For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഹിറ്റ്മാനെ ക്യാപ്റ്റനാക്കാമോ? നിത അംബാനിയുടെ മറുപടിയെന്ത്? പറഞ്ഞതിങ്ങനെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ഇതുവരെ കപ്പ് നേടാത്ത ടീമുകള്‍ ആധിപത്യം കാ്ട്ടുന്നതാണ് കാണാനാവുന്നത്. ചാമ്പ്യന്മാരായ വമ്പന്മാരെല്ലാം അല്‍പ്പം പിന്നോട്ട് പോകുന്നതാണ് ആദ്യ റൗണ്ടുകള്‍ക്ക് ശേഷം വ്യക്തമാകുന്നത്. ഇത്തരത്തിലൊരു ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ആറ് മത്സരത്തില്‍ നാലിലും തോറ്റു. രണ്ട് മത്സരം മാത്രമാണ് ജയിക്കാന്‍ സാധിച്ചത്.

ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ കളിക്കുന്ന മുംബൈക്ക് ഇത്തവണ സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നില്ല. രോഹിത് ശര്‍മ ഇത്തവണ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങില്‍ മാത്രമാണ് കൂടുതല്‍ സജീവമായുളളത്. മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച പഴയ നായകന് ഇപ്പോള്‍ പഴയ വീര്യമില്ലെന്ന് പറയാം. ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും 20ലധികം റണ്‍സ് നേടാന്‍ രോഹിത് ശര്‍മക്കായിട്ടില്ല. എന്നാല്‍ രോഹിത്തിനെ ഇംപാക്ട് പ്ലയറായി മാത്രം കളിപ്പിക്കുന്നതിനെതിരേ ചില ആരാധകരെങ്കിലും ടീം മാനേജ്‌മെന്റിനെതിരാണ്.

രോഹിത് ശര്‍മക്ക് പഴയ മികവ് കാട്ടാന്‍ സാധിക്കാത്തതിനാല്‍ ടീമില്‍ നിന്ന് പുറത്താക്കാന്‍ പോലും സാധ്യതയുണ്ടെന്ന് പറയാം. രോഹിത് ശര്‍മയെ വീണ്ടും നായകനാക്കണമെന്ന ആവശ്യം പല ആരാധകര്‍ക്കുമുണ്ട്. ഇപ്പോഴിതാ മുംബൈ ഉടമയായ നിത അംബാനിയോട് തന്നെ രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കാമോയെന്ന് ചോദിച്ചിരിക്കുകയാണ് ഒരു ആരാധകന്‍.

രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കാമോ?

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് നിത അംബാനി പുറത്തേക്ക് നടന്ന് വരവെയാണ് ആരാധകന്‍ ഇത്തരമൊരു ചോദ്യം ചോദിച്ചത്. മാഡം രോഹിത്തിനെ വീണ്ടും നായകനാക്കാമോ എന്നാണ് നിത അംബാനിയോട് ആരാധകന്‍ ചോദിച്ചത്. ഇതിനോട് ആയിക്കോട്ടെയെന്നാണ് നിത അംബാനി വിനയത്തോടെ പറഞ്ഞത്. നിത അംബാനിയുടെ വിനയത്തോടെയുള്ള മറുപടി എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു. രോഹിത്തിനെ മാറ്റി 2024ലെ സീസണിലാണ് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിച്ചത്.

rohit sharma

രോഹിത് ശര്‍മയോട് വേണ്ടത്ര ചര്‍ച്ചകളില്ലാതെ അപ്രതീക്ഷിതമായാണ് മുംബൈ ഇത്തരമൊരു മാറ്റം വരുത്തിയത്. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിട്ട് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോയിരുന്നു. അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്തിനെ കപ്പിലേക്കുമെത്തിച്ചു. അവിടെ നിന്ന് അപ്രതീക്ഷിതമായാണ് മുംബൈ ഹാര്‍ദിക്കിനെ തിരികെ ടീമിലേക്ക് എത്തിച്ചതും നായകസ്ഥാനത്തേക്ക് കൊണ്ടുവന്നതും.

കഴിഞ്ഞ സീസണില്‍ മുംബൈ ആരാധകരുടെ കൂവലടക്കം ഹാര്‍ദിക് പാണ്ഡ്യക്ക് നേരിടേണ്ടി വന്നു. ഈ സീസണില്‍ ഹാര്‍ദിക് മുംബൈയെ കപ്പിലേക്കെത്തിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മികവിനൊത്ത തുടക്കം ടീമിന് ലഭിച്ചില്ലെന്ന് തന്നെ പറയാം.

രോഹിത് ഈ സീസണോടെ വിരമിച്ചേക്കും

രോഹിത് ശര്‍മ ഈ സീസണോടെ വിരമിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇപ്പോള്‍ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങില്‍ മാത്രമാണ് രോഹിത്തിനെ ഉപയോഗിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ സാധിക്കുന്നില്ല. രോഹിത്തിന്റെ നിലവിലെ പ്രകടനം നിലവാരം കാട്ടുന്നില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ രോഹിത്തിന് ഇനി അധികനാള്‍ മുന്നോട്ട് പോകാനായേക്കില്ല.

ഈ സീസണോടെ രോഹിത് ശര്‍മ വിരമിക്കാനാണ് സാധ്യത കൂടുതല്‍. ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ഇപ്പോഴും രോഹിത്താണ് ക്യാപ്റ്റന്‍. മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു. ഇനി മുംബൈയുടെ ക്യാപ്റ്റനാവുക രോഹിത്തിനെ സംബന്ധിച്ച് അസാധ്യമായ കാര്യമാണെന്ന് നിസംശയം തന്നെ പറയാം.

Story first published: Monday, April 14, 2025, 14:38 [IST]
Other articles published on Apr 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+