Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പഞ്ചാബ്-ഹൈദരാബാദ് മത്സരം തിരക്കഥ! തെളിവ് ഇതാ; ചൂണ്ടിക്കാട്ടി ആരാധകര്‍

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കണ്ട മത്സരമാണ് പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടന്നത്. രണ്ട് ടീമിന്റേയും താരങ്ങള്‍ ബാറ്റിങ് വിസ്‌ഫോടനം കാഴ്ചവെച്ച് എല്ലാവരേയും ഞെട്ടിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ട് വിക്കറ്റിന് 247 റണ്‍സെടുത്ത് എട്ട് വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. ഒമ്പത് പന്ത് ബാക്കിയാക്കിയാണ് ഹൈദരാബാദിന്റെ ജയം.

അഭിഷേക് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ടാണ് ഹൈദരാബാദിനെ റെക്കോഡ് ജയത്തിലേക്ക് നയിച്ചത്. മോശം ഫോമിലായിരുന്ന യുവ ഓപ്പണര്‍ 55 പന്തില്‍ 141 റണ്‍സാണ് അടിച്ചെടുത്തത്. 14 ഫോറും 10 സിക്‌സും ഉള്‍പ്പെടെയാണ് അഭിഷേക് കത്തിക്കയറിയത്. ട്രാവിസ് ഹെഡ് 37 പന്തില്‍ 66 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഭിഷേകും ഹെഡും ചേര്‍ന്ന് സൃഷ്ടിച്ചത്. ഇപ്പോഴിതാ ഈ മത്സരം തിരക്കഥയാണെന്ന് ആരോപിച്ചിരിക്കുകയാണ് ആരാധകര്‍.

ഹൈദരാബാദിനെ ജയിപ്പിക്കാനുള്ള ശ്രമമായാണ് തോന്നിയതെന്നും മത്സരം ജയിക്കാനുള്ള ഒരു ശ്രമവും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും പഞ്ചാബ് നടത്തിയില്ലെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിന്റെ തെളിവെന്നോളം ചില കാര്യങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

അഭിഷേകിന്റെ സെഞ്ച്വറി ആഘോഷം സംശയകരം

അഭിഷേക് ശര്‍മ മോശം ഫോമിലാണ് സീസണില്‍ കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ശക്തമായൊരു തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പഞ്ചാബിനെതിരേ അഭിഷേകിനെ ഏറ്റവും മികച്ച ഫോമില്‍ത്തന്നെ കാണാനും സാധിച്ചിരിക്കുകയാണ്. തകര്‍പ്പന്‍ സെഞ്ച്വറിയോടെ അഭിഷേക് കത്തിക്കയറിയതിന് ശേഷം താരം നടത്തിയ ആഘോഷം വൈറലായിരുന്നു. കീശയില്‍ നിന്ന് ഒരു പേപ്പറെടുത്ത് ഇത് ഓറഞ്ച് ആര്‍മിക്ക് വേണ്ടി എന്നാണ് അഭിഷേക് ഉയര്‍ത്തിക്കാട്ടിയത്.

abhishek sharma ipl 2025

അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയാല്‍ എന്തായാലും ഇത്തരമൊരു ആഘോഷം നടത്താന്‍ ആരും തയ്യാറാകില്ല. അതുകൊണ്ടുതന്നെ സെഞ്ച്വറി നേടുമെന്ന് ഉറപ്പിച്ച് അഭിഷേക് ഈ പേപ്പര്‍ കൈയില്‍ കരുതിയതാണ്. ഇത് സംശയമുണ്ടാക്കുന്ന കാര്യമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അഭിഷേകിന്റെ ആത്മവിശ്വാസമാണിതെന്ന് പറയാന്‍ സാധിക്കില്ലെന്നും മത്സരം തിരക്കഥയാണെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്.

പഞ്ചാബിന്റെ ഫീല്‍ഡിങ് പിഴവുകളും അംഗീകരിക്കാനാവില്ല

അഭിഷേക് ശര്‍മയെ പുറത്താക്കാന്‍ പഞ്ചാബിന് അവസരങ്ങള്‍ ലഭിച്ചതാണ്. എന്നാല്‍ ഇത് മുതലാക്കാന്‍ പഞ്ചാബിന് സാധിക്കാതെ പോയി. യഷ് ഠാക്കൂറിന്റെ ഓവറില്‍ അഭിഷേക് പുറത്തായതാണെങ്കിലും നോബോള്‍ ഭാഗ്യം ലഭിച്ചു. രണ്ട് തവണയാണ് അഭിഷേകിന്റെ ക്യാച്ച് കൈവിട്ടത്. അഭിഷേകിനെ സെഞ്ച്വറിയിലേക്കെത്തിക്കാനുള്ള ശ്രമം നടന്നുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഫീല്‍ഡിങ്ങില്‍ യാതൊരു താല്‍പര്യവും പഞ്ചാബ് കാട്ടിയില്ല.

പഞ്ചാബ് താരങ്ങളുടെ ശരീര ഭാഷ പോലും തോറ്റവരുടേതായിരുന്നു. പഞ്ചാബിന്റെ പ്രധാന പേസര്‍മാരിലൊരാളായ ലോക്കി ഫെര്‍ഗൂസന് പെട്ടെന്ന് പരിക്കേറ്റത് തിരക്കഥയുടെ ഭാഗമാണോയെന്ന സംശയമുണ്ടെന്നും ആരാധകര്‍ പറയുന്നു. രണ്ട് പന്ത് മാത്രം എറിഞ്ഞ താരം കാല്‍ മസിലിന്റെ വേദനയെത്തുടര്‍ന്ന് കളം വിടുകയായിരുന്നു. ഹൈദരാബാദിന്റെ വിജയത്തിനായുള്ള ശ്രമമായാണ് കാണുന്നത്. മാര്‍ക്കസ് സ്റ്റോയിണിസിന് കൂടുതല്‍ ഓവര്‍ നല്‍കാത്തതും സംശയം സൃഷ്ടിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

കാവ്യ മാരനെ സന്തോഷിപ്പിക്കാനുള്ള നീക്കം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമയായ കാവ്യ മാരന്‍ തീര്‍ത്തും നിരാശയായാണ് അവസാന മത്സരങ്ങളിലെല്ലാം കാണപ്പെട്ടത്. ടീമിന്റെ തുടര്‍ തോല്‍വികളില്‍ കാവ്യ മാരന്‍ വളരെയധികം സങ്കടത്തിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പഞ്ചാബിനെതിരേ ജയിച്ചപ്പോള്‍ തുള്ളിച്ചാടി സന്തോഷത്തോടെയുള്ള കാവ്യയെയാണ് കാണാനായത്. കാവ്യയെ സന്തോഷിപ്പിക്കാന്‍ പണമൊഴുകിയോയെന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.

Story first published: Sunday, April 13, 2025, 7:12 [IST]
Other articles published on Apr 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+