല്ലെന്നു ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. ടെസ്റ്റാണ് അദ്ദേഹത്തിനു ഏറ്റവും അനുയോജ്യമായ ഫോര്‍മാറ്റെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

ഷെയ്ഖ് റഷീദ് യഥാര്‍ഥത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്ന ബാറ്ററല്ല. ഡഗൗട്ടില്‍ തന്നെ അദ്ദേഹത്തെ ഇരുത്തുന്നതായിരിക്കും നല്ലത്. അടുത്ത സീസണിനു മുമ്പ് ചെന്നൈ ഒഴിവാക്കേണ്ട താരങ്ങളുടെ ലിസ്റ്റില്‍ ഷെയ്ഖിനെയും ഉള്‍പ്പെടുത്തണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Wednesday, April 30, 2025, 21:23 [IST]
Other articles published on Apr 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+