ജിദ്ദ: ഐപിഎല്‍ മേഗാ ലേലത്തില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയെ വാങ്ങാനുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവിന്റെ തീരുമാനത്തില്‍ ഞെട്ടലും രോഷവും പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. അഞ്ചു കോടിക്കു മുകളില്‍ ചെലവഴിക്കാന്‍ മാത്രം മിടുക്കമായ താരമല്ല ക്രുനാലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുറന്നടിച്ചിരിക്കുകയാണ്.
കഴിഞ്ഞ മൂന്നു സീസണുകളും ലഖ്‌നൗ സൂപ്പര്‍ ജയന്റ്്‌സിനായി കളിച്ചതിനു ശേഷമണ് ക്രുനാല്‍ ഇപ്പോള്‍ ആര്‍സിബിയിലേക്കു വന്നിരിക്കുന്നത്. നേരത്തേ മുംബൈ ഇന്ത്യന്‍സിനൊപ്പം ആറു സീസണ്‍ ചെലവഴിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

വിമര്‍ശിച്ച് ഫാന്‍സ്
ഐപിഎല്ലിന്റെ പുതിയ സീസണില്‍ ക്രുനാല്‍ പാണ്ഡ്യയെ സ്വന്തമാക്കാനുള്ള റോല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുലിന്റെ നീക്കം ഒരു വിഭാഗം ആരാധകര്‍ക്കു അത്ര രസിച്ചിട്ടില്ല. ടീം കാണിച്ചത് വലിയ അബദ്ധമാണെന്നായിരുന്നു അവരുടെ പ്രതികരണം.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്തിനാണ് ക്രുനാല്‍ പാണ്ഡ്യക്കു വേണ്ടി അഞ്ചു കോടിക്കു മുകളില്‍ മുടക്കിയത്? 6.5 കോടി അര്‍ഹിക്കുന്ന താരമല്ല അദ്ദേഹം. ബാറ്റിങിലും ബൗളിങിലും ക്രുനാലിനെ അധികം വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.
റോയല്‍ ചാലഞ്ചേ്‌സ് ബെംഗളുരു ടീം എല്ലാ സീസണുകളിലും ലേലത്തില്‍ മണ്ടത്തരം കാണിക്കാറുണ്ട്. ഇത്തവണത്തെ ലേലത്തിലും അവര്‍ ഇതാവര്‍ത്തിച്ചു. വെറും ശരാശരി ഓള്‍റൗണ്ടര്‍ മാത്രമായ ക്രുനാല്‍ പാണ്ഡ്യക്കായി മറ്റൊരു ഫ്രാഞ്ചൈസിയും 6.5 കോടി മുടക്കാന്‍ തയ്യാറാവില്ലെന്നും ആരാധകര്‍ കുറിച്ചു.
ക്രുനാലിന്റെ കരിയര്‍
ക്രുനാല്‍ പാണ്ഡ്യയുടെ ഐപിഎല്‍ കരിയറെടുത്താല്‍ 127 മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 1647 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒരേയൊരു ഫിഫ്റ്റി മാത്രമേ ക്രുനാലിനു ഐപിഎല്ലില്‍ കുറിക്കാനായിട്ടുള്ളൂ. 2016ലെ അരങ്ങേറ്റ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണിത്.
ബൗളിങിലും ഭേദപ്പെട്ട പ്രകടനമാണ് ക്രുനാലിന്റേതെന്നു കണക്കുകള്‍ പറയുന്നു. 7.37 ഇക്കോണമി റേറ്റില്‍ 76 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 11 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് ക്രുനാലിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയാണ് അദ്ദേഹം ഈ പ്രകടനം പുറത്തെടുത്തത്.