For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: എന്തൊരു ജാഡ? റിഷഭിനെ ഗില്‍ അപമാനിച്ചു!! ഇത്ര അഹങ്കാരം പാടില്ല, വിമര്‍ശനം

അഹമ്മദാബാദ്: മുന്‍ ചാംപ്യന്‍മാരും ഇത്തവണ പോയിന്റ് പട്ടികയിലെ ഒന്നാസ്ഥാനക്കാരുമായ ഗുജറാത്ത് ടൈറ്റന്‍സിനു കഴിഞ്ഞ ഐപിഎല്‍ പോരാട്ടത്തില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പോയിന്റ് പട്ടികയില്‍ ഏഴാമതുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് സ്വന്തം തട്ടകത്തില്‍ ജിടിയെ 33 റണ്‍സിവനു സ്തബ്ധരാക്കിയത്. ഈ സീസണില്‍ ജിടിക്കു മേല്‍ എല്‍എസ്ജിയുടെ രണ്ടാം വിജയം കൂടിയാണിത്. നേരത്തേ ഹോം മാച്ചിലും അവര്‍ക്കു തന്നെയായിരുന്നു ജയം.

അതിനിടെ എല്‍എസ്ജിയുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ തോല്‍വിക്കു ശേഷമുള്ള ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ പെരുമാറ്റത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എല്‍എസ്ജി നായകന്‍ റിഷഭ് പന്തിനെ ഗില്‍ അപമാനിച്ചതായാണ് ഒരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്വന്തം ടീം പ്ലേഓഫില്‍ കടന്നപ്പോഴേക്കും ഇത്രയും ജാഡ വേണോയെന്നും ചിലര്‍ ആഞ്ഞടിക്കുന്നു.

GILL RISHABH

screenshot: JioHotstar

സംഭവമെന്ത്?

നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് ടൈറ്റന്‍സ്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മല്‍സരശേഷം ഇരുടീമുകളിലെയും താരങ്ങള്‍ ഗ്രൗണ്ടില്‍ വച്ച് ഹസ്തദാനം ചെയ്യവെയാണ് സംഭവം. എല്‍എസ്ജി നായകന്‍ റിഷഭ് പന്ത് വളരെ സന്തോഷവാനായാണ് ശുഭ്മന്‍ ഗില്ലിനെ ഹസ്തദാനം ചെയ്ത് സംസാരിച്ചത്.

പക്ഷെ ഗില്‍ വളരെ ക്ഷുഭിതനായും നിരാശനുമായാണ് കാണപ്പെട്ടത്. റിഷഭ് കൈ പിടിച്ചു അവിടെ നിന്ന് പലതും സംസാരിക്കുന്നതു കാണാമായിരുന്നെങ്കിലും ഗില്‍ ഇതിനൊന്നും മുഖം കൊടുക്കാതെ അവഗണിക്കുന്ന തരത്തില്‍ കടന്നു പോവുകയായിരുന്നു.

ഈ പെരുമാറ്റം കണ്ട് ഗില്ലിനെ റിഷഭ് തിരിഞ്ഞു നോക്കുകയും ചെയ്യുകയായിരുന്നു. തന്നേക്കാള്‍ സീനിയറായിട്ടുള്ള റിഷഭിനെ ഗില്‍ ഈ തരത്തില്‍ അപമാനിച്ചത് ശരിയായില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

രൂക്ഷ വിമര്‍ശനം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായ റിഷഭ് പന്തിനെതിരേയുള്ള ശുഭ്മന്‍ ഗില്ലിന്റെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇത്രയ്ക്കും തലക്കനം പാടില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും കുറ്റപ്പെടുത്തുന്നത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ലഭിക്കും മുമ്പ് ശുഭ്മന്‍ ഗില്ലിനു ഇത്രയും ജാഡയോ? റിഷഭ് പന്തിനെ കഴിഞ്ഞ മല്‍സരത്തിനു ശേഷം അദ്ദേഹം അവഗണിച്ചത് ശരിയായില്ല. ഗില്‍ കുറേക്കൂടി പക്വതയോടെ പെരുമാറണം. ഇല്ലെങ്കില്‍ അതു കരിയറിനു ദോഷം ചെയ്യുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

SHUBMAN GILL

ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേഓഫിലെത്തിയ ടീമുകളിലൊന്നാണ് ഗുജറാത്ത് ടൈറ്റന്‍സ്. മാത്രമല്ല പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമാണ് അവര്‍. എന്നിട്ടും എല്‍എസ്ജിയുമായുള്ള മല്‍സരശേഷം ശുഭ്മന്‍ ഗില്‍ എന്തിനാണ് റിഷഭ് പന്തിനെ അപമാനക്കുന്ന തരത്തില്‍ പെരുമാറിയത്. ഈ പെരുമാറ്റം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരശേഷം അവരുടെ ക്യാപ്റ്റനായ റിഷഭ് പന്തിന്റെ വാക്കുകള്‍ പോലും അവഗണിച്ച് ശുഭ്മന്‍ ഗില്‍ നടന്നു നീങ്ങിയത് ശരിയായില്ല. ജയങ്ങളും തോല്‍വികളുമെല്ലാം ഒരുപോലെയെടുക്കാന്‍ ശ്രമിക്കണം. അല്ലാതെ തോറ്റ ശേഷം എതിര്‍ ക്യാപ്റ്റനോടു അതിന്റെ രോഷം തീര്‍ക്കുകയല്ല ചേയ്യേണ്ടത്. ഇങ്ങനെയാണെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ ഗില്‍ ദീര്‍ഘകാലം നയിക്കുമോയെന്നതു സംശയമാണെന്നും ആരാധകര്‍ കുറിച്ചു.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം മിച്ചെല്‍ മാര്‍ഷിന്റെ സെഞ്ച്വറിയിലേറി 235 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി പടുത്തുര്‍ത്തിയത്. ജിടി നന്നായി തന്നെ പൊരുതിയങ്കിലും ഒമ്പതു വിക്കറ്റിനു 202 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

Story first published: Friday, May 23, 2025, 11:11 [IST]
Other articles published on May 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+