Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: തലപ്പത്ത് സങ്ക & സഞ്ജു!! സ്‌റ്റോയ്‌നിസ്, ഫിലിപ്‌സ്, നട്ടു വരും; 2026ലെ റോയല്‍സ് ടീം

ഐപിഎല്ലിന്റെ 18ാം സീസണിലെ ഫ്‌ളോപ്പ് ഷോയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് അടുത്ത വര്‍ഷം രാജസ്ഥാന്‍ റോയല്‍സിന്റെ ഒരു കിടിലന്‍ തിരിച്ചുവരവിനാണ് ആരാധകര്‍ മുഴുവന്‍ കാത്തിരിക്കുന്നത്. ഈ സീസണില്‍ തുടക്കം മുതല്‍ അടിമുടി പാളിയ ഒരു റോയല്‍സ് ടീമിനെയാണ് കളിക്കളത്തില്‍ കണ്ടത്, ടീമിന്റെ വന്‍ വീഴ്ചയ്ക്കു പിന്നില്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് മുതല്‍ ഒരുപാട് കാരണങ്ങളുണ്ട്.

ഈ സീസണിലെ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഒരു ശക്തമായ തിരിച്ചുവരവാണ് അടുത്ത സീസണില്‍ റോയല്‍സ് നടത്തേണ്ടത്. അതിനു സാധിക്കണമെങ്കില്‍ പല അഴിച്ചപണികളും ടീമിനു അകത്തും പുറത്തും ആവശ്യമാണ്. കൂടാതെ അടുത്ത മിനി താരലേലത്തില്‍ ചില മികച്ച കളിക്കാരെ ടീമിലെത്തിക്കാന്‍ റോയല്‍സ് ശ്രമിക്കുകയും വേണം. എന്തൊക്കെയാണ് അടുത്ത സീസണിനു മുമ്പ് റോയല്‍സ് ചെയ്യേണ്ടതെന്നും ടീം കോമ്പിനേഷന്‍ എങ്ങനെയാവണമെന്നും നമുക്കു നോക്കാം.

SANJU SANGAKKARA

സങ്കക്കാര റിട്ടേണ്‍സ്

രാജസ്ഥാന്‍ റോയല്‍സിനെ അടുത്ത സീസണിനായി ഉടച്ചു വാര്‍ക്കുന്നതിനു മുമ്പ് ഏറ്റവുമാദ്യം ചെയ്യേണ്ടത് മുഖ്യ കോച്ച് സ്ഥാനത്തു നിന്നും രാഹുല്‍ ദ്രാവിഡിനെ പുറത്താക്കുകയെന്നതെന്നതാണ്. അതിനു ശേഷമാണ് ടീമിനെ അഴിച്ചുപണിയാനുള്ള പ്ലാനിങ് നടത്തേണ്ടത്. ഈ സീസണിനു മുമ്പ് മുഖ്യ കോച്ചായി ദ്രാവിഡ് വന്നതു മുതലാണ് റോയല്‍സിന്റെ സമയം മോശമായി തുടങ്ങിയത്.

ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍ എന്നീ മാച്ച് വിന്നര്‍മാരായ താരങ്ങളെയെല്ലാം കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് ഒഴിവാക്കാനുള്ള പച്ചക്കൊടി കാണിച്ചത് ദ്രാവിഡാണ്. അതുകൊണ്ടു തന്നെ ഇനി ദ്രാവിഡാണ് റോയല്‍സില്‍ നിന്നും പുറത്തു പോവേണ്ടത്. പകരം ടീം ഡയറക്ടറും മുന്‍ കോച്ചുമായ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയെ പരിശീലക സ്ഥാനത്തേക്കു തിരികെ കൊണ്ടു വരികയും വേണം.

2021 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ റോയല്‍സിനെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടു പോയത് സങ്കക്കാര- സഞ്ജു ജോടിയാണ്. അതുകൊണ്ടു തന്നെ അടുത്ത വര്‍ഷവും ടീമിന്റെ കടിഞ്ഞാണ്‍ പൂര്‍ണമായും അവരെ തന്നെ ഏല്‍പ്പിക്കണം. റോയല്‍സിനെ ഏതു രീതിയില്‍ ഉടച്ചു വാര്‍ക്കണമെന്നു ഇവരേക്കാള്‍ നന്നായി അറിയാവുന്ന മറ്റാരും തന്നെയില്ല. സഞ്ജുവും സങ്കക്കാരയും ഒന്നിക്കുന്നതോടെ തന്നെ റോയല്‍സിന്റെ പകുതി പ്രശ്‌നങ്ങളും അവസാനിക്കും.

ടീമില്‍ ആരൊക്കെ?

തലപ്പത്തു മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സ് ടീമിലും അഴിച്ചുപണികള്‍ വരുത്തിയേ തീരൂ. ഓപ്പണിങില്‍ യശസ്വി ജയ്‌സ്വാളിന്റെ പങ്കാളി പുതിയ ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാണ്. ഈ സീസണില്‍ സെഞ്ച്വറിയടക്കം നേടി തന്റെ വരവറിയിക്കാന്‍ 14 കാരനായ വൈഭവിനായിരുന്നു. അടുത്ത സീസണില്‍ കൂടുതല്‍ പക്വതയും സ്ഥിരതയുമെല്ലാമുള്ള ഒരു വൈഭവിനെ നമുക്കു കാണാനായേക്കും.

സഞ്ജു സാംസണ്‍ തന്റെ പഴയ ബാറ്റിങ് പൊസിഷനായ മൂന്നിലേക്കു അടുത്ത സീസണില്‍ മടങ്ങിയെത്തും. ഇവിടെയാണ് ടീമിനു അദ്ദേഹത്തിനു ആവശ്യം. സഞ്ജുവിന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളെല്ലാം കണ്ടിട്ടുള്ളതും മൂന്നാം നമ്പറില്‍ തന്നെയാണ്. അദ്ദേഹത്തിനു ശേഷം നാലാം നമ്പറില്‍ റിയാന്‍ പരാഗ് കൂടി വരുന്നതോടെ റോയല്‍സിന്റെ ടോപ്പ് ഫോര്‍ സെറ്റായിക്കഴിഞ്ഞു. തുടര്‍ന്ന് അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലേക്കാണ് റോയല്‍സിനു പുതിയ താരങ്ങളെ ആവശ്യം.

STOINIS

ധ്രുവ് ജുറേലിനെയും ഷിംറോണ്‍ ഹെറ്റ്‌മെയറെയും ഒഴിവാക്കി ഈ തുക കൊണ്ട് ലേലത്തില്‍ ചില മികച്ച കളിക്കാരെ റോയല്‍സ് വാങ്ങിയേ തീരൂ. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടറും വെടിക്കെട്ട് ബാറ്ററുമായ ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരെ ലേലത്തില്‍ വാങ്ങാന്‍ റോയല്‍ സ് നീക്കം നടത്തണം. ഇപ്പോള്‍ പഞ്ചാബ് കിങ്‌സിനൊപ്പമുള്ള സ്റ്റോയ്‌നിസിനെ അവര്‍ അടുത്ത സീസണില്‍ കൈവിട്ടേക്കും.

ഏഴാം നമ്പറില്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ റോയല്‍സ് കൊണ്ടു വരണം. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമുള്ള അദ്ദേഹത്തെ സീസണ്‍ കഴിഞ്ഞാല്‍ നിലനിര്‍ത്താനിടയില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയാല്‍ ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെയും റോയല്‍സ് തിരികെ കൊണ്ടുവരണം.

പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ജോഫ്ര ആര്‍ച്ചറായിരിക്കും. കൂട്ടിന് ടി നടരാജനാണ് ടീമില്‍ വേണ്ടത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുള്ള അദ്ദേഹം അവസരില്ലാതെ ബെഞ്ചിലാണ്. ഇതു ലേലത്തില്‍ നട്ടുവിനെയും വാങ്ങാന്‍ റോയല്‍സിനെ സഹായിക്കും. മൂന്നാമത്തെ പേസറായി സന്ദീപ് ശര്‍മയുമുണ്ടാവും.

രാജസ്ഥാന്‍ റോയല്‍സിന്റെ 2026ലെ ടീം

യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, ജോഫ്ര ആര്‍ച്ചര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ.

Story first published: Thursday, May 8, 2025, 18:06 [IST]
Other articles published on May 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+