ചെന്നൈ: ഐപിഎല്ലിന്റെ 18ാം സീസണില്‍ മോശം പ്രകടനത്തിലൂടെ മാത്രമല്ല, ദയനീയ ഫീല്‍ഡിങ് പ്രകടനത്തിലൂടെയും ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ഇന്നത്തെ കളിയിലും സിഎസ്‌കെ പതിവു തെറ്റിച്ചില്ല. ഫീല്‍ഡിങില്‍ പല പിഴവുകളും ഈ കളിയില്‍ അവരുടെ ഭാഗത്തു നിന്നും കാണാന്‍ സാധിച്ചു.
ടൂര്‍ണമെന്റിന്റെ ഈ സീസണില്‍ ഫീല്‍ഡിങിന്റെ കാര്യത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന ടീം സിഎസ്‌കെയാണെന്നു കണക്കുകള്‍ പറയുന്നു. ഡിസിക്കെതിരേയും ഫീല്‍ഡിങില്‍ ഫ്‌ളോപ്പായതോടെ വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ഡ മീഡിയയില്‍ അവര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

ഫീല്‍ഡിങ് വന്‍ പരാജയം
ഐപിഎല്ലിന്റെ ഈ സീസണിലെ മല്‍സരങ്ങള്‍ നാലാം റൗണ്ടിലേക്കു കടന്നപ്പോള്‍ ഏറ്റവുമധികം ക്യാച്ചുകള്‍ പാഴാക്കിയ ടീമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേരിലാണ്. നാലു മല്‍സരങ്ങളില്‍ അവര്‍ നഷ്ടപ്പെടുത്തിയത് ഏഴു ക്യാച്ചുകളാണ്. അവരുടെ ക്യാച്ച് ശതമാനമെടുത്താല്‍ അതു 72.0 മാത്രമാണ്. പത്തു ഫ്രാഞ്ചൈസികളില്‍ ഏറ്റവും മോശം ശരാശരിയുള്ളതും അവര്‍ക്കു തന്നെയാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തില്‍ രണ്ടു ക്യാച്ചുകളാണ് സിഎസ്‌കെ താരങ്ങള്‍ കൈവിട്ടത്. ഒന്ന് അവരുടെ ക്യാപ്റ്റനും ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളുമായ റുതുരാജ് ഗെയ്ക്വാദാണ് പാഴാക്കിയതെങ്കില്‍ മറ്റൊന്ന് നഷ്ടപ്പെടുത്തിയത് പേസര്‍ മുകേഷ് ചൗധരിയുമാണ്. 19ാമത്തെ ഓവറില്‍ കെഎല്‍ രാഹുലിന്റെ ക്യാച്ചാണ് സ്വന്തം ബൗളിങില്‍ ചൗധരി പാഴാക്കിയത്.
നാലാമത്തെ ബോളിലായിരുന്നു ഇത്. ഓഫ്സ്റ്റംപിന് പുറത്ത് ഒരു താഴ്ന്ന ഫുള്‍ ടോസാണ് ചൗധരിയെറിഞ്ഞത്. വമ്പന്‍ ഷോട്ടിനു തുനിഞ്ഞ രാഹുലിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ മുകളിലേക്കുയര്‍ന്നു അതു പിടിയിലൊതുക്കാന്‍ ചൗധരിയുടെ പക്കല്‍ സമയവുമുണ്ടായിരുന്നു. പക്ഷെ ബോള്‍ കൈകളില്‍ നിന്നും വഴുതിവീണു.
ഈ ഓവറിലെ അഞ്ചാമത്തെ ബോളിലാണ് ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ ക്യാച്ച് റുതുരാജ് പാഴാക്കിയത്. ലോങ്ഓഫില്‍ വച്ച് സ്റ്റബ്‌സിന്റെ ക്യാച്ചെടുക്കാന്‍ റുതുരാജ് മുന്നോട്ടുകയറി വന്നെങ്കിലും ഗ്രൗണ്ടില്‍ ബൗണ്‍സായ ബോള്‍ അദ്ദേഹത്തെ കബളിപ്പിച്ച് ബൗണ്ടറിയില്‍ കലാശിക്കുകയായിരുന്നു.
പരിഹാസം, വിമര്‍ശനം
സോഷ്യല്‍ മീഡിയയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിതാപകരമായ ഫീല്‍ഡിങ് പ്രകടനത്തിനെതിരേ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ഫീല്‍ഡിങില്‍ എന്തൊരു ദുരന്തനാണ്. ടൂര്‍ണമെന്റിലെ പാകിസ്താന്‍ ടീമായി അവര്‍ മാറിയിരിക്കുയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാക് ടീം മാത്രമേ ഫീല്‍ഡിങില്‍ ഇത്ര ദയനീയ പ്രകടനം നടത്തുന്നതു കണ്ടിട്ടുള്ളൂവെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഒരു ഫീല്‍ഡിങ് കോച്ചുണ്ടോ? അയാളെയാണ് ആദ്യം പുറത്താക്കേണ്ടത്. എങ്ങനെ ക്യാച്ചെടുക്കണമെന്നു പോലും പല താരങ്ങള്‍ക്കുമറിയില്ല. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മുന്നു മേഖലകളിലും ചെന്നൈ ടീം ദുരന്തമായിരിക്കുകയാണ്. പ്ലേഓഫ് പോലും ടീം ഇത്തവണ എത്തില്ലെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.
രോഹിത്തിനെ പുറത്താക്കും!! കോലിയുമില്ല? ലക്ഷ്യം കന്നിക്കിരീടം; ടെസ്റ്റില്‍ ഇന്ത്യക്കു ഈ ടീം
ഈ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഫീല്‍ഡിങ് പ്രകടനത്തിന് എന്തു പറ്റി? സ്‌കൂള്‍ ക്രിക്കറ്റര്‍മാര്‍ പോലും ഇതിനേക്കാള്‍ നന്നായി ക്യാച്ചുകളെടുക്കും. നാലു മല്‍സരങ്ങളില്‍ ഏഴു ക്യാച്ചുകളാണ് സിഎസ്‌കെ ടീം പാഴാക്കി കളഞ്ഞത്. തുടര്‍ തോല്‍വികളുമായി സിഎസ്‌കെ തകരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്നും ഇതാണെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിച്ചു.