For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഒത്തുകളി തന്നെ!! ജിടിയെ അംബാനി വിലയ്ക്കു വാങ്ങി? അംപയര്‍മാക്കും കിട്ടി, ഈ തെളിവ്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ഗുരുതര ആരോപണം. വാംഖഡെയില്‍ നടന്ന ഈ കരുത്തരുടെ പോരാട്ടത്തില്‍ വമ്പന്‍ ഒത്തുകളി ചന്നെ നടന്നിട്ടുണ്ടെന്നും കാര്യങ്ങള്‍ തങ്ങള്‍ക്കു അനുകൂലമായി വരാന്‍ മുംബൈ ടീമുടകളായ അംബാനി കൂടുംബം കോടികള്‍ വാരിയെറിഞ്ഞിട്ടുണ്ടെന്നുമാണ് ക്രിക്കറ്റ് പ്രേമികള്‍ ആഞ്ഞടിക്കുന്നത്.

മല്‍സരത്തില്‍ ടോസിനു ശേഷം ജിടി നായകന്‍ ശുഭ്മന്‍ ഗില്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയിലെ ടോപ്പ് ഫോറിലുള്ള ടീമുകളായ ഇരുവരും ജയത്തോടെ പ്ലേഓഫിനു തൊട്ടരികെയെത്തുകയെന്ന ലക്ഷ്യവുമായാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. നേരത്തേ ഗുജറാത്തില്‍ നടന്ന ആദ്യ കളിയില്‍ മുംബൈയെ ജിടി തകര്‍ത്തുവിട്ടിരുന്നു.

ROHIT SHARMA

വിവാദത്തിനു കാരണമെന്ത്?

മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടം ഒത്തുകളിയാണെന്നു ക്രിക്കറ്റ് പ്രേമികള്‍ സംശയിക്കാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. മുന്‍ മല്‍സരങ്ങളിലെല്ലാം ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം മികച്ചുനിന്ന ടീമാണ് ജിടി.

പക്ഷെ ഈ കളിയില്‍ ജിടിയുടെ ഫീല്‍ഡിങ് നിരവാരം അവിശ്വസനീയമാം വിധത്തില്‍ താഴേക്കുപോയി. പവര്‍പ്ലേയില്‍ മൂന്നു ക്യാച്ചുകളാണ് ജിടി താരങ്ങള്‍ കൈവിട്ടു കളഞ്ഞത്. അവര്‍ മുതലെടുത്തിരുന്നെങ്കില്‍ വലിയ ബാറ്റിങ് തകര്‍ച്ച തന്നെ മുംബൈയ്ക്കു നേരിടേണ്ടിയും വരുമായിരുന്നു.

അനായാസം എടുക്കാമായിരുന്ന ക്യാച്ചുകളാണ് ജിടി താരങ്ങളുടെ കൈകളില്‍ നിന്നും കൈവിട്ടു പോയത്. മുഹമ്മദ് സിറാജെറിഞ്ഞ ആദ്യ ഓവറിലായിരുന്നു ആദ്യത്തെ ക്യാച്ച് നഷ്ടം. വണ്‍ഡൗണായി ക്രീസിലെത്തിയ വില്‍ ജാക്‌സിനെ അക്കൗണ്ട് തുറക്കു മുമ്പ് രണ്ടാമത്ത ബോളില്‍ തന്നെ ജിടിക്കു പുറത്താക്കാമായിരുന്നു. പക്ഷെ സായ് സുദര്‍ശന്‍ ക്യാച്ച് പാഴാക്കി. ഡ്രൈവിനു ശ്രമിച്ച ജാക്‌സിന്റെ ഷോട്ട് നേരെ കവര്‍ ഏരിയയില്‍ സായിയിലേക്കാണ് വന്നത്. പക്ഷെ അദ്ദേഗത്തിനു അതു കൈകളിലൊതുക്കാനായില്ല.

പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ അഞ്ചാമത്തെ ഓവറില്‍ വീണ്ടുമൊരു ക്യാച്ച നഷ്ടം കണ്ടു. ഇത്തവണ 360 ബാറ്ററായ സൂര്യകുമാര്‍ യാദവിനാണ് ആയുസ് നീട്ടിക്കിട്ടിയത്. വെറും 10 റണ്‍സ് മാത്രമെടുത്തു നില്‍ക്കെയായിരുന്നു സ്‌കൈയുടെ രക്ഷപ്പെടല്‍. അഞ്ചാം ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു സംഭവം. ഇത്തവണ സായ് കിഷോറായിരുന്നു വില്ലന്‍. ഫ്‌ളിക്ക് ചെയ്യാനാണ് സൂര്യ ശ്രമിച്ചത്. എന്നാല്‍ അതു സായ് കിഷോറിന്റെ കൈകള്‍ക്കിടയിലൂടെ വഴുതി മാറി.

തൊട്ടടുത്ത ഓവറില്‍ വീണ്ടുമൊരു ക്യാച്ച് നഷ്ടം കൂടി കണ്ടു. രണ്ടാം തവണും വില്‍ ജാക്‌സിനെയാണ് ഭാഗ്യം തുണച്ചത്. വിക്കറ്റ് നിഷേധിക്കപ്പെട്ടതാവട്ടെ അര്‍ഷദ് ഖാനുമാണ്. ഓവറിലെ അഞ്ചാമത്തെ ബോളില്‍ മുഹമ്മദ് സിറാജാണ് ക്യാച്ച് പാഴാക്കിക്കളഞ്ഞത്. മിഡ് വിക്കറ്റ് ഏരിയയിലുണ്ടായിരുന്ന സിറാജിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. പക്ഷെ അദ്ദേഹത്തിനു ഇതു പിടിയിലൊതുക്കാനായില്ല. അതു ക്യാച്ചായിരുന്നെങ്കില്‍ ജാക്‌സ് അപ്പോള്‍ 30 റണ്‍സസിനു മടങ്ങിയേനെ.

പവര്‍പ്ലേയിലെ ഈ ക്യാച്ച് നഷ്ടങ്ങള്‍ മാത്രമല്ല, കളിയുടെ തുടക്കത്തില്‍ റിവ്യു സംവിധാനം ലഭിക്കാതിരുന്നതിലും ക്രിക്കറ്റ് പ്രേമികള്‍ സംശയം പ്രകടിപ്പിക്കുന്നു. സാങ്കേതികത്തകരാര്‍ കാരണമാണ് ആദ്യത്തെ കുറച്ചു ഓവറുകളില്‍ റിവ്യു സംവിധാനം ഉപയോഗിക്കാന്‍ ഇരുടീമിനും സാധിക്കാതെ പോയത്. രണ്ടാമത്തെ ഓവറില്‍ രോഹിത് ശര്‍മയ്‌ക്കെതിരേ ഒരു എല്‍ബിഡബ്ല്യു അപ്പീലുണ്ടായിരുന്നെങ്കിലും അതു തള്ളപ്പെട്ടു. റിവ്യു സംവിധാനം ലഭിക്കാതിരുന്നതു കാരണം ജിടിക്കു ഡിആര്‍എസ് എടുക്കാനും സാധിച്ചില്ല.

GT

ഒത്തുകളി ആരോപണം

ഗുജറാത്ത് ടൈറ്റന്‍സിന്റെ പവര്‍പ്ലേയിലെ ഫീല്‍ഡിങ് പ്രകടനത്തില്‍ സംശയമുണ്ട്. മൂന്നു അനാസായ ക്യാച്ചുകളാണ് അവര്‍ പാഴാക്കിക്കളഞ്ഞ്. അവയൊന്നും ബുദ്ധിമുട്ടേറിയ ക്യാച്ച് അവസരങ്ങളായിരുന്നില്ല. അംബാനിയില്‍ നിന്നും പണം വാങ്ങിയാണ് ജിടീം കളിച്ചതെന്നു സംശയിക്കേണ്ടിയിരുക്കുന്നു. കൂടാതെ കളിയുടെ തുടക്കത്തില്‍ റിവ്യു സംവിധാനം തകരാറിലായതും സംശയകരമാണെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ മാത്രം മല്‍സരങ്ങളില്‍ എന്താണ് ഈ തരത്തിലുള്ള അവിശ്വസനീയമായ കാര്യങ്ങള്‍ സംഭവിക്കുന്നത്. ഇതില്‍ അംബാനിയുടെ ഇടപെടല്‍ തന്നെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു, മുംബൈയും ജിടിയും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നുറപ്പാണെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Tuesday, May 6, 2025, 21:15 [IST]
Other articles published on May 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+