For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കോലി ഇത്ര ചീപ്പോ? മുഷീറിനെ അപമാനിച്ചു!! പറഞ്ഞത് ഇങ്ങനെ, വീഡിയോ

ചണ്ഡീഗഡ്: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു കുതിച്ച പഞ്ചാബ് കിങ്‌സനെ നാണം കെടുത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. സെമി ഫൈനലിനു തുല്യമായ ആദ്യത്തെ ക്വാളിഫയര്‍ പോരാട്ടത്തില്‍ എട്ടു വിക്കറ്റിന്റെ വമ്പന്‍ ജയവുമായാണ് ആര്‍സിബി ഫൈനലിലേക്കു ടിക്കറ്റ് വാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ വെറും 101നു പുറത്താക്കിയ ആര്‍സിബി വെറും 10 ഓവറില്‍ രണ്ടു വിക്കറ്റിനു വിജയത്തിലെത്തുകയും ചെയ്തു.

അതേസമയം, ഈ മല്‍സരത്തിനിടെയുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ് ആര്‍സിബിയുടെ ഇതിഹാസതാരം വിരാട് കോലി. ഇംപാ്ക്ട് പ്ലെയറായി ഇറങ്ങിയ പഞ്ചാബിന്റെ യുവതാരം മുഷീര്‍ ഖാനെ അദ്ദേഹം അപമാനിച്ചുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

KOHLI MUSHEER

കോലിയെ കുരുക്കിയ സംഭവമെന്ത് ?

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബ് കിങ്‌സിനു സ്വന്തം ഗ്രൗണ്ടില്‍ വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. എട്ടോവര്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ അഞ്ചു വിക്കറ്റിനു 59 റണ്‍സിലേക്കു കൂപ്പുകുത്തി. ഇതോടെ പഞ്ചാബ് 100 റണ്‍സ് പോലും തികയ്ക്കുന്ന കാര്യവും സംശയത്തിലാവുകയായിരുന്നു.

സുയാഷ് ശര്‍മയെറിഞ്ഞ ഒമ്പതാം ഓവറിലെ രണ്ടാമത്തെ ബോളില്‍ അടുത്ത വിക്കറ്റും വീണു. ഫിനിഷറുടെ റോളില്‍ പല തകര്‍പ്പന്‍ പ്രകടനങ്ങളും നടത്തിയിട്ടുള്ള ശശാങ്ക് സിങിനെ (3) സുയാഷ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് ആറിനു 60 റണ്‍സിലേക്കും കൂപ്പുകുത്തി. ഇതോടെ ടീമിനെ ഈ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ഫറാസ് ഖാന്റെ സഹോദരന്‍ കൂടിയായ മുഷീറിനെ ഇംപാക്ട് പ്ലെയറായി പഞ്ചാബ് ഇറക്കുകയായിരുന്നു.

ബാറ്റിങിനെത്തിയ മുഷീര്‍ ഖാനെ കളിയാക്കുന്ന വിരാട് കോലി. വീഡിയോ കാണാം

ഈ സീസണില്‍ ഇതാദ്യമായാണ് മുഷീറിനു കളിക്കാന്‍ അവസരം ലഭിച്ചത്. ക്രീസിലെത്തിയതിനു ശേഷം സുയാഷിനെതിരേ സ്‌ട്രൈക്ക് നേരിടാന്‍ തയ്യാറെടുക്കവെയാണ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത വിരാട് കോലിയുടെ പരിഹാസം. ഇവന്‍ വെള്ളം കുടിപ്പിക്കുന്നവന്‍ ആണെന്നായിരുന്നു ഒരു ടീമംഗത്തെ നോക്കി പരിഹാസച്ചിരിയോടെ കോലിയുടെ വാക്കുകള്‍. വെള്ളം കുടിക്കുന്നതിന്റെ ആംഗ്യവും അദ്ദേഹം കാണിച്ചതോടെ എന്താണ് യഥാര്‍ഥത്തില്‍ പറഞ്ഞതെന്നു എല്ലാവരും ഊഹിച്ചെടുത്തത്.

മുന്‍ മല്‍സരങ്ങളിലെല്ലം പഞ്ചാബിന്റെ വാട്ടര്‍ ബോയിയുടെ റോളായിരുന്നു മുഷീറിന്. ബാറ്റിങ് നിരയിലെ മറ്റുള്ളവരെല്ലാം ഗംഭീര ഫോമിലായതിനാല്‍ 20കാരനെ പഞ്ചാബിനു കളിക്കേണ്ടിയും വന്നിട്ടില്ല. ഈ കാരണത്താല്‍ ബ്രേക്കിനിടെ പലപ്പോഴും വാട്ടര്‍ ബോയിയാണ് മുഷീറിനെ കാണാനുള്ളത്. ഇതാണ് കോലിയുടെ പരിഹാസത്തിനു കാരണം.

VIRAT KOHLI

കോലിക്കു വിമര്‍ശനം

മുഷീര്‍ ഖാനെ പുച്ഛിക്കുന്ന തരത്തില്‍ പെരുമാറിയ വിരാട് കോലിയുടെ വീഡിയോ വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നും അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുന്നത്.

വിരാട് കോലീ, ഇതു എന്തൊരു മോശം പെരുമാറ്റമാണ്. മുഷീര്‍ ഖാനെപ്പോലെ ഒരു യുവതാരത്തെ ഈ തരത്തില്‍ അപമാനിക്കുന്നത് ഒട്ടും ശരിയല്ല. ലോകം മുഴുവന്‍ ആരാധിക്കുന്ന, കുട്ടികള്‍ മാതൃകാ താരമാക്കുന്ന വ്യക്തിയാണ് നിങ്ങള്‍. അങ്ങനെയൊരാള്‍ ഈ തരത്തില്‍ ഒരു യുവതാരത്തെ അധിക്ഷേപിക്കുന്നത് വലിയ തെറ്റാണന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

വിരാട് കോലി നാണമില്ലാത്ത മനുഷ്യനാണ്. മുഷീര്‍ ഖാനെ ഈ തരത്തില്‍ പരിഹസിച്ചത് നിങ്ങളെപ്പോലെ ഒരു ഇതിഹാസ താരത്തില്‍ പ്രതീക്ഷിച്ചതല്ല. ആദ്യം നന്നായി പെരുമാറാന്‍ പഠിക്കൂയെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നു.

Story first published: Friday, May 30, 2025, 7:43 [IST]
Other articles published on May 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+