Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അംപയറെ അംബാനി 'വിലയ്ക്കു വാങ്ങി'!! മുംബൈക്കു മാത്രം അതു നോ ബോള്‍? വിമര്‍ശനം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസഴ്‌സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തില്‍ അംപയറുടെ ഒരു തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനം. മുംബൈയുടെ റണ്‍ചേസിനിടെ അംപയറുടെ നോ ബോള്‍ കോളാണ് ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി അവര്‍ രംഗത്തു വരികയും ചെയ്തിരിക്കുകയാണ്.

അംപയറുടെ നോ ബോള്‍ കോളിനെ തുടര്‍ന്ന് എസ്ആര്‍എച്ചിനു അര്‍ഹിച്ച വിക്കറ്റും നിഷേധിക്കപ്പെട്ടിരുന്നു. ഇതാണ് തീരുമാനം വലിയ വിവാദമായി മാറാനുള്ള പ്രധാന കാരണം. മുംബൈയുടെ സൗത്താഫ്രിക്കന്‍ ഓപ്പണര്‍ റയാന്‍ റിക്കെല്‍റ്റനാണ് അംപയറുടെ നോ ബോള്‍ കോളിനെ തുടര്‍ന്നു പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്.

RICKELTON

screenshot: Jiohotstar

എന്തുകൊണ്ട് നോ ബോള്‍?

വാംഖഡെയില്‍ നടന്ന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് റണ്‍ചേസില്‍ അനായാസം മുന്നേറവെയാണ് സംഭവം. പവര്‍പ്ലേയ്ക്കു പിന്നാലെ ഏഴാം ഓവറില്‍ യുവ സ്്പിന്നര്‍ സീഷാന്‍ അന്‍സാരിയെ സണ്‍റൈസേഴ്‌സ് ഹൈദരാാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് കൊണ്ടു വരികയായിരുന്നു. അപ്പോള്‍ ഒരു വിക്കറ്റിനു 55 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ. 21 റണ്‍സുമായി റയാന്‍ റിക്കല്‍െറ്റണും ഏഴു റണ്‍സെടുത്ത വില്‍ ജാക്‌സുമായിരുന്നു ക്രീസില്‍.

ആദ്യത്തെ നാലു ബോളില്‍ ഒരു സിംഗിള്‍ മാത്രമാണ് അന്‍സാരി വഴങ്ങിയത്. അഞ്ചാമത്തെ ബോൡ ഷോട്ടിനു ശ്രമിച്ച റിക്കെല്‍റ്റണിനെ കവര്‍ ഏരിയയില്‍ മികച്ചൊരു ക്യാച്ചിലൂടെ കമ്മിന്‍സ് പിടികൂടി. ഇതോടെ നിരാശനായി റിക്കെല്‍റ്റണ്‍ മടങ്ങുകയും ചെയ്തു. രണ്ടാം വിക്കറ്റ് നേട്ടം എസ്ആര്‍എച്ച് ആഘോഷിക്കവെ ഓണ്‍ഫീല്‍ഡ് അംപയറുടെ അപ്രതീക്ഷിത ഇടപെടല്‍.

ഈ പുറത്താവലിന്റെ കാര്യത്തില്‍ സംശയം തോന്നിയതോടെ അംയര്‍മാര്‍ തേര്‍ഡ് അംപയറുടെ അഭിപ്രായം തേടി. റീപ്ലേ പരിശോധിച്ചപ്പോള്‍ റിക്കെല്‍റ്റണിന്റെ ബാറ്റില്‍ ബോള്‍ പതിക്കവെ വിക്കറ്റ് കീപ്പര്‍ ഹെന്‍ട്രിച്ച് ക്ലാസെന്റെ ഗ്ലൗസ് അല്‍പ്പം വിക്കറ്റിനു മുന്നിലേക്കു കടന്നതായി കണ്ടെത്തുകയായിരുന്നു. ഇതോടെ തേര്‍ഡ് അംപയര്‍ അതു നോട്ടൗട്ടും വിധിക്കുകയായിരുന്നു. പിന്നാലെ റിക്കെല്‍റ്റണെ തിരിച്ചു വിളിക്കുകയും ചെയ്തു.

അവിശ്വസനീയതോടെയാണ് എസ്ആര്‍എച്ച് താരങ്ങളും ബൗളര്‍ സീഷാനും ഇതിനോടു പ്രതികരിച്ചത്. ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റാണ് ക്ലാസെന്റെ വലിയൊരു പിഴവ് കാരണം വഴുതിപ്പോയത്. അതു ഔട്ടായിരുന്നെങ്കില്‍ റിക്കെല്‍റ്റണ്‍ 21 റണ്‍സോടെ മടങ്ങുകയും ചെയ്‌തേനെ.

RICKELTON

രൂക്ഷവിമര്‍ശനം

മുംബൈ ഇന്ത്യന്‍സിനു അനുകൂലമായ തേര്‍ഡ് അംപയറുടെ വിധിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ക്രിക്കറ്റ് പ്രേമികളുടെ ഭാഗത്തു നിന്നുയരുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു നോ ബോള്‍ കാണുന്നത്. വിക്കറ്റിനു മുന്നിലേക്കു ഗ്ലൗസ് കൊണ്ടു വന്ന് വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്താല്‍ അതു നോ ബോള്‍ വിധിക്കപ്പെടാറുണ്ട്. പക്ഷെ ഇവിടെ അതു സംഭവിച്ചിട്ടില്ല. പിന്നെയെങ്ങനെ നോ ബോള്‍ വിളിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം.

അംപയറെ വിലയ്ക്കു വാങ്ങിയിരിക്കുകയാണ് മുകേഷ് അംബാനി. അതുകൊണ്ടു തന്നെ നോബോള്‍ അല്ലാത്തത് നോ ബോളും നേരെ തിരിച്ചുമെല്ലാം ഈ ഐപിഎല്ലില്‍ പ്രതീക്ഷിക്കാം. മുംബൈയ്ക്കു അനുകൂലമായാണ് എല്ലായ്‌പ്പോഴും തീരുമാനങ്ങള്‍ വരാറുള്ളതെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

മുംബൈ ഇന്ത്യന്‍സിനെ എല്ലായ്‌പ്പോഴും അംപയര്‍മാരുടെ സഹായം ലഭിക്കാറുണ്ട്. ഈ സീസണിലും അതില്‍ മാറ്റമില്ലെന്നാണ് ഈ വിവാദ നോ ബോള്‍ തെളിയിക്കുന്നത്. ഇത്തവണത്തെ മുംബൈയുടെ മല്‍സരങ്ങളെടുത്താല്‍ അവരുടെ ചില ബൗളര്‍മാരുടെ നോ ബോളുകള്‍ അംപയര്‍ കണ്ടില്ലെന്നു നടിച്ചിരുന്നു. പക്ഷെ മറ്റു ടീമുകള്‍ക്കെതിരേ നോ ബോള്‍ വിളിക്കപ്പെടുകയും ചെയ്തതായും ആരാധകര്‍ വിമര്‍ശിക്കുന്നു.

Story first published: Thursday, April 17, 2025, 23:48 [IST]
Other articles published on Apr 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+