Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആദ്യത്തെ 3ല്‍ രണ്ടും തോറ്റു! കാരണം പരാഗിന്റെ മോശം ക്യാപ്റ്റന്‍സി? വെളിപ്പെടുത്തി റാണ

ഈ സീസണില ഐപിഎല്ലില്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം യുവതാരം റിയാന്‍ പരാഗിനു നല്‍കിയതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഓള്‍റൗണ്ടര്‍ നിതീഷ് റാണ. സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണിനു ഫിറ്റ്‌നസ് പ്രശ്‌നം കാരണം വിക്കറ്റ് കീപ്പിങില്‍ ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല.

തുടര്‍ന്നാണ് ആദ്യത്തെ മൂന്നു കളിയില്‍ ടീമിനെ നയിക്കാന്‍ താനുണ്ടാവില്ലെന്നും പകരം ചുമതല പരാഗിനെ ഏല്‍പ്പിക്കുകയും ചെയ്തത്. ക്യാപ്റ്റനായില്ലെങ്കിലും ഇംപാക്ട് സബായി ബാറ്റിങില്‍ മാത്രം സഞ്ജു ഇറങ്ങുകയും ചെയ്തു. പക്ഷെ പരാഗിനു കീഴില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ ആദ്യത്തെ രണ്ടിലും തോറ്റ റോയല്‍സ് അവസാനത്തേതില്‍ നേരിയ മാര്‍ജിനില്‍ ജയിക്കുകയും ചെയ്തു.

നാലാം റൗണ്ടിലാണ് നായകസ്ഥാനത്തേക്കു സഞ്ജു മടങ്ങിയെത്തിയത്. പരാഗിന്റെ ക്യാപ്റ്റന്‍സിക്കെതിരേ ഒരുപാട് വിമര്‍ശനങ്ങളുയരുകയും ചില തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. അനുഭവസമ്പത്ത് കുറഞ്ഞ അദ്ദേഹത്തിനു നായകസ്ഥാനം നല്‍കിയതിലൂടെ റോയല്‍സ് അബദ്ധം കാണിച്ചോയെന്നാണ് ഈ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന റാണ വെളിപ്പെടുത്തിയത്.

RIYAN PARAG

റോയല്‍സിനു പാളിയോ?

സഞ്ജു സാംസണിന്റെ അഭാവത്തില്‍ റിയാന്‍ പരാഗിനു നായകസ്ഥാനം നല്‍കിയത് ശരിയായ തീരുമാനം തന്നെയാണെന്നാണ് നിതീഷ് റാണ പറയുന്നത്. മാത്രമല്ല ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്തിരുന്നെങ്കില്‍ അതു ഏറ്റെടുക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ പറയുന്നു.

2023ലെ ഐപിഎല്ലിലാണ് കെകെആറിനെ റാണ നയിച്ചത്. പരിക്കു കാരണം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു സീസണ്‍ മുഴുവന്‍ നഷ്ടമായപ്പോള്‍ അദ്ദേഹത്തിനു താല്‍ക്കാലിക ക്യാപ്റ്റനായി നറുക്കു വീഴുകയായിരുന്നു. പക്ഷെ കെകെആറിനെ പ്ലേഓഫിലെത്തിക്കാന്‍ റാണയ്ക്കായിരുന്നില്ല.

കെകെആറിന്റെ നായകസ്ഥാനം എന്നെ ഏല്‍പ്പിച്ചപ്പോള്‍ ഞാന്‍ ടീമിനോടൊപ്പം 6-7 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. അതു ക്യാപ്റ്റനെന്ന നിലയില്‍ എന്നെ സഹായിക്കുകയും ചെയ്തു. കാരണം ടീം സംസ്‌കാരത്തെ കുറിച്ചും ടീമിനകത്തെ അന്തരീക്ഷത്തെ കുറിച്ചുമെല്ലാം എനിക്കു നന്നായി അറിയാമായിരുന്നു.

ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കാര്യത്തിലേക്കു വന്നാല്‍ ടീം സെറ്റപ്പിനെക്കുറിച്ച് എന്നേക്കാള്‍ നന്നായി റിയാന്‍ പരാഗിനു അറിയാം. അതുകൊണ്ടു തന്നെ അവനു ചുമതല നല്‍കിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനം വളരെ ശരിയുമായിരുന്നു.

ക്യാപ്റ്റന്‍സി ഏറ്റെടുക്കാമോയെന്നു അവര്‍ എന്നോടു ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അതു സന്തോഷത്തോടെ തന്നെ ഏറ്റെടുത്തേനെ. പക്ഷെ ടീമിനെ സംബന്ധിച്ച് ഏതാണ് ഏറ്റവും ശരിയെന്നതാണ് പ്രധാനപ്പെട്ട കാര്യം. അങ്ങനെ നോക്കുമ്പോള്‍ റിയാനെ ക്യാപ്റ്റനാക്കിയതിലൂടെ ശരിയായ കോള്‍ തന്നെയാണ് അവര്‍ എടുത്തതെന്നും റാണ വിശദമാക്കി.

2019 മുതല്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് അസമില്‍ നിന്നുള്ള താരമായ പരാഗ്. ആഭ്യന്തര ക്രിക്കറ്റില്‍ അവരുടെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. റോയല്‍സ് ടീമുമായി പരാഗിനു മറ്റൊരു ബന്ധം കൂടിയുണ്ട്. താരത്തിന്റെ ഇളച്ചനായ (അച്ഛന്റെ സഹോദന്‍) കൂടിയായ രഞ്ജിത് ബര്‍താക്കൂര്‍ റോയല്‍സ് ഫ്രാഞ്ചൈസിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ്.

NITISH RANA

സീസണിലെ പ്രകടനം

ഈ സീസസണില്‍ രാജസ്ഥാന്‍ റോയല്‍സലിനായി ബാറ്റിങില്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം നടത്താന്‍ നിതീഷ് റാണയ്ക്കായിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിയില്‍ മൂന്നാമനായെത്തി 80 പ്ലസ് റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റു മികച്ച പ്രകടനങ്ങളൊന്നും റാണ നടത്തിയിട്ടില്ല. ഇതേക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ഗ്രൗണ്ടില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ചില സമയങ്ങളില്‍ കളിയിലെ സാഹചര്യങ്ങള്‍ മറ്റു പലതുമായിരിക്കും ആവശ്യപ്പെടുക. ഐപിഎല്‍ പോലെയൊരു ടൂര്‍ണമെന്റില്‍ ഇടംകൈ- വലംകൈ കോമ്പിനേഷന്‍ വളരെ പ്രധാനമാണ്. ചില മല്‍സരങ്ങളില്‍ എനിക്കു ബാറ്റ് ചെയ്യാന്‍ വേണ്ടത്ര അവസരം ലഭിച്ചില്ല. ടീം എന്താനോ ആവശ്യപ്പെടുന്നത് അതു നിര്‍വഹിക്കാന്‍ താന്‍ തയ്യാറാണെന്നും റാണ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 16, 2025, 15:37 [IST]
Other articles published on Apr 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+