കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ഒരു നീക്കത്തെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് പ്രേമികള്‍. 27 കോടി മൂല്യമുണ്ടായിട്ടും ബാറ്റിങില്‍ അതിന്റെ നാലിലൊന്നു പോലും തിരികെ നല്‍കാനാവാത്തതു കാരണം വിമര്‍ശനങ്ങളും പരിഹാസങ്ങളും താരം നേരിട്ടിരുന്നു. അതിനിടെയാണ് ക്യാപ്റ്റന്‍സി മാസ്റ്റര്‍സ്‌ട്രോക്കിലൂടെ വിമര്‍ശകര്‍ക്കു റിഷഭ് മറുപടി നല്‍കിയിരിക്കുന്നത്.
239 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് കെകെആറിനു എല്‍എസ്ജി നല്‍കിയിരിക്കുന്നത്. മറുപടിയില്‍ കെകെആറിന്റെ റണ്‍ചേസിനിടെയാണ് റിഷഭ് വലിയൊരു റിസ്‌കെടുത്തത്. അതിനു അദ്ദേഹം അര്‍ഹിച്ച ഫലം തന്നെ ലഭിക്കുകയും ചെയ്തു. എന്തായിരുന്നു സംഭവമെന്നു നമുക്കു നോക്കാം.

റിഷഭിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ റണ്‍ചേസില്‍ പേസല്‍ ആകാശ്ദീപെറിഞ്ഞ മൂന്നാമത്തെ ഓവറിലായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്തിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക് കണ്ടത്. 139 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആറിനു ഓപ്പണിങ് ജോടികളായ ക്വിന്റണ്‍ ഡികോക്കും സുനില്‍ നരെയ്‌നും നല്‍കിയത്. ആദ്യ രണ്ടോവറില്‍ ഈ സഖ്യം 31 റണ്‍സ് അടിച്ചെടുത്തു.
മൂന്നാം ഓവറില്‍ ആകാശ്ദീപ് വീണ്ടും പന്തെറിയാനെത്തി. ആദ്യത്തെ ബോൡ തന്നെ സിക്‌സറിച്ചാണ് ഡികോക്ക് സ്വീകരിച്ചത്. അടുത്ത ബോളില്‍ ഡ്രൈവിനു ശ്രമിച്ച ഡികോക്കിനെ ബീറ്റ് ചെയ്തു കൊണ്ടാണ് അതു റിഷഭിന്റെ കൈകളിലെത്തിയത്. എന്നാല്‍ അതു ബാറ്റില്‍ എഡ്ജായെന്ന സംശയം കാരണം റിഷഭ് വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ തള്ളി.
ബൗളറോ, ഫീല്‍ഡമാരോ താല്‍പ്പര്യം കാണിക്കാതിരുന്നിട്ടും അദ്ദേഹം റിവ്യും എടുക്കുകയായിരുന്നു. എന്നാല്‍ അള്‍ട്രാ എഡ്ജില്‍ ഒന്നും കാണാതിരുന്നതോടെ തേര്‍ഡ് അംപയര്‍ ഇതു തള്ളുകയായിരുന്നു. തൊട്ടടുത്ത ബോള്‍ ഡികോക്കിന്റെ പാഡിലാണ് പതിച്ചത്. ആകാശ്ദീപും റിഷഭും വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ട് വിധിച്ചു.
തൊട്ടുമുമ്പത്തെ ബോളില്‍ റിവ്യു നഷ്ടമായിട്ടും റിഷഭ് വീണ്ടുമൊരു റിവ്യു എടുക്കാനുള്ള ധൈര്യം കാണിക്കുകയും ചെയ്തു. ഇത്തവണ ഭാഗ്യവും അദ്ദേഹത്തിനൊപ്പമായിരുന്നു. ബോള്‍ ട്രാക്കിങില്‍ ഇതു വിക്കറ്റിലാണ് പതിക്കുകയെന്നു വ്യക്തമാവുകയും ചെയ്തതോടെ തേര്‍ഡ് അംപയര്‍ ഔട്ട് അനുവദിക്കുകയും ഓണ്‍ഫീല്‍ഡ് അംപയര്‍ക്കു തീരുമാനം മാറ്റേണ്ടി വരികയും ചെയ്തു. വിലപ്പെട്ട ഒരു റിവ്യു പാഴാക്കിയതിനു പിന്നാലെയാണ് അദ്ദേഹം ഇത്രയും വലിയൊരു റിസ്‌കെടുത്തത്. അതിന്റെ ഫലം ആദ്യ ബ്രേക്ക്ത്രൂയിലൂടെ ടീമിനു ലഭിക്കുകയും ചെയ്തു.
റിഷഭിന്റെ ധൈര്യം
ലഖ്്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ധൈര്യത്തെ സോഷ്യല്‍ മീഡിയയില്‍ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. ഇതാണ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. ഒരു റിവ്യു നഷ്ടമായിട്ടും തൊട്ടടുത്ത ബോളില്‍ മറ്റൊരു റിവ്യൂ കൂടി എടുക്കാന്‍ റിഷഭ് കാണിച്ച ചങ്കൂറ്റം എടുത്തു പറയേണ്ടതാണ്. റിസ്‌കുകളെടുക്കാന്‍ ധൈര്യമുള്ള ക്യാപ്റ്റനാണെന്നു അദ്ദേഹം തെളിയിച്ചതായും ആരാധകര്‍ കറിക്കുന്നു.
എന്തൊരു ധൈര്യമാണ് റിഷഭ് പന്തിന്. ഒരു റിവ്യു താന്‍ കാരണം നഷ്ടമായാല്‍ തൊട്ടടുത്ത ബോളിലും വീണ്ടുമൊരു റിവ്യു എടുക്കാന്‍ ഒരു ക്യാപ്റ്റനും ധൈര്യം കാണിക്കില്ല. പക്ഷെ ബാറ്റിങിലേതു പോലെ ക്യാപ്റ്റന്‍സിയിലും തന്റെ ചങ്കൂറ്റത്തിലൂടെയും അഗ്രസീവ് സമീപനത്തിലൂടെയും റിഷഭ് കൈയടി നേടിയിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.