Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റോയല്‍സിന്റെ കഷ്ടകാലം തുടങ്ങും? സഞ്ജുവിനെ മാറ്റും! ദ്രാവിഡ് കോച്ചായി വേണ്ടെന്നു ഫാന്‍സ്

അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിക്കുക ഇന്ത്യയുടെ ലോകകപ്പ് വിന്നിങ് കോച്ചും മുന്‍ ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിയിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ ടീമിന്റെ ഡയറക്ടറും കോച്ചുമെല്ലാം ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരം കുമാര്‍ സങ്കക്കാരയാണ്. എന്നാല്‍ ഇംഗ്ലണ്ടിന്റെ പുതിയ വൈറ്റ് ബോള്‍ ടീം കോച്ചായി സങ്കക്കാരയ്ക്കു ഓഫര്‍ ലഭിച്ചു കഴിഞ്ഞു. അദ്ദേഹം ഇതു സ്വീകരിക്കുമെന്നു തന്നെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സങ്കക്കാരയ്ക്കു പകരം ഈ റോളില്‍ ദ്രാവിഡാണ് വരാന്‍ പോവുന്നതെന്നാണ് ക്രിക്ക്ബസ് റിപോര്‍ട്ട് ചെയ്യുന്നത്.

നേരത്തേ റോയല്‍സിന്റെ ക്യാപ്റ്റനും ഡയറക്ടറുമായെല്ലാം പ്രവര്‍ത്തിട്ടിട്ടുള്ള വ്യക്തിയാണ് ദ്രാവിഡ്. അതുകൊണ്ടു തന്നെ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ വീണ്ടുമൊരു അവസരം ലഭിച്ചാല്‍ അദ്ദേഹമതു സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതിനു ശേഷം ദ്രാവിഡ് പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കാലാവധി ലോകകപ്പോടെ അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

RAHUL DRAVID- SANJU SAMSON

സങ്കക്കാരയുടെ പകരക്കാരനായി ദ്രാവിഡ് മുഖ്യ കോച്ചായി വരുന്നതിനെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ദ്രാവിഡ് പരിശീലകനായി വേണ്ടെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ഇതിനുള്ള കാരണങ്ങളും അവര്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ദ്രാവിഡിന്റെ ശൈലി റോയല്‍സിനു അനുയോജ്യമല്ലെന്നും നായകന്‍ സഞ്ജു സാംസണിനെ അതു മോശമായി ബാധിക്കുമെന്നുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയില്‍ കുറിക്കുന്നു.

കുമാര്‍ സങ്കക്കാര പോയാല്‍ പകരം രാഹുല്‍ ദ്രാവിഡിനെയാണ് രാജസ്ഥാന്‍ റോയല്‍സ് കൊണ്ടു വരുന്നതെങ്കില്‍ അതൊരു തെറ്റായ നീക്കം തന്നെയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍ തന്നെയാണ് ദ്രാവിഡ്. പക്ഷെ അദ്ദേഹത്തിന്റെ ഡിഫന്‍സീവ് സമീപനം റോയല്‍സിനു തിരിച്ചടിയാവും. സങ്കക്കാരയ്ക്കു കീഴില്‍ റോയല്‍സ് ടീം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ദ്രാവിഡ് വന്നാല്‍ അതു റോയല്‍സിന്റെ വളര്‍ച്ചയെ ബാധിച്ചേക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് കോച്ചായി വരികയാണെങ്കില്‍ സഞ്ജു സാംസണ്‍ പേടിക്കണം. അദ്ദേഹത്തിന്റെ നായകസ്ഥാനം അടുത്ത സീസണില്‍ തെറിക്കാന്‍ സാധ്യതയുണ്ട്. കാരണം നേരത്തേ ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നപ്പോള്‍ സഞ്ജുവിനു മതിയായ പിന്തുണ ദ്രാവിഡ് നല്‍കിയിട്ടില്ല. കഴിഞ്ഞ ടി20 ലോകകപ്പിലുള്‍പ്പെടെ സഞ്ജുവിനെ അദ്ദേഹം ഒതുക്കുകയും ചെയ്തതായും ആരാധകര്‍ തുറന്നടിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ കോച്ചായി രാഹുല്‍ ദ്രാവിഡ് വേണ്ട. കുമാര്‍ സങ്കക്കാരയും സഞ്ജു സാംസണും ചേര്‍ന്ന് മികച്ച രീതിയിലാണ് റോയല്‍സിനെ മുന്നോട്ടു കൊണ്ടുപോവുന്നത്. ടീം ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലുമാണ്. 2021 മുതലുള്ള സീസണുകളെടുത്താല്‍ ഓരോ തവണ ഫൈനലും പ്ലേഓഫിലും റോയല്‍സ് എത്തിയിരുന്നതായും ആരാധകര്‍ കുറിക്കുന്നു.

KUMAR SANGAKKARA

രാഹുല്‍ ദ്രാവിഡിനെ രാജസ്ഥാന്‍ റോയസല്‍സിനു വേണ്ട. കാരണം സഞ്ജു സാംസണിലും അദ്ദേഹത്തിന്റെ കഴിവിലും വിശ്വാസമില്ലാത്തയാളാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നപ്പോള്‍ സഞ്ജുവിനെ ദ്രാവിഡ് പലപ്പോഴും അവഗണിച്ചതും നമ്മള്‍ കണ്ടിട്ടുള്ളതാണ്. അതിനാല്‍ തന്നെ റോയല്‍സ് കോച്ചായി വന്നാല്‍ അദ്ദേഹം സഞ്ജുവിനു മതിയായ പിന്തണയും നല്‍കാന്‍ സാധ്യതയില്ലെന്നും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയേക്കുമെന്നും ആരാധകര്‍ ആശങ്ക പ്രകടിപ്പിച്ചു.

രാജസ്ഥാന്‍ റോയല്‍സ് കോച്ചായി രാഹുല്‍ ദ്രാവിഡ് വന്നാല്‍ അതോടെ അവരുടെ കഷ്ടകാലവും ആരംഭിക്കും. സഞ്ജു സാംസണിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിനന്നും അദ്ദേഹം മാറ്റാനും ഇതു ടീമിന്റെയാകെ താളം തെറ്റിക്കാനും സാധ്യതയുണ്ടെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Story first published: Saturday, August 10, 2024, 10:59 [IST]
Other articles published on Aug 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+