Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പോണ്ടിങിനെ കൊണ്ടാവില്ല? ശ്രേയസിന്റെ ഭാഗ്യ കോച്ച് ഗംഭീര്‍!! ഇനിയെന്തിന് തെളിവ്

അഹമ്മദാബാദ്: തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കൊപ്പം ഐപിഎല്‍ കിരീടമുയര്‍ത്തുന്ന ക്യാപ്റ്റന്നെ അപൂര്‍വ്വനേട്ടം ശ്രേയസ് അയ്യര്‍ക്കു കൈയെത്തുംദൂരത്തു നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം ഈ വര്‍ഷം പഞ്ചാബിനെയും വിജയികളാക്കി ചരിത്രനേട്ടത്തിനു തൊട്ടരികെയായിരുന്നു.

പക്ഷെ ത്രില്ലിങ് ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു മുന്നില്‍ ആറു റണ്‍സിനു ശ്രേയസിനു കിരീടം കൈവിടേണ്ടി വരികയായിരുന്നു. ഗൗതം ഗംഭീറിന്റെ അസാന്നിധ്യമാണ് അദ്ദേഹത്തിനു തിരിച്ചടിയായി മാറിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

SHREYAS GAMBHIR

ശ്രേയസിന്റെ ഭാഗ്യ കോച്ച്

ശ്രേയസ് അയ്യരുടെ ഭാഗ്യം കോച്ച് ഗൗതം ഗംഭീര്‍ തന്നെയാണെന്നു വീണ്ടും തെളിഞ്ഞു കഴിഞ്ഞെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കുപ്പായത്തില്‍ ശ്രേയസ് കപ്പുയര്‍ത്തിയപ്പോള്‍ കൂടെ ഗംഭീറുമുണ്ടായിരുന്നു.

എന്നാല്‍ റിക്കി പോണ്ടിങിനൊപ്പം ഇതിനകം കളിച്ച രണ്ടു ഐപിഎല്‍ ഫൈനലുകളിലും അദ്ദേഹത്തിനു കാലിടറിയിരിക്കുകയാണ്. 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ് ഇരുവരും ആദ്യമായി ഐപില്‍ ഫൈനലില്‍ കളിച്ചത്.

അന്നു മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ അവര്‍ക്കു കിരീടവും അടിയറ വയ്‌ക്കേണ്ടതായി വന്നു. ഇപ്പോഴിതാ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ചാബില്‍ ഈ കോംബോ ഒന്നിച്ചപ്പോള്‍ വീണ്ടും പരാജയം തന്നെയാണ് ഫലം.

പ്രതികരിച്ച് ഫാന്‍സ്

ശ്രേയസ് അയ്യരും ഗൗതം ഗംഭീറും തന്നെയാണ് ഭാഗ്യജോടികളെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. രണ്ടു വ്യത്യസ്ത ടീമുകള്‍ക്കൊപ്പം ഫൈനല്‍ കളിച്ചിട്ടും ശ്രേയസ്- റിക്കി പോണ്ടിങ് ജോടിക്കു കിരീടമുയര്‍ത്താന്‍ കഴിഞ്ഞില്ല.

ഗംഭീറിനെ ശ്രേയസ് എത്ര മാത്രം മിസ് ചെയ്യുന്നതായി ഇതില്‍ നിന്നും വ്യക്തം. ഇനി ഗംഭീറിനെ കോച്ചായി കൊണ്ടു വന്നെങ്കില്‍ മാത്രമേ പഞ്ചാബിനു ഐപിഎല്‍ ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സാധിക്കൂയെന്നും ആരാധകര്‍ കുറിക്കുന്നു.

ഗൗതം ഗംഭീറിനൊപ്പം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ഒരേയൊരു സീസണ്‍ മാത്രമേ ശ്രേയസ് അയ്യര്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതു കിരീട നേടത്തോടെ ആഘോഷിക്കാന്‍ ഇവര്‍ക്കു സാധിക്കുകയും ചെയ്തു.

എന്നാല്‍ റിക്കി പോണ്ടിങിനൊപ്പം നാലു സീസണ്‍ പ്രവര്‍ത്തിച്ചിട്ടും കിരീടം ശ്രേയസില്‍ നിന്നും അകന്നു തന്നെ നില്‍ക്കുകയാണ്. ഇരുവരും തമ്മിലുള്ള വ്യത്യാസം ഇതില്‍ നിന്നും വളരെ പ്രകടമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

SHREYAS PONTING

കന്നി ഐപിഎല്‍ ട്രോഫിയാണോ പഞ്ചാബ് കിങ്‌സ് സ്വപ്‌നം കാണുന്നത്? അതിനു ശ്രേയസ് അയ്യരെന്ന മികച്ച ക്യാപ്റ്റനുണ്ടായതു കൊണ്ടു മാത്രം കാര്യമില്ല. ടീമിന്റെ മുഖ്യ കോച്ചായി ഗൗതം ഗംഭീറിനെയും കൊണ്ടുവരണം.

ഈ ഭാഗ്യജോടിക്കു മാത്രമേ പഞ്ചാബിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിയൂ. റിക്കി പോണ്ടിങ് തന്നെ തുടര്‍ന്നാല്‍ പഞ്ചാബിനു ട്രോഫി ലഭിക്കാന്‍ പോവുന്നില്ല. രണ്ടാം ഫൈനലാണ് പോണ്ടിങിനൊപ്പം ശ്രേയസ് തോറ്റിട്ടുള്ളതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

പൊരുതി വീണ പഞ്ചാബ്

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ 191 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്‌സിനു ആര്‍സിബി നല്‍കിയത്. പക്ഷെ ഏഴു വിക്കറ്റിനു 184 റണ്‍സെടുത്ത് പഞ്ചാബിനു പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. വാലറ്റത്ത് ഫിനിഷര്‍ ശശാങ്ക് സിങ് (30 ബോളില്‍ 61*) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഒരു സിക്‌സര്‍ മാത്രമലെ കിരീടം വഴുതിപ്പോവുകയായിരുന്നു.

Story first published: Wednesday, June 4, 2025, 10:12 [IST]
Other articles published on Jun 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+