For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭിനെ ആര്‍ക്കും വേണ്ട!! ഒരു ടീമില്‍ സഞ്ജുവും; ഇതാ ഇന്ത്യക്കു 3 ടി20 11, ബെസ്റ്റേത്?

ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭകളുടെ ഒരു കുത്തൊഴുക്ക് തന്നെ കാണാം. ഓരോ സീസണ്‍ കഴിയുമ്പോഴേക്കും പുതിയ താരോദയങ്ങള്‍ പിറവിയെടുത്തു കഴിയും. ഇപ്പോള്‍ ക്ലൈമാക്‌സിലേക്കു കടന്നിരിക്കുന്ന 18ാം സീസണിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറായി വൈഭവ് സൂര്യവംശി മുതല്‍ വിപ്രാജ് നിഗം വരെയുള്ള പുതിയ ഹീറോസ് ഒരുങ്ങി നില്‍ക്കുകയാണ്.

നിലവിലെ താരാധിക്യം പരിഗണിക്കുമ്പോള്‍ ഒരേ സമയത്തു തന്നെ വ്യത്യസ്ത ടി20 ഇലവനുകളെ അണിനിരത്താന്‍ ഇന്ത്യക്കു സാധിക്കും. ഈ തരത്തില്‍ മൂന്നു വ്യത്യസ്ത ടി20 ഇലവനുകള്‍ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് വിദഗ്ധര്‍.

ഇന്ത്യയുടെ മുന്‍ താരങ്ങള്‍ കൂടിയായ ആകാശ് ചോപ്ര, പിയൂഷ് ചൗള, അമ്പാട്ടി റായുഡു എന്നിവരാണ് ഇഎസ്പിന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ മൂന്നു ടി20 ഇലവനുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. ആരൊക്കെയാണ് ഓരോ ഇലവനിലും ഇടം നേടിയിട്ടുള്ളതെന്നു നോക്കാം.

SANJU SAMSON

സഞ്ജുവിനെ ടീമിലെടുത്ത് ചോപ്ര

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ ആകാശ് ചോപ്രയുടെ ഇലവനിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചിട്ടുള്ളത്. ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമെല്ലാം അദ്ദേഹം തന്നെയാണ്. നിലവില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെയും ടി20യിലെ ഉഫസ്റ്റ് ചോയ്‌സ് സഞ്ജുവാണ്.

നാട്ടിലും പുറത്തുമായി ഇന്ത്യ കളിച്ച അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും അദ്ദേഹം സഞ്ജുവിനെ ഓപ്പണറായി എല്ലാ മല്‍സരങ്ങളിലും ഇറക്കുകയും ചെയ്തു. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള ആദ്യത്തെ രണ്ടു പരമ്പരകളിലും ഗംഭീര പ്രകടനമാണ് മലയാളി താരം കാഴ്ചവച്ചത്. മൂന്നു സെഞ്ച്വറികള്‍ ഈ പരമ്പരയില്‍ സഞ്ജു കുറിക്കുകയും ചെയ്തിരുന്നു.

ചോപ്രയുടെ ടീമില്‍ സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളി വെടിക്കെട്ട് ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയാണ്. സഞ്ജുവിനെക്കൂടാതെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ യുവതാരം ധ്രുവ് ജുറേലും ഈ ടീമിലിടം പിടിച്ചു. പക്ഷെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് അദ്ദേഹം കളിക്കുക. തിലക് വര്‍മ, റിങ്കു സിങ്, ശശാങ്ക് സിങ്, ജസ്പ്രീത് ബുംറ എന്നിവരും ചോപ്രയുടെ ഇലവന്റെ ഭാഗമാണ്.

ഇലവന്‍ ഇങ്ങനെ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക്
വര്‍മ, ധ്രുവ് ജുറേല്‍, റിങ്കു സിങ്, ശശാങ്ക് സിങ്, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, വരുണ്‍ ചക്രവര്‍ത്തി.

സൂര്യ ചൗളയുടെ ടീമില്‍

നിലവിലെ ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് മുന്‍ സ്പിന്നറായ പിയൂഷ് ചൗളയുടെ ഇലവനിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ടീമിലെ മറ്റു വമ്പന്‍ താരങ്ങള്‍ യുവ ബാറ്റിങ് സെന്‍സേഷനുകളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമാണ്. കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും സൂപ്പര്‍ സ്പിന്നായ കുല്‍ദീപ് യാദവും ഇലവനില്‍ സ്ഥാനം പിടിച്ചു.

ഈ ടീമിനു വേണ്ടി വിക്കറ്റ് കീപ്പര്‍ റോളിലുള്ളത് ജിതേഷ് ശര്‍യമാണ്. ഫിനിഷറുടെ റോളില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കൡക്കാന്‍ സാധിക്കുന്ന അദ്ദേഹം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കിടിലന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇലവന്‍ ഇങ്ങനെ- ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷിത് റാണ, കുല്‍ജദീപ് യാദവ്, മുഹമ്മദ് സിറാജ്.

SHREYAS IYER

ശ്രേയസും രാഹുലും ഒരേ ടീമില്‍

അമ്പാട്ടി റായുഡു തിരഞ്ഞെടുത്ത ഇന്ത്യന്‍ ടി20 ഇലവനില്‍ മധ്യനിരയിലെ സൂപ്പര്‍ താരങ്ങളായ ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ഇടം പിടിച്ചു. ടീമിന്റെ വിക്കറ്റ് കീപ്പറും രാഹുല്‍ തന്നെയാണ്.

ആദ്യ രണ്ടു ടീമുകളില്‍ നിന്നും തഴയപ്പെട്ട റിഷഭ് പന്തിനു ഈ ഇലവനിലും അവസരം ലഭിച്ചില്ല. റുതുരാജ് ഗെയ്ക്വാദ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ഈ ടീമിലെ പ്രധാനപ്പെട്ട കളിക്കാര്‍.

ഇലവന്‍ ഇങ്ങനെ- റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, രജത് പാട്ടിധാര്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, നിതീഷ് റെഡ്ഡി, സായ് കിഷോര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍.

Story first published: Friday, May 30, 2025, 10:09 [IST]
Other articles published on May 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+