Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സിറാജിന് 12.25 കോടി നല്‍കാം, ഷമിക്ക് 10 കോടി പറ്റില്ല!! ജിടിയുടെ കിളി പോയോ?

ജിദ്ദ: ഐപിഎല്ലിന്റെ മെഗാ താരലേലത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഒരു നീക്കത്തിനെതിരേ ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. ലേലത്തില്‍ മാര്‍ക്വി താരങ്ങളുടെ ലിസ്റ്റില്‍ നിന്നും ഇന്ത്യന്‍ ഫാസ്റ്റ് ബൗര്‍ളര്‍ മുഹമ്മദ് സിറാജിനെ 12.25 കോടി രൂപയ്ക്കു ജിടി സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ഇതിനേക്കാള്‍ തുകയ്ക്കു ഇന്ത്യയുടെ പരിചയസമ്പന്നനായ മറ്റൊരു ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് നിലനിര്‍ത്താമായിരുന്നിട്ടും ഇതിനു ജിടി തയ്യാറാവാതിരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ജിടിയുടെ തീരുമാനത്തെ അവര്‍ ചോദ്യം ചെയ്യുകയും ചെയ്തിരിക്കുകയാണ്.

MOHAMMED SIRAJ

നോ പറഞ്ഞ് ആര്‍സിബി

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുന്‍ താരം കൂടിയായ മുഹമ്മദ് സിറാജിന്റെ അടിസ്ഥാനവില രണ്ടു കോടി രൂപയായിരുന്നു. എന്നാല്‍ അദ്ദേഹത്തിനു വലിയ ഡിമാന്റുണ്ടായതോടെ വില കുത്തനെ ഉയരുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെക്കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരും സിറാജിനു വേണ്ടി താല്‍പ്പര്യം കാണിച്ചു.

റോയല്‍സ് 8.5 കോടി രൂപ വരെ സിറാജിനായി നല്‍കാന്‍ തയ്യാറായെങ്കിലും ഇതിനു ശേഷം പിന്‍വാങ്ങി. ഒടുവില്‍ ജിടി 12.25 കോടി വരെ അദ്ദേഹത്തിനായി വിളിച്ചതോടെ ആര്‍സിബി ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിക്കുന്നോയെന്നു തിരക്കുകയും ചെയ്തു. എന്നാല്‍ അവര്‍ നോ പറഞ്ഞോടെ സിറാജ് ജിടിയുടെ ഭാഗമായി

അതേസമയം, മുഹമ്മദ് ഷമിയെ 10 കോടി രൂപയ്ക്കു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് വാങ്ങിയത്. രണ്ടു കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനവില. 8.25 കോടിക്കു ഷമിയെ കെകെആര്‍ വാങ്ങാനിരിക്കെയാണ് എല്‍എസ്ജി 8.5 കോടി ഓഫര്‍ ചെയ്തത്.

കെകെഅര്‍ 9.75 കോടി വരെ വിളിച്ചെങ്കിലും എസ്ആര്‍എച്ച് 10 കോടി ഓഫര്‍ ചെയ്തു. ആര്‍ടിഎം ഓപ്ഷന്‍ വഴി ജിടിക്കു ഷമിയെ നിലനിര്‍ത്താമായിരുന്നു. പക്ഷെ അവര്‍ അതിനു തയ്യാവാതിരുന്നതോടെ അദ്ദേഹം ഹൈദരാബാദിലേക്കും ചേക്കേറി.

MOHAMMED SHAMI

ഷമിയേക്കാള്‍ കേമനോ സിറാജ്?

മുഹമ്മദ് ഷമിയെ ആര്‍ടിഎം ഓപ്ഷന്‍ വഴി നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നിട്ടും ഇതിനു അവര്‍ തയ്യാറാവാതിരുന്നത് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് ഇത്ര വലിയ കോമാളികളാണോ? മുഹമ്മദ് ഷമിയേക്കാള്‍ മികച്ച ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണെന്നു അവര്‍ക്കു തോന്നിയത് എന്തുകൊണ്ടാണ്? കാണിച്ചത് വന്‍ മണ്ടത്തരമാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിക്കുന്നു.

മുഹമ്മദ് ഷമിയെ വിട്ടു കളഞ്ഞ് പകരം മുഹമ്മദ് സിറാജിനെ കൊണ്ടുവന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ തീരുമാനം വലിയ അബദ്ധമായിപ്പോയി. തല്ലുകൊള്ളിയായ സിറാജിനേക്കാള്‍ ജിടിക്കു വിശ്വസിക്കാന്‍ സാധിക്കുന്ന താരം ഷമിയാണെന്നു മുന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ബോധ്യമാവും. എന്നിട്ടും അവര്‍ അതിനു തയ്യാറാവാതിരുന്നത് വന്‍ മണ്ടത്തരമാണെന്നും ആരാധകര്‍ കുറിച്ചു.

അതേസമയം, ഐപിഎല്ലില്‍ 77 മല്‍സരങ്ങളില്‍ നിന്നും 79 വിക്കറ്റുകളാണ് ഷമിയുടെ സമ്പാദ്യം. 8.63 ഇക്കോണമി റേറ്റിലാണിത്. സിറാജാവട്ടെ 93 മല്‍സരങ്ങളില്‍ നിന്നും 8.65 ഇക്കോണി റേറ്റില്‍ വീഴ്ത്തിയത് 93 വിക്കറ്റുകളുമാണ്.

Story first published: Sunday, November 24, 2024, 18:35 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+