ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പുരോഗമിക്കവെ ആര്‍സിബിയുടെ നീക്കങ്ങള്‍ ആരാധകര്‍ക്ക് സംതൃപ്തി നല്‍കുന്നതല്ല. റിപ്പോര്‍ട്ട് പ്രകാരം ആര്‍സിബിയിലേക്ക് എത്തേണ്ടിയിരുന്ന താരമാണ് കെ എല്‍ രാഹുല്‍. ലഖ്‌നൗ വിട്ട രാഹുലിനെ ആര്‍സിബി നായകനായി കൊണ്ടുവരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 14 കോടിക്ക് രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോകുകയായിരുന്നു.
ആര്‍സിബി 20 കോടിവരെ രാഹുലിനായി മുടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തരമൊരു ശ്രമം ആര്‍സിബിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. 13 കോടിയിലധികം രാഹുലിന് നല്‍കാന്‍ ആര്‍സിബി തയ്യാറല്ലായിരുന്നു. ശ്രേയസ് അയ്യരുടെ പ്രതിഫലം അതിവേഗം ഉയര്‍ന്നതിനാല്‍ ആര്‍സിബി താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിച്ചതേയില്ല. മാര്‍ക്യു താരങ്ങളിലെ പ്രധാനികളെയെല്ലാം കൈവിട്ടതോടെ ആര്‍സിബി നായകനായി ആരെ കൊണ്ടുവരുമെന്ന ചോദ്യം സജീവമാണ്.
കോലി വീണ്ടും ക്യാപ്റ്റനാവും
നിലവിലെ ടീമിന്റെ സാഹചര്യം പരിഗണിക്കുമ്പോള്‍ വിരാട് കോലിയെ വീണ്ടും നായകസ്ഥാനത്തേക്ക് ആര്‍സിബി കൊണ്ടുവന്നേക്കും. ആര്‍സിബിക്കായി നായകസ്ഥാനമേറ്റെടുക്കാന്‍ കോലിക്ക് താല്‍പര്യമുണ്ടെന്നാണ് വിവരം. ഏറെ നാള്‍ ടീമിനെ നയിച്ചിട്ടും കപ്പിലേക്കെത്തിക്കാന്‍ സാധിക്കാത്ത കോലി ആര്‍സിബിയുടെ നായകസ്ഥാനം 2021ലാണ് ഒഴിഞ്ഞത്. ഇതിന് ശേഷം പലരും വന്നെങ്കിലും ടീമിനെ കപ്പിലേക്കെത്തിക്കാനായില്ല. ഈ സാഹചര്യത്തില്‍ കോലി വീണ്ടും നായകനായി എത്താനുള്ള സാധ്യതയാണ് കൂടുതല്‍. ആരാധകര്‍ ഈ തീരുമാനത്തില്‍ സന്തോഷവാന്മാരാണ്. ഇതിനോടകം കോലി നായകനായി തിരിച്ചുവരുന്നുവെന്ന തരത്തിലുള്ള പോസ്റ്റുകള്‍

ഹാരി ബ്രൂക്ക് ഡല്‍ഹിയില്‍
ഹാരി ബ്രൂക്ക് ഡല്‍ഹിയിലേക്കെത്തി. ഇംഗ്ലണ്ട് താരത്തെ 6.25 കോടിക്കാണ് ഡല്‍ഹി ടീമിലേക്ക് എത്തിച്ചത്. അതേ സമയം ആദ്യ റൗണ്ടില്‍ ദേവ്ദത്ത് പടിക്കലിനെ വാങ്ങാന്‍ ആളില്ല, താരം അണ്‍സോള്‍ഡായി. നിലവില്‍ ഇന്ത്യക്കൊപ്പം ഓസീസ് പര്യടനത്തിലാണ് ദേവ്ദത്തുള്ളത്. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എയ്ഡന്‍ മാര്‍ക്രത്തെ രണ്ട് കോടി രൂപക്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമിലെത്തിച്ചു.
ഡെവോണ്‍ കോണ്‍വേ സിഎസ്‌കെയില്‍ തിരിച്ചെത്തി. 6.25 കോടിക്കാണ് കിവീസ് താരമായ ഡെവോണ്‍ കോണ്‍വേയെ സിഎസ്‌കെ ടീമിലേക്കെത്തിച്ചത്. രാഹുല്‍ ത്രിപാഠിയെ സിഎസ്‌കെ ടീമിലേക്കെത്തിച്ചു. 3.4 കോടി പ്രതിഫലത്തിലാണ് താരം മഞ്ഞപ്പടയിലേക്കെത്തിയത്. അതേ സമയം ആദ്യ റൗണ്ടില്‍ ഡേവിഡ് വാര്‍ണറെ വാങ്ങാന്‍ ആളില്ല. എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയ യുവ ഓപ്പണര്‍ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. ഡല്‍ഹിയുടെ ആര്‍ടിഎം വെല്ലുവിളി മറികടന്ന് 9 കോടിക്കാണ് മഗ്യൂര്‍ക്ക് പഞ്ചാബിലേക്കെത്തിയത്.
അശ്വിന്‍ സിഎസ്‌കെയിലേക്കെത്തി
ഹര്‍ഷല്‍ പട്ടേലിനെ ഹൈദരാബാദാണ് ടീമിലെത്തിച്ചത്. 6.75 കോടി ഹൈദരാബാദ് വിളിച്ചുനില്‍ക്കവെ പഞ്ചാബ് ആര്‍ടിഎം ഉപയോഗിച്ചതോടെ എട്ട് കോടിക്കാണ് ഹര്‍ഷല്‍ ഹൈദരാബാദിലെത്തിയത്. രചിന്‍ രവീന്ദ്രയെ സിഎസ്‌കെ നിലനിര്‍ത്തി. ആര്‍ടിഎം ഉപയോഗിച്ച് 4 കോടിക്കാണ് രചിന്‍ സിഎസ്‌കെയിലേക്കെത്തിയത്. ആര്‍ അശ്വിനെ 9.75 കോടിക്ക് തിരികെ എത്തിക്കാനും സിഎസ്‌കെയ്ക്ക് സാധിച്ചു.