ജിദ്ദ: ഇന്ത്യന്‍ യുവ ഫാസ്റ്റ് ബൗളര്‍ തുഷാര്‍ ദേശ്പാണ്ഡെയ്ക്കു മെഗാ ലേലത്തിന്റെ രണ്ടാംദിനം ലഭിച്ച തുക കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. 6.5 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയിരിക്കുന്നത്. ഒരു കോടി മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന തുഷാറിനായി ഇത്രയും വലിയ തുക റോയല്‍സ് നല്‍കേണ്ടിയിരുന്നോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം.
അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൂടാതെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കായി കളിച്ച ശേഷമാണ് തുഷാര്‍ റോയല്‍സിന്റെ പിങ്ക് ആര്‍മിക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. പക്ഷെ മുന്‍ സീസണുകളിലെല്ലാം നന്നായി തല്ലു വാങ്ങിയിട്ടുള്ള അദ്ദേഹത്തിനു ഇത്ര തുക ലഭിച്ചതിലാണ് ആരാധകര്‍ ഞെട്ടല്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

റോയല്‍സ് കാണിച്ചത് മണ്ടത്തരം
രാജസ്ഥാന്‍ റോയല്‍സ് വലിയ മണ്ടത്തരം തന്നൊണ് തുഷാര്‍ ദേശ്പാണ്ഡെയെ വാങ്ങിയതിലൂടെ കാണിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പരിഹാസം. ചെന്നൈ സൂപ്പര്‍ കിങ്‌സ് അദ്ദേഹത്തെ തിരികെ വാങ്ങാതിരുന്നതില്‍ അവരുടെ ആരാധകര്‍ ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
ഐപിഎല്ലിലെ ഏറ്റവും മോശം നീക്കമാണ് രാജസ്ഥാന്‍ റോല്‍സ് നടത്തിയിട്ടുള്ളതെന്നു നിസംശയം പറയാം. റണ്‍സ് വാരിക്കോരി നല്‍കുന്നവ വെറും ശരാശരി ബൗള്‍മാര്‍ മാത്രമായ തുഷാര്‍ ദേശ്പാണ്ഡെയ്ക്കായി രാജസ്ഥാന്‍ റോല്‍സ് എന്തിനാണ് 6.5 കോടി നല്‍കാന്‍ തയ്യാറായത്? ഇതു അവര്‍ക്കു അടുത്ത സീസണില്‍ വലിയ ക്ഷീണമാവുമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
തുഷാര്‍ ദേശ്പാണ്ഡെ ശരിക്കുമൊരു കോമാളിയാണ്. രാജസ്ഥാന്‍ റോയല്‍സ് എന്തിനാണ് 6.5 കോടി രൂപ അദ്ദേഹത്തിനു വേണ്ടി ചെലവഴിച്ചത്. ഈ ഫോര്‍മാറ്റില്‍ തുഷാറിനെ വിശ്വസിക്കാന്‍ കഴിയില്ല. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം റണ്‍സ് വാരിക്കോരി നല്‍കുന്നയാളാണ് അദ്ദേഹമെന്നും ആരാധകര്‍ കുറിക്കുന്നു.

തുടക്കം ഡിസിക്കൊപ്പം
2020ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ് തുഷാര്‍ ദേശ്പാണ്ഡെയുടെ തുടക്കം. രണ്ടു സീസണ്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹം 2022ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു. മൂന്നു സീസണ്‍ സിഎസ്‌കെയില്‍ ചെലവഴിച്ച ശേഷമാണ് തുഷാര്‍ ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിലേക്കു വന്നിരിക്കുന്നത്.
29 കാരനായ തുഷാര്‍ ഐപിഎല്ലില്‍ ഇതിനകം 36 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 9.65 ഇക്കോണമി റേറ്റില്‍ 432 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. സിഎസ്‌കെയ്‌ക്കൊപ്പമാണ് തുഷാര്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്. 2023ല്‍ 21ഉം കഴിഞ്ഞ സീസണില്‍ 17ഉം വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു.