Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ദ്രാവിഡിന്റെ കാഞ്ഞ ബുദ്ധി!! സഞ്ജു പേടിക്കണം, പകരക്കാരന്‍ ടീമില്‍? വമ്പന്‍ നീക്കം

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ നായകന്‍ സഞ്ജു സാംസണിനെ കണ്ടേക്കില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പുതിയ കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള ഭിന്നതകള്‍ കാരണം അദ്ദേഹം ഒട്ടും തന്നെ സന്തുഷ്ടനല്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. അടുത്ത സീസണിലും ദ്രാവിഡ് തന്നെ പരിശീലകനായി തുടര്‍ന്നാല്‍ സഞ്്ജു ടീം വിടാനുള്ള സാധ്യതയും വളരെ കുടുതലാണ്.

ഇപ്പോഴിതാ സഞ്ജുവിനെ ഈ സീസണിനു ശേഷം ഒഴിവാക്കാനുള്ള നീക്കങ്ങള്‍ റോയല്‍സിന്റെ അണിയറയില്‍ തുടങ്ങികഴിഞ്ഞുവെന്നാണ് വ്യക്തമാവുന്നത്. പുതുതായി അവര്‍ ടീമിലേക്കെത്തിച്ച താരം ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. സഞ്ജുവിന്റെ പകരക്കാരാനാണ് ഈ താരത്തെ കൊണ്ടു വന്നതെന്നും സംശയങ്ങളുണ്ട്.

SANJU DRAVID

ദ്രാവിഡിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്

എസ്എ ടി0 (SAT20) ലീഗില്‍ നേരത്തേ രാജസ്ഥാന്‍ റോയല്‍സിനു കീഴിലുള്ള ടീമായ പാള്‍ റോയല്‍സിനായി കളിച്ച 19 കാരനായ ലുവാന്‍ ഡ്രെ പ്രെട്ടോറിയസാണ് പുതുതായി ടീമിലേക്കു. സൗത്താഫ്രിക്കയുടെ അണ്‍ ക്യാപ്ഡ് വിക്കറ്റ് കീപ്പറും ഇടംകൈയന്‍ വെടിക്കെട്ട് ബാറ്ററുമാണ് അദ്ദേഹം.

നിലവില്‍ റോയല്‍സ് ടീമിന്റെ ഭാഗമായിട്ടുള്ള ഓള്‍റൗണ്ടര്‍ നിതീഷ് റാണ പരിക്കേറ്റ് ഐപിഎല്ലിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. അദ്ദേഹത്തിനു പകരം മറ്റൊരു ഓള്‍റൗണ്ടറെ എത്തിക്കാതെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ലുവാനെ കൊണ്ടുവന്നത് സഞ്ജുവിനുള്ള പണിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ദ്രാവിഡുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മോശമായി നില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ നീക്കമെന്നത് എടുത്തു പറയേണ്ടതാണ്.

പരിക്കേറ്റ് ടീമിനു പുറത്താണെങ്കിലും സഞ്ജുവിനെക്കൂടാതെ ധ്രുവ് ജുറേലും ഇപ്പോള്‍ വിക്കറ്റ് കീപ്പറായി റോയല്‍സ് ടീമിലുണ്ട്. കൂടാതെ സംഘത്തിലെ മൂന്നാമത്തെി വിക്കറ്റ് കീപ്പറാണ് കുനാല്‍ സിങ് റാത്തോഡ്. ഇവയ്‌ക്കെല്ലാം പുറമെയാണ് നാലാമത്തെ വിക്കറ്റ് കീപ്പറായി ലുവാന്റെ വരവ്. അടുത്ത സീസണില്‍ ജുറേലിനെ പ്രധാന കീപ്പറും ലുവാനെ ബാക്കപ്പുമാക്കിയുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കാനായിരിക്കും ദ്രാവിഡിന്റെ പ്ലാന്‍.

ആരാണ് ലുവാന്‍?

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് സൗത്താഫ്രിക്കയുടെ ഭാവി സൂപ്പര്‍ താരമായി മാറിയേക്കാവുന്ന ലുവാന്‍ ഡ്രെ പ്രെട്ടോറിയസിനെ രാജസ്ഥാന്‍ റോയലസ് സ്വന്തമാക്കിയത്. നേരത്തേ പാള്‍ റോയല്‍സിനായി സൗത്താഫ്രിക്ക ടി20 ലീഗില്‍ നടത്തിയിട്ടുള്ള തട്ടുപൊളിപ്പന്‍ ബാറ്റിങാണ് 19കാരനു കരിയറിലാദ്യമായി ഐപിഎല്ലിലേത്തു വഴി തുറന്നത്.

Lhuan-dre Pretorius

2024-25ലെ എസ്്എ ടി20 ലീഗിലെ പ്രകടനത്തോടെയാണ് ലുവാന്‍ ശ്രദ്ധിക്കപ്പെടുന്നത്. 160നു മുളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 397 റണ്‍സ് ഇടംകൈയന്‍ ബാറ്റര്‍ അടിച്ചെടുത്തിരുന്നു. ഐപിഎല്ലിലും ഇനി പിങ്ക് ജഴ്‌സിയില്‍ സമാനമായ പ്രകടനങ്ങള്‍ ലുവാന് കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് റേയല്‍സ് ടീം. സീസണില്‍ ഇനി ബാക്കിയുള്ള മല്‍സരങ്ങളില്‍ അദ്ദേഹത്തെ റോയല്‍സ് പരീക്ഷിച്ചേക്കുകയും ചെയ്യും. അടുത്ത സീസണ്‍ കൂടി മുന്നില്‍ കണ്ടിട്ടാണ് ലുവാനെ റോയല്‍സ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, റോയല്‍സിന്റെ ഈ സീസണിലേക്കു വന്നാല്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. 12 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ അവര്‍ ജയിച്ചിട്ടുള്ളൂ. ശേഷിച്ച ഒമ്പതിലും തോല്‍വിയായിരുന്നു ഫലം.

ഇനി ശേഷിച്ച രണ്ടു മല്‍സരവും ജയിച്ച് മാനം കാക്കുകയാണ് റോയല്‍സിന്റെ ലക്ഷ്യം. അടുത്ത തിങ്കളാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടാണ് റോയല്‍സിന്റെ അടുത്ത മല്‍സരം. 16ന് അവസാന കളിയില്‍ പഞ്ചാബ് കിങ്‌സുമായും അവര്‍ ഏറ്റുമുട്ടും. പരിക്കു കാരണം അവസാന അഞ്ചു മല്‍സരവും നഷ്ടമായ സഞ്ജു അടുത്ത കളിയില്‍ മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Thursday, May 8, 2025, 12:56 [IST]
Other articles published on May 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+