For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇതിലും ഭേദം ദ്രാവിഡ്! സഞ്ജു കളിച്ചത് ടെസ്റ്റ്; പവര്‍പ്ലേയിലെ ബാറ്റിങ്ങിന് ട്രോള്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ ആദ്യം ബാറ്റ് ചെയ്യുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാന് പ്രതീക്ഷിച്ച വെടിക്കെട്ട് പവര്‍പ്ലേയില്‍ കാഴ്ചവെക്കാനായില്ല. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരില്‍ വമ്പന്‍ സ്‌കോര്‍ മനസില്‍ കണ്ടാണ് രാജസ്ഥാനിറങ്ങിയതെങ്കിലും പവര്‍പ്ലേയില്‍ ഒച്ചിഴയുന്ന വേഗമായിരുന്നു ഉണ്ടായിരുന്നത്.

യശ്വസി ജയ്‌സ്വാള്‍ ഭേദപ്പെട്ട് നിന്നെങ്കിലും സഞ്ജു സാംസണിന് അതിവേഗം റണ്‍സുയര്‍ത്താനായില്ല. ക്രീസിലെത്തിയപ്പോള്‍ മുതല്‍ സഞ്ജുവിന്റെ ഷോട്ടുകളെല്ലാം പിഴക്കുകയായിരുന്നു. വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചെങ്കിലും ഒന്നും കണക്ട് ചെയ്യാന്‍ സാധിച്ചില്ല. സഹ ഓപ്പണറായ ജയ്‌സ്വാളിനെക്കൂടി സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റിങ്ങാണ് രാജസ്ഥാന്‍ നായകന്‍ കൂടിയായ സഞ്ജു കാഴ്ചവെച്ചത്. സീസണിലെ മോശം ഫോം സഞ്ജു തുടരുന്നത് രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് പറയാം.

പവര്‍പ്ലേയില്‍ ടെസ്റ്റ് ബാറ്റിങ്

പവര്‍പ്ലേയിലെ ബാറ്റിങ് പ്രകടനം മത്സരത്തിന്റെ വിധി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി പവര്‍പ്ലേ മുതലാക്കാനാവാത്ത പക്ഷം വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുകയെന്നത് ദുഷ്‌കരമാണ്. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്‍ നായകന്‍ കൂടിയായ സഞ്ജു ഇത്തരമൊരു സ്ലോ ബാറ്റിങ് കാഴ്ചവെച്ചിരിക്കുന്നത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ കഴിവുണ്ട്.

എന്നാല്‍ ആര്‍സിബിക്കെതിരേ ഇതൊന്നും കണ്ടില്ലെന്നതാണ് വസ്തുത. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 16 പന്തില്‍ 13 റണ്‍സാണ് സഞ്ജുവിന് നേടാനായത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജു ശ്രമം നടത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ലെന്ന് പറയാം. ജയ്പൂരില്‍ മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു. എന്നിട്ടും ആര്‍സിബിക്കെതിരേ വെടിക്കെട്ട് നടത്താനായില്ല. ബൗളര്‍മാരെ തുണക്കുന്ന പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ വെല്ലുവിളി മറികടക്കാന്‍ രാജസ്ഥാന്‍ നായകനായില്ലെന്ന് പറയാം.

sanju samson

മോശം ഷോട്ട് കളിച്ച് പുറത്ത്

സഞ്ജു സാംസണ്‍ പവര്‍പ്ലേയില്‍ ഫ്‌ളോപ്പായെങ്കിലും അതിന് ശേഷം മികവ് കാട്ടി തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പതിയെ നിലയുറപ്പിച്ച് ആക്രമിക്കാനായിരുന്നു സഞ്ജുവിന്റേയും പദ്ധതി. എന്നാല്‍ ഇത് പാളുകയായിരുന്നു. 19 പന്തില്‍ 15 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ഒരു ബൗണ്ടറി മാത്രമാണ് സഞ്ജുവിന് നേടാനായത്. ക്രീസില്‍ നിന്ന് കയറി ക്രുണാല്‍ പാണ്ഡ്യയെ സിക്‌സര്‍ പറത്താനുള്ള സഞ്ജുവിന്റെ ശ്രമം പാളി. ഇതോടെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ജോസ് ബട്‌ലറെ കൈവിട്ട രാജസ്ഥാന്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വലിയ പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് പറയാം. സ്ഥിരതയോടെ കളിക്കാന്‍ സാധിക്കാത്ത സഞ്ജു ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ സ്ഥാനം നഷ്ടമാകുമോയെന്നും ഭയപ്പെടേണ്ടിയിരിക്കുന്നു. ഓപ്പണര്‍ സ്ഥാനത്തിനായി കടുത്ത മത്സരം നടക്കവെ സഞ്ജു ആക്രമിച്ച് കളിക്കേണ്ടതായുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിക്കുന്നില്ല.

സഞ്ജുവിനെ തകര്‍ക്കുന്നത് ദ്രാവിഡിന്റെ പദ്ധതി

സഞ്ജു സാംസണിന് സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. അതിന് കാരണം രാഹുല്‍ ദ്രാവിഡിന്റെ പദ്ധതിയാണെന്ന് പറയാം. സഞ്ജുവിനോട് വിക്കറ്റ് കാത്ത് കളിക്കണമെന്ന നിര്‍ദേശമാണ് ദ്രാവിഡ് നല്‍കിയതെന്ന് വ്യക്തം. ഇത് സഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കുകയും സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ സാധിക്കാതെയും വരുന്നു. ഇത് രാജസ്ഥാനും സഞ്ജുവിനും ഗുണം ചെയ്യില്ലെന്ന കാര്യം ഉറപ്പാണ്. സഞ്ജു കഴിഞ്ഞ 9 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ മൂന്ന് തവണയാണ് സ്റ്റംപിങ്ങിലൂടെ പുറത്താവുന്നത്. ഈ മൂന്ന് തവണയും ആര്‍സിബി ആയിരുന്നു എതിരാളികളെന്നതാണ് രസകരമായ കാര്യം. എന്തായാലും സഞ്ജുവിന്റെ ഫ്‌ളോപ്പ് ഷോ രാജസ്ഥാന് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്നുറപ്പ്.

Story first published: Sunday, April 13, 2025, 16:28 [IST]
Other articles published on Apr 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+