Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഒന്നും നോക്കാതെ ഓടി, റണ്ണൗട്ടായതിന് സായിയോട് ദേഷ്യം! ഗില്ലിനെ വിമര്‍ശിച്ച് ആരാധകര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ ആതിഥേയരായ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 204 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 8 വിക്കറ്റിന് 203 റണ്‍സാണ് നേടിയത്. ഇതുവരെ 200ന് മുകളില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാത്ത ടീമാണ് ഗുജറാത്ത്. അതുകൊണ്ടുതന്ന ഈ സമ്മര്‍ദ്ദത്തോടെയാണ് ഗുജറാത്ത് ഓപ്പണര്‍മാര്‍ ക്രീസിലെത്തിയത്.

സായ് സുദര്‍ശനും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് പ്രതീക്ഷയോടെയാണ് തുടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ ആദ്യ ഓവറില്‍ ബൗണ്ടറി പായിച്ച് സായ് സുദര്‍ശന്‍ പ്രതീക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ കൂട്ടുകെട്ട് 14ല്‍ എത്തിയപ്പോള്‍ ശുബ്മാന്‍ ഗില്‍ പുറത്തായി. അഞ്ച് പന്തില്‍ ഒരു ഫോറടക്കം ഏഴ് റണ്‍സെടുത്ത ഗില്ലിനെ കരുണ്‍ നായര്‍ റണ്ണൗട്ടാക്കുകയായിരുന്നു. മുകേഷ് കുമാറിന്റെ ഓവറിലാണ് ഗില്ലിന്റെ പുറത്താകല്‍. ആദ്യ പന്ത് ബൗണ്ടറിയടക്കം പായിച്ച് മിന്നും ഫോമിലേക്കെത്തവെയാണ് ഗില്‍ ദൗര്‍ഭാഗ്യകരമായി പുറത്തായത്.

ഗില്ലിന്റെ അശ്രദ്ധകൊണ്ടുണ്ടായ റണ്ണൗട്ടാണിതെന്ന് പറയാം. എന്നാല്‍ വിക്കറ്റ് നഷ്ടമായതിന് സഹ ഓപ്പണറായ സായി സുദര്‍ശനോട് ദേഷ്യപ്പെട്ടിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. ക്യാപ്റ്റനെന്ന നിലയില്‍ ഗില്ല് കാട്ടിയത് ശരിയായില്ലെന്നും സ്വന്തം തെറ്റ് മറയ്ക്കാന്‍ ഇത്തരത്തില്‍ സഹ ഓപ്പണറോട് ദേഷ്യപ്പെടുകയല്ല ചെയ്യേണ്ടതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

പന്ത് നോക്കാതെ ഓടിയത് ഗില്ലിന്റെ തെറ്റ്

മുകേഷ് കുമാറിന്റെ ഓവറിലെ നാലാം പന്തിലാണ് നാടകീയമായ സംഭവം. മിഡില്‍ സ്റ്റംപ് ലൈനിലെത്തിയ ഫുള്‍ ലെങ്ത് പന്തിനെ മിഡ് വിക്കറ്റിലേക്കാണ് ശുബ്മാന്‍ ഗില്‍ ഷോട്ട് കളിച്ചത്. കരുണ്‍ നായര്‍ ഇവിടെ ഫീല്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. സ്‌ട്രൈക്ക് ചെയ്തിരുന്ന ഗില്‍ അശ്രദ്ധമായാണ് ഓടിയത്. നോണ്‍സ്‌ട്രൈക്കിലുണ്ടായിരുന്ന സായ് സുദര്‍ശന്‍ ഓടരുതെന്ന് വിളിച്ച് പറഞ്ഞ് തടയുമ്പോഴേക്കും ഗില്‍ പിച്ചിന്റെ പകുതിയോളം എത്തിയിരുന്നു.

സായ് സുദര്‍ശന്റെ കോള്‍ ശ്രദ്ധിച്ച് ഗില്‍ തിരികെ ഓടിയെങ്കിലും കരുണ്‍ നായരുടെ നേരിട്ടുള്ള ത്രോ സ്റ്റംപ് തെറിപ്പിച്ചു. ഇതോടെ റണ്ണൗട്ടായി ഗില്ലിന് പുറത്താവേണ്ടി വന്നു. ഇതിന് ശേഷമാണ് സായ് സുദര്‍ശന്റെ പിഴവെന്ന തരത്തില്‍ ഗില്‍ ദേഷ്യപ്പെട്ടത്. റണ്ണൗട്ടായതിന്റെ നിരാശ സായ് സുദര്‍ശനോട് തീര്‍ത്താണ് ഗില്‍ മടങ്ങിയത്. മറുവശത്ത് ഒന്നും പ്രതികരിക്കാതെ സായ് സുദര്‍ശന്‍ തുടരുകയാണ് ചെയ്തത്. പൂര്‍ണ്ണമായും ഗില്ലിന്റെ പിഴവിലാണ് റണ്ണൗട്ടായതെന്ന് പറയാം.

മിഡ് വിക്കറ്റില്‍ ഫീല്‍ഡറുള്ളത് ശ്രദ്ധിക്കാത്തത് ഗില്ലിന്റെ പ്രശ്‌നം. കൃത്യം ഫീല്‍ഡറുടെ കൈയിലേക്കെത്തുന്ന പന്തില്‍ അശ്രദ്ധമായി ഓടിയത് ഗില്ലിന്റെ പ്രശ്‌നമാണ്. സായ് സുദര്‍ശന്‍ കഴിവതും നേരത്തെ കോള്‍ ചെയ്‌തെങ്കിലും ഇതും ശ്രദ്ധിക്കാതിരുന്നത് ഗില്ലിന്റെ പിഴവാണ്. എന്നാല്‍ തന്റെ പിഴവും നിരാശയും മറക്കാന്‍ ഗില്‍ സായ് സുദര്‍ശനെ കരുവാക്കുകയായിരുന്നുവെന്ന് പറയാം.

shubman gill karun nair

ഗില്‍ പ്രതീക്ഷിച്ച പ്രകടനം നടത്തുന്നില്ല

ശുബ്മാന്‍ ഗില്ലിനെ നായകനെന്നതിലുപരിയായി പ്രധാന ബാറ്റ്‌സ്മാനായാണ് ഗുജറാത്ത് പരിഗണിക്കുന്നത്. ഇന്ത്യയുടെ ഭാവി സൂപ്പര്‍ ഹീറോയായ ഗില്ലിന് ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഏഴ് മത്സരത്തില്‍ നിന്ന് 215 റണ്‍സോടെ ഭേദപ്പെട്ട പ്രകടനമാണ് താരം നടത്തിയിരിക്കുന്നത്. രണ്ട് ഫിഫ്റ്റി നേടിയെങ്കിലും പ്രതീക്ഷിക്കുന്ന നിലവാരം കാട്ടാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഇതിന്റെ നിരാശയും താരത്തിനുണ്ട്.

ഡല്‍ഹിക്കെതിരേ നായകനെന്ന നിലയില്‍ വലിയ വെല്ലുവിളികളാണ് ഗില്ലിന് നേരിടേണ്ടി വന്നത്. കനത്ത വെയിലില്‍ ആദ്യം പന്തെറിഞ്ഞത് ഗുജറാത്തിന് കടുത്ത് വെല്ലുവിളിയായി. ഇഷാന്ത് ശര്‍മക്ക് തളര്‍ച്ച അനുഭവപ്പെട്ടു. പല താരങ്ങളേയും ക്ഷീണം ബാധിച്ചു. സായ് കിഷോറിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഒരോവര്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. ഇത് ഗുജറാത്തിനെ കാര്യമായി ബാധിച്ചു. പവര്‍പ്ലേയില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ ബൗളര്‍മാര്‍ മടികാട്ടാത്തത് ഗുജറാത്തിന് തിരിച്ചടിയായെന്ന് നിസംശയം പറയാം.

Story first published: Saturday, April 19, 2025, 18:40 [IST]
Other articles published on Apr 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+