Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇവരുടെ ഐപിഎല്‍ കരിയര്‍ സ്വാഹ!! ഒരു ടീമും ഇനി വാങ്ങില്ല, ആരൊക്കെ?

ഐപിഎല്ലിന്റെ 18ാം സീസണിനു തിരശീല വീണിരിക്കുകയാണ്. രണ്ടു മാസത്തിലേറെ ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച ടൂര്‍ണമെന്റില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനാണ് കപ്പുയര്‍ത്താന്‍ ഭാഗ്യമുണ്ടായത്. 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കന്നിക്കിരീടമെന്ന ആര്‍സിബിയുടെ മോഹവും പൂവണിഞ്ഞത്.

ഒരുപാട് താരോദയങ്ങള്‍ക്കു സാക്ഷിയായ ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തേത്. അതുപോലെ തന്നെ ചില വമ്പന്‍ കളിക്കാരുടെ വീഴ്ചകള്‍ക്കും ഈ സീസണ്‍ സാക്ഷിയായിരുന്നു. വലിയ പ്രതീക്ഷയോടെ കഴിഞ്ഞ മെഗാ ലേലത്തില്‍ ചില വാങ്ങിയ താരങ്ങള്‍ക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല.

ഇവരില്‍ ചില കളിക്കാരുടെ അവസാനത്തെ ഐപിഎല്‍ സീസണും കൂടിയാവും ഇത്തവണത്തേത്. വീണ്ടുമൊരു സീസണില്‍ ഈ താരങ്ങളെ കാണാനിടയില്ല. ആരൊക്കെയാണ് ഇവരെന്നു നമുക്കു നോക്കാം.

MOEEN ALI

മോയിന്‍ അലി

ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ബൗളിങിനൊപ്പം ബാറ്റിങിലും അലിയില്‍ നിന്നും മികച്ച സംഭാവനകള്‍ കെകെആര്‍ ടീം പ്രതീക്ഷിച്ചിരുന്നു. പക്ഷെ യാതൊരു ഇംപാക്ടും സൃഷ്ടിക്കാതെയാണ് താരം സീസണ്‍ അവസാനിപ്പിച്ചത്.

ആറു മല്‍സരങ്ങളില്‍ രണ്ടിന്നിങ്‌സുകളിലാണ് അലിക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. നേടിയതാവട്ടെ വെറും അഞ്ചു റണ്‍സുമാണ്. അഞ്ചിന്നിങ്‌സുകളില്‍ അദ്ദേഹം ബൗളിങും ചെയ്‌തെങ്കിലും 8.5 ഇക്കോണി റേറ്റില്‍ആറു വിക്കറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ.

മോശം ഫോം തുടര്‍ന്നതോടെ അലിയെ പ്ലെയിങ് ഇലവനില്‍ നിന്നും കെകെആര്‍ ഒഴിവാക്കുകയും ചെയ്തു. അടുത്ത സീസണിനു മുമ്പ് പുറത്താക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ അദ്ദേഹത്തെ തീര്‍ച്ചയായും നമുക്കു കാണാം. വരാനിരിക്കുന്ന മിനി ലേലത്തില്‍ ഉള്‍പ്പെട്ടാലും അലിയെ ഒരു ഫ്രാഞ്ചൈസിയും ഇനി വാങ്ങാന്‍ സാധ്യതയില്ല.

ഫാഫ് ഡുപ്ലെസി

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്ന സൗത്താഫ്രിക്കയുടെ മുന്‍ താരവും സ്റ്റാര്‍ ബാറ്ററുമായ ഫാഫ് ഡുപ്ലെസിയാണ് വീണ്ടുമൊരു ഐപിഎല്‍ സീസണില്‍ കാണാനിടയില്ലാത്ത രണ്ടാമത്തെ താരം. 2024ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നയിക്കുന്നതിനൊപ്പം മികച്ച പ്രകടനവും അദ്ദേഹം കാഴ്ചവച്ചിരുന്നു.

അതുകൊണ്ടു തന്നെ മെഗാ ലേലത്തില്‍ ഡുപ്ലെസിയെ ഡല്‍ഹി വാങ്ങിയതും വലിയ പ്രതീക്ഷയിലാണ്. പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഒമ്പതു മല്‍സരങ്ങളിലാണ് ഡിസിക്കായി ഡുപ്ലെസി ബാറ്റ് ചെയ്തത്. 22.44 ശരാശരിയില്‍ നേടാനായത് 202 റണ്‍സ് മാത്രം. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെടുള്ളൂ. പ്രായം അദ്ദേഹത്തിന്റെ പ്രകടനത്തെയും ഇത്തവണ ബാധിച്ചിട്ടുണ്ടെന്നു കാണാം.

FAF DUPLESSIS

ഇനിയൊരു അങ്കത്തിനു ഡുപ്ലെസിക്കു ബാല്യമുണ്ടായേക്കില്ല. അടുത്ത സീസണിനു മുമ്പ് ഡിസി ഒഴിവാക്കുന്നവരുടെ ലിസ്റ്റില്‍ അദ്ദേഹത്തെ കാണാനായേക്കുമെന്നാണ് വിവരം. പ്രായവും പ്രകടനത്തിലുണ്ടായിരിക്കുന്ന ഇടിവും വിലയിരുത്തുമ്പോള്‍ ഇനിയൊരു ഫ്രാഞ്ചൈസിയും ഡുപ്ലെസിയെ വാങ്ങാന്‍ സാധ്യതയില്ല.

കരീം ജനത്ത്

അഫ്ഗാനിസ്താന്റെ ഓള്‍റൗണ്ടറായ കരീം ജനത്താണ് വീണ്ടുമൊരിക്കലും ഐപിഎല്ലില്‍ കാണാനിടയില്ലാത്ത രണ്ടാമത്തെ താരം. അദ്ദേഹത്തെ കഴിഞ്ഞ മെഗാ ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങിയതു തന്നെ വലിയൊരു സര്‍പ്രൈസായിരുന്നു. സീസണില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ കരീമിനെ ജിടി കളിപ്പിച്ചുള്ളൂ.

ഈ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനമാവട്ടെ വളരെ പരിതാപകരവുമായിരുന്നു. ഒരോവറില്‍ 30 റണ്‍സാണ് അഫ്ഗാന്‍ താരം വാരിക്കോരി നല്‍കിയത്. ജിടി നായകന്‍ ശുഭ്മന്‍ ഗില്‍ പിന്നീടൊരിക്കലും അദ്ദേഹത്തിനു പന്ത് നല്‍കിയതുമില്ല. ഐപിഎല്ലില്‍ വീണ്ടുമൊരു സീസണില്‍ കരീമിനെ ഇനി കാണാന്‍ തീരെ സാധ്യതയില്ലെന്നു തന്നെ പറയാം.

Story first published: Wednesday, June 11, 2025, 11:28 [IST]
Other articles published on Jun 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+