ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ സിഎസ്‌കെ കരകയറിയിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ അവരുടെ തട്ടകത്തില്‍ അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റിന് 166 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ മൂന്ന് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. സിഎസ്‌കെ ടീമിനും വലിയ ആശ്വാസമാവുന്ന ജയമാണിതെന്ന് പറയാം.
നായകനെന്ന നിലയിലും ഫിനിഷറെന്ന നിലയിലും വീണ്ടും എം എസ് ധോണി തിളങ്ങിയതാണ് ആരാധകരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്. ഇടവേളക്ക് ശേഷം ആരാധകര്‍ കാത്തിരുന്ന ധോണിയെ കാണാനായിരിക്കുകയാണ്. 11 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സോടെയാണ് ധോണി ക്രീസില്‍ തുടര്‍ന്നത്. 236.36 സ്‌ട്രൈക്ക് റേറ്റിലാണ് ധോണി കത്തിക്കയറിയത്. ധോണിയുടെ തകര്‍പ്പന്‍ പ്രകടനത്തോടെ താരം കളിയിലെ താരമായി മാറുകയും ചെയ്തു.
ക്യാപ്റ്റനായും ഫിനിഷറായും വീണ്ടും ധോണി മിന്നിച്ചത് ആഘോഷമാക്കുകയാണ് ആരാധകര്‍. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ സിഎസ്‌കെയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ നിരാശയരായ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കുന്ന ജയമാണ് സിഎസ്‌കെ ഇപ്പോള്‍ നേടിയെടുത്തിരിക്കുന്നത്.
പ്രായം ധോണിക്ക് വെറും സംഖ്യ മാത്രം
പ്രായം തളര്‍ത്താത്ത പോരാളിയെന്നാണ് ആരാധകര്‍ ധോണിയെ വാഴ്ത്തുന്നത്. 43ാം വയസിലും ധോണിയുടെ ഫിനിഷിങ് മികവിന് എതിരില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പലരും 35 കഴിഞ്ഞാല്‍ വിരമിച്ച് കമന്റേറ്റര്‍മാരായും അവതാരകന്മാരായും പോകുന്ന കാലത്താണ് ധോണി അത്ഭുതം സൃഷ്ടിക്കുന്നതെന്നതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. വിമര്‍ശകര്‍ പല ആരോപണങ്ങളും ഉയര്‍ത്തുമ്പോഴും തന്റെ ജോലി നന്നായി ചെയ്യാന്‍ ധോണിക്ക് സാധിക്കുന്നുണ്ട്.
ലഖ്‌നൗവിനെതിരേ സിഎസ്‌കെയെ വിജയത്തിലേക്കെത്തിക്കാന്‍ സാധ്യമാകുന്നതെല്ലാം ധോണി ചെയ്തു. ഇപ്പോഴും സിഎസ്‌കെയിലും ധോണിയിലും പ്രതീക്ഷ ഉണ്ടെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. യുവതാരങ്ങള്‍ പോലും റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന പിച്ചിലാണ് ധോണി അത്ഭുതം സൃഷ്ടിക്കുന്നത്. ധോണിയെപ്പോലൊരു താരം ഇനി ഉണ്ടാവില്ലെന്നും ലോക ക്രിക്കറ്റിലെ അത്ഭുതമാണെന്നുമെല്ലാമാണ് ആരാധകര്‍ വാഴ്ത്തുന്നത്.

ആ റണ്ണൗട്ടിന് എങ്ങനെ കൈയടിക്കാതിരിക്കും
വിക്കറ്റിന് പിന്നില്‍ ഇപ്പോഴും അസാധ്യ മിടുക്കുകാട്ടാന്‍ എംഎസ് ധോണിക്ക് സാധിക്കുന്നുണ്ട്. മിന്നല്‍ സ്റ്റംപിങ്ങുകള്‍ക്കൊണ്ട് ഇൗ സീസണില്‍ ഇതിനോടകം കൈയടി നേടാന്‍ ധോണിക്കായിട്ടുണ്ട്. ലഖ്‌നൗവിനെതിരേയും ധോണിയുടെ വിക്കറ്റിന് പിന്നിലെ മികവാണ് കാണാനായത്. റിഷഭ് പന്തിനെ ക്യാച്ചിലൂടെ പുറത്താക്കിയ ധോണി ആയുഷ് ബദോനിയെ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെയും മടക്കി. ഇതില്‍ അബ്ദുല്‍ സമദിനെ റണ്ണൗട്ടാക്കിയതാണ് എടുത്തു പറയേണ്ടത്. വിക്കറ്റിന് പിന്നില്‍ നിന്ന് ധോണിയുടെ ഡയറക്ട് ത്രോ നോണ്‍സ്‌ട്രൈക്കില്‍ അബ്ദുല്‍ സമദിന്റെ റണ്ണൗട്ടില്‍ കലാശിക്കുകയായിരുന്നു.
വിക്കറ്റിന് പിന്നിലെ ധോണിയുടെ മികവിന് എതിര് നില്‍ക്കാന്‍ 43ാം വയസിലും ആളില്ലെന്നതാണ് വസ്തുത. ഇപ്പോഴും യുവതാരങ്ങളോട് കിട പിടിക്കുന്ന ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കാന്‍ ധോണിക്കാവുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ധോണിക്ക് സാധിക്കുന്നുണ്ട്. ക്രിക്കറ്റ് ജയിപ്പിക്കാനുള്ള ധോണിയുടെ ബുദ്ധിക്കാണ് കൈയടിക്കേണ്ടത്. ഓരോ താരങ്ങള്‍ക്കെതിരേയും കൃത്യവും വ്യക്തവുമായ പദ്ധതി ധോണിക്കുണ്ട്. ലഖ്‌നൗവിന്റെ നിക്കോളാസ് പുരാന്റെ വിക്കറ്റ് നേടിയത് ഇതിന് ഉദാഹരണമാണ്.
സിഎസ്‌കെയുടെ ഈ ജയം ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. പ്ലേ ഓഫ് പ്രതീക്ഷ ഇപ്പോഴും ടീം കൈവിട്ടിട്ടില്ല. ധോണിക്ക് സിഎസ്‌കെയെ വീണ്ടും കിരീടത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. എന്തായാലും ലഖ്‌നൗവിനെതിരായ ധോണിയുടെ സൂപ്പര്‍ ഫിനിഷിങ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.