Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ചങ്കുതകര്‍ന്ന് സഞ്ജു!! എല്ലാം മടുത്തു? ടീം വിട്ടേക്കും, സൂചന നല്‍കി വീഡിയോ

ഐപിഎല്ലില്‍ വീണ്ടുമൊരു സീസണില്‍ കൂടി രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പിങ്ക് കുപ്പായത്തില്‍ നായകന്‍ സഞ്ജു സാംസണിനെ കാണാന്‍ സാധിക്കുമോയന്ന ആശങ്കയിലാണ് ആരാധകര്‍. ഈ സീസണില്‍ ടീമിന്റെ ദയനായ പ്രകടനവും കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള ചേര്‍ച്ചയില്ലായ്മയുമെല്ലാം അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടെനാണ് പുറത്തുവരുന്ന സൂചനകള്‍. നിലവില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന സഞ്ജുവിനു തുടരെ നാലു മല്‍സരങ്ങള്‍ നഷ്ടമായിക്കഴിഞ്ഞു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഇന്നു വൈകീട്ട് 3.30നു ആരംഭിക്കുന്ന സീസണിലെ 12ാമത്തെ മല്‍സരത്തിലുും അദ്ദേഹം കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷെ അവസാനത്തെ രണ്ടു മല്‍സരങ്ങളിലായിരിക്കും സഞ്ജുവിനെ ഇനി ടീമില്‍ കണ്ടേക്കുക. അതിനിടെ അദ്ദേഹത്തിന്റെ ഒരു പുതിയ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. ഇതു എന്തു കൊണ്ടാണെന്നറിയാം.

SANJU SAMSON

ദുഖിതനായി സഞ്ജു

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന മല്‍സരത്തിനായി യാത്ര തിരിക്കുന്ന ടീമിന്റെ വിമാനത്തില്‍ നിന്നുള്ള വീഡിയോയാണ് രാജസ്ഥാന്‍ റോയല്‍സ് ടീം പങ്കുവച്ചിരിക്കുന്നത്. ഗ്രൂപ്പ് ഫോട്ടോയ്ക്കായി ടീമിനോടു തയ്യാറാവാന്‍ ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെടുമ്പോള്‍ വളരെ ദുഖിതനും നിരാശനുമായാണ് സഞ്ജു സാംസണ്‍ കാണപ്പെടുന്നത്.

മുന്നിലുള്ള സീറ്റിലിരിക്കുന്ന സഞ്ജു താടിക്കു താഴെ കൈവച്ച് മറ്റെവിടേക്കോ നോക്കി ചിന്തിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണാം. ഇതിനിടെ എല്ലാവരും ഫോട്ടോയ്ക്കായി അല്‍പ്പം ഒരേ ഭാഗത്തേക്കു ചെരിഞ്ഞ് ഇരിക്കാനും ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ടു. ഇതു കേട്ട് സഞ്ജുവിന്റെ നേരേ മറുവശത്തെ സീറ്റിലുള്ള പേസര്‍ ജോഫ്ര ആര്‍ച്ചറും ഷിംറോണ്‍ ഹെറ്റ്‌മെയറുമെല്ലാം ചിരിച്ചുകൊണ്ട് അതിനു തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്.

വിമാനത്തിനുള്ളില്‍ വച്ച് ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന രാജസ്ഥാന്‍ റോയല്‍സ് ടീം. വീഡിയോ കാണാം

പക്ഷെ അപ്പോഴും സഞ്ജു ഒന്നിലും താല്‍പ്പര്യം കാണിക്കാതെ വിഷണ്ണന്നായി ഇരുന്നപ്പോള്‍ സഞ്ജു, പ്ലീസെന്നു ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെടെയും ചെരിഞ്ഞ് ഇരിക്കാന്‍ ആംഗ്യം കാണിക്കുകയുമായിരുന്നു. പക്ഷെ അതേ മുഖഭാവത്തില്‍ ഒട്ടും തന്നെ സന്തോഷമില്ലാതെയാണ് അദ്ദേഹം ഫോട്ടോയ്ക്കു പോസ് ചെയ്തത്.

സഞ്ജുവിന്റെ മുഖഭാവത്തെക്കുറിച്ച് പലരും വീഡിയോക്കു താഴെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജു സാംസണിന്റെ മുഖത്തേക്കു നോക്കൂ. അദ്ദേഹം ഒട്ടും സന്തോഷവാനല്ലെന്നു മുഖത്തില്‍ നിന്നും നമുക്കു വായിച്ചെടുക്കാം. താനും കുമാര്‍ സങ്കക്കാരയും ചേര്‍ന്ന് 2021 മുതല്‍ 24 വരെ വളരെ മികച്ച രീതിയില്‍ കൊണ്ടു പോയ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ രാഹുല്‍ ദ്രാവിഡ് തകര്‍ത്തതിന്റെ നിരാശയായിരിക്കാ സഞ്ജുവിന്റെ മുഖത്തെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

SANJU SAMSON

Photocredit: Rajasthan royals

സഞ്ജു സാംസണിനെ ഈ തരത്തില്‍ മാനസികമായി തകര്‍ന്ന അവസ്ഥയില്‍ കാണുമ്പോള്‍ വലിയ ദുഖമുണ്ട്. ഇത്ര വലിയൊരു ദുരന്തം ടീമിനു ഈ ഐപിഎല്ലില്‍ നേരിടേണ്ടി വരുമെന്നു അദ്ദേഹം സ്വപ്‌നം പോലും കണ്ടിട്ടുണ്ടാവില്ല. ടീമിന്റെ മോശം പ്രകടനത്തോടൊപ്പം തന്റെ പരിക്കു കൂടിയായിരിക്കാം സഞ്ജുവിനെ ഇത്രയുമധികം വിഷമിപ്പിക്കുന്നതെന്നും ആരാധകര്‍ കുറിക്കുന്നു.

സഞ്ജുവിന്റെ പരിക്ക്

കഴിഞ്ഞ മാസം 16നു ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി നടന്ന കളിക്കിടെയാണ് ബാറ്റിങിനിടെ സഞ്ജു സാംസണിന്റെ വാരിയെല്ലിനു താഴെ പരിക്കേറ്റത്. സ്പിന്നര്‍ വിപ്രാജ് നിഗമിനെതിരേ ഷോട്ടിനു ശ്രമിക്കവെ ടൈമിങ് പാളി ബോള്‍ നേരെ ദേഹത്തു പതിക്കുകയായിരുന്നു.

അടുത്ത ബോളില്‍ സഞ്ജു ഫോറടിച്ചെങ്കിലും നേരത്തേ ബോള്‍ തട്ടിയ ഭാഗത്തു വേദന അനുഭവപ്പെട്ടതോടെ ബാറ്റിങ് തുടരാനാവാതെ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. ടൈയില്‍ കലാശിച്ച ഈ മല്‍സരത്തില്‍ സൂപ്പര്‍ ഓവറില്‍ റോയല്‍സ് തോല്‍ക്കുകയും ചെയ്തു.

ഈ മല്‍സരത്തിനു ശേഷം തുടര്‍ച്ചയായി നാലു കളികളാണ് സഞ്ജുവിനു നഷ്ടമായത്. അദ്ദേഹത്തിനു പകരം 14 കാരമായ ഓപ്പണര്‍ വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനിലേക്കു റോയല്‍സ് കൊണ്ടുവരികയുമായിരുന്നു. ഒരു സെഞ്ച്വറിയടക്കം നേടി തകര്‍പ്പന്‍ പ്രകടനമാണ് കൗമാര താരം നടത്തിക്കൊണ്ടിരിക്കുന്നത്.

Story first published: Sunday, May 4, 2025, 9:24 [IST]
Other articles published on May 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+