For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇതിനാണോ 27 കോടി! ബാറ്റ് ചെയ്യാന്‍ ഭയമോ? ഡക്കായി മടക്കം; റിഷഭിന് രൂക്ഷ വിമര്‍ശനം

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ 160 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗവിന് ആറ് വിക്കറ്റിന് 159 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ആദ്യ 10 ഓവറില്‍ 87 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ലഖ്‌നൗവിന്റെ ഓപ്പണര്‍മാര്‍ക്കായി. എന്നിട്ടും തട്ടകത്തില്‍ 159 റണ്‍സ് മാത്രമേ ലഖ്‌നൗവിന് നേടാനായുള്ളൂവെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

ലഖ്‌നൗവിന്റെ മധ്യനിര ടീമിനെ ചതിക്കുകയായിരുന്നു. ലഖ്‌നൗ ബാറ്റിങ് നിര നിരാശപ്പെടുത്തിയതിന് പിന്നാലെ നായകന്‍ റിഷഭ് പന്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങിയ റിഷഭ് രണ്ട് പന്ത് മാത്രം ശേഷിക്കെയാണ് ക്രീസിലേക്കെത്തുന്നത്. ഏഴാമനായി ക്രീസിലെത്തിയ റിഷഭ് അവസാന രണ്ട് പന്തും പാഴാക്കി ഡക്കിന് മടങ്ങി. നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ലെന്ന് മാത്രമല്ല അവസാന രണ്ട് പന്തുകള്‍ പാഴാക്കുകയും ചെയ്തു.

ഇപ്പോഴിതാ ലഖ്‌നൗ നായകനെതിരേ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. 27 കോടിക്കാണ് മുന്‍ ഡല്‍ഹി നായകന്‍ കൂടിയായ റിഷഭിനെ ലഖ്‌നൗ ടീമിലേക്കെത്തിച്ചത്. എന്നാല്‍ ഇതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ റിഷഭിന് സീസണില്‍ സാധിക്കുന്നില്ലെന്ന് തന്നെ പറയാം. സീസണിലുടെനീളം മോശം ബാറ്റിങ് നടത്തുന്ന റിഷഭ് മുന്‍ ടീമിനെതിരേയും ദുരന്തമായതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

എന്തുകൊണ്ട് നേരത്തെ ബാറ്റ് ചെയ്യാനിറങ്ങിയില്ല

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് ടി20യില്‍ മോശമല്ലാത്ത റെക്കോഡുള്ള താരമാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള താരമാണ് റിഷഭ്. അവസാന സീസണ്‍വരെ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്ന റിഷഭിന് പക്ഷെ ലഖ്‌നൗവിലേക്കെത്തിയ ശേഷം മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. മുന്‍ ഡല്‍ഹി നായകനായ റിഷഭ് മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യാന്‍ തയ്യാറാകാത്തത് എന്താണെന്നാണ് ആരാധകരുടെ ചോദ്യം. നിക്കോളാസ് പുരാന്‍ മടങ്ങിയ ശേഷം നാലാമനായി അബ്ദുല്‍ സമദാണ് ബാറ്റിങ്ങിനിറങ്ങിയത്.

എട്ട് പന്തില്‍ രണ്ട് റണ്‍സെടുത്താണ് സമദ് പുറത്തായത്. ലഖ്‌നൗ കളി കൈവിട്ടത് ഇവിടം മുതലാണെന്ന് പറയാം. റിഷഭിന് ബാറ്റ് ചെയ്യാന്‍ ഭയമാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ലഖ്‌നൗ ടീം ഉടമയായ സഞ്ജയ് ഗോയങ്കെയെ ഭയന്നിട്ടാണ് റിഷഭ് ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തതെന്നാണ് ആരാധകര്‍ ട്രോളുന്നത്. നിര്‍ണ്ണായകമായ രണ്ട് പന്ത് ബാക്കിനിര്‍ത്തി ക്രീസിലെത്തിയ റിഷഭ് ആദ്യ പന്ത് ക്രീസില്‍ നിന്ന് കയറിക്കളിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഈ പന്ത് കണക്ട് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഡോട്ടായി.

അവസാന പന്തില്‍ അതി സാഹസികമായ റിവേഴ്‌സ് സ്‌കൂപ്പിന് ശ്രമിച്ചാണ് റിഷഭ് പുറത്തായത്. മര്യാദക്കുള്ള ഷോട്ട് കളിച്ച് റണ്‍സ് നേടാന്‍ സാധിക്കാത്ത റിഷഭ് നിര്‍ണ്ണായകമായ ഒരു റണ്‍സെങ്കിലും നേടാന്‍ ശ്രമിക്കാതെ എന്തിനാണ് ഇത്തരമൊരു ഷോട്ട് കളിച്ചതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. 27 കോടി നേടി ഐപിഎല്‍ ചരിത്രത്തിലെ റെക്കോഡ് പ്രതിഫലക്കാരനായിട്ടും ഇതിനോട് നീതി കാട്ടാന്‍ റിഷഭിന് സാധിക്കുന്നില്ലെന്ന് നിസംശയം പറയാം.

rishabh pant dc vs lsg

ഡല്‍ഹിയോട് രണ്ട് കളിയിലും ഡക്ക്

കഴിഞ്ഞ സീസണ്‍വരെ ഡല്‍ഹിയുടെ നായകനായിരുന്നു റിഷഭ് പന്ത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ഡല്‍ഹി വിട്ട് റിഷഭ് ലഖ്‌നൗവിലേക്ക് എത്തുകയായിരുന്നു. ഡല്‍ഹി വിട്ട് സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയ മത്സരത്തില്‍ റിഷഭ് ഡല്‍ഹിയോട് ഡക്കിനാണ് പുറത്തായത്. ഈ സീസണിലെ രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തിലും ഡല്‍ഹിയോട് റിഷഭ് ഡക്കായി. മുന്‍ ടീമിനോട് റിഷഭ് കൂറുകാട്ടുന്നതാണോയെന്നാണ് ആരാധകര്‍ ചോദ്യമുയര്‍ത്തുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ കരിയറില്‍ ഇത് രണ്ടാം തവണ മാത്രമാണ് റിഷഭ് ഡക്കാവുന്നത്. ഇത് രണ്ടും ഇൗ വര്‍ഷം ഡല്‍ഹിക്കെതിരേയാണെന്നതാണ് കൗതുകകരമായ കാര്യം.

വെറും 13.25 ശരാശരിയിലാണ് റിഷഭ് ഈ സീസണില്‍ ബാറ്റ് ചെയ്യുന്നത്. 0, 15, 2, 2, 21, 63, 3, 0 എന്നിങ്ങനെയാണ് റിഷഭിന്റെ സ്‌കോര്‍. ക്യാപ്റ്റനാവാന്‍ മാത്രമാണോ 27 കോടി പ്രതിഫലം വാങ്ങുന്നേയെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഇന്ത്യന്‍ ടി20 ടീമിലേക്കുളള തിരിച്ചുവരവിനുള്ള വഴി പൂര്‍ണ്ണമായും അടക്കുന്ന ബാറ്റിങ്ങാണ് റിഷഭ് കാഴ്ചവെക്കുന്നതെന്ന് പറയാം. എന്നാല്‍ റിഷഭ് പരിക്കിന്റെ പിടിയിലാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പരിക്ക് ഭേദമായെന്നാണ് ടോസിന്റെ വേളയില്‍ റിഷഭ് പറഞ്ഞത്. അതുകൊണ്ടുതന്നെ പരിക്കിനെ പഴിചാരി തടിയൂരാനാവില്ലെന്ന് തന്നെ പറയാം.

Story first published: Tuesday, April 22, 2025, 21:44 [IST]
Other articles published on Apr 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+