Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 6, 6, 4, പിന്നെ 0!! ശ്രേയസിനെ ഫിഫ്റ്റിക്കു സഹായിച്ചു? തുറന്നു പറഞ്ഞ് വധേര

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഫിഫ്റ്റിയടിക്കാന്‍ സഹായിച്ചോയെന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ടീമംഗം നെഹാല്‍ വധേര. അഗ്രസീവ് ഷോട്ടുകള്‍ കളിച്ചു കൊണ്ടിരുന്ന യുവതാരം പെട്ടെന്നു ഒരു ഡോട്ട് ബോള്‍ കളിക്കുകയും ശ്രേയസിനെ സ്‌ട്രൈക്ക് നേരിടാന്‍ സഹായിക്കുകയുമായിരുന്നു. സിക്‌സര്‍ പായിച്ചാണ് ശ്രേയസ് തന്റെ ഫിഫ്റ്റിയും വിജയറണ്‍സും കുറിച്ചത്.

പഞ്ചാബ് എട്ടു വിക്കറ്റിന്റെ വിജയം കൊയ്ത പോരാട്ടത്തില്‍ മല്‍സരം പൂര്‍ത്തിയാവുമ്പോള്‍ ശ്രേയസ് 52 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ വധേര പുറത്താവാതെ 43 റണ്‍സും നേടി. സീസണിലെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയാണ് ശ്രേയസ് കുറിച്ചത്. 30 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു സിക്‌സറും മൂന്നു ഫോറുമടിച്ചു. 25 ബോളില്‍ നാലു സിക്‌സറും മൂന്നു ഫോറുമടക്കമാണ് വധേര 43 റണ്‍സിലെത്തിയത്.

NEHAL WADHERA

സംഭവിച്ചതെന്ത്?

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്‌സിനു നല്‍തിയത്. റണ്‍ചേസില്‍ 15 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ പഞ്ചാബ് രണ്ടു വിക്കറ്റിന് 155 റണ്‍സെന്ന നിലയിലായിരുന്നു. ശര്‍ദ്ദുല്‍ ടാക്കൂറാണ് അടുത്ത ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. സ്‌ട്രൈക്ക് നേരിട്ട നെഹാല്‍ വധേരയ്ക്കു ആദ്യത്തെ രണ്ടു ബോളിലും റണ്ണൊന്നുമെടുക്കാനായില്ല.

എന്നാല്‍ മൂന്നാമത്തെ ബോളില്‍ വധേര സിക്‌സര്‍ പറത്തുകയായിരുന്നു. മികച്ചൊരു പുള്‍ ഷോട്ടിലൂടെ ഡീപ്പ് സ്‌ക്വയര്‍ ലെഗിലൂടെയാണ് താരം ഷോട്ട് പായിച്ചത്. അടുത്ത ബോളില്‍ വധേര വീണ്ടുമൊരു സിക്‌സര്‍ കണ്ടെത്തി. വീണ്ടുമൊരു പുള്‍ ഷോട്ടിലൂടെയായിരുന്നു താരം സിക്‌സര്‍ പായിച്ചത്. അടുത്ത ബോളില്‍ (അഞ്ചാം ബോള്‍) വധേര ബൗണ്ടറി കണ്ടെത്തി. ഇത്തവണ മിഡ് ഓണിലൂടെയാണ് ഷോട്ട് ചീറിപ്പാഞ്ഞഞ്.

ഇതോടെ പഞ്ചാബ് രണ്ടു വിക്കറ്റിനു 171 റണ്‍സിലെത്തുകയും ചെയ്തു. ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സ് മാത്രം. നോണ്‍ സ്‌ട്രൈക്കറായ ശ്രേയസ് അയ്യര്‍ അപ്പോള്‍ 46 റണ്‍സോടെയായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഓവറിലെ അവസാന ബോളില്‍ തന്നെ വധേര വിജയറണ്‍സ് കുറിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല. ബാക്ക് വേര്‍ഡ് പോയിന്റിലേക്കാണ് വധേര ഷോട്ട് കളിച്ചത്. പക്ഷെ സിംഗിളൊന്നും ലഭിച്ചില്ല.

ഓവര്‍ കഴിഞ്ഞതോടെ അടുത്ത ഓവറില്‍ ശ്രേയസ് സ്‌ട്രൈക്കറുടെ എന്‍ഡിലെത്തുകയും ചെയ്തു. അബ്ദുള്‍ സമദാണ് ഈ ഓവര്‍ എറിഞ്ഞത്. ആദ്യത്തെ ബോളില്‍ റണ്ണില്ലെങ്കിലും അടുത്ത ബോളില്‍ ശ്രേയസ് സിക്‌സര്‍ പായിക്കുകയും ഇതോടെ ടീമിന്റെ വിജയറണ്‍സ് കുറിക്കുന്നതിനൊപ്പം ഫിഫ്റ്റിയും കുറിക്കുകയായിരുന്നു.

ശ്രേയസിനെ സഹായിച്ചോ?

ശര്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞ 16ാമത്തെ ഓവറിലെ അവസാനത്തെ ബോളില്‍ ഡോട്ട് ബോള്‍ കളിച്ച് ക്യാപ്റ്റനായ ശ്രേയസ് അയ്യരെ സഹായിക്കാന്‍ മനപ്പൂര്‍വ്വം സഹായിച്ചില്ലെന്നാണ് നെഹാല്‍ വധേര തുറന്നു പറഞ്ഞിരിക്കുന്നത്. ശ്രേയസ് അയ്യരെ ഫിഫ്റ്റി നേടുന്നതിനു വേണ്ടി സഹായിക്കുക എന്നതായിരുന്നില്ല ഞങ്ങളുടെ പ്ലാന്‍.

SHREYAS IYER

ഞാന്‍ ഷോട്ട് കളിക്കാന്‍ തന്നെയായിരുന്നു (ഓവറിലെ അവസാന ബോള്‍) ശ്രമിച്ചതെന്നും വധേര വെളിപ്പെടുത്തി. മല്‍സരശേഷം ബ്രോഡ്കാസ്റ്റര്‍മാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മല്‍സരവും വിജയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ശ്രേയസ് ഭായിയയും ടീമിലെ മറ്റുള്ളവരും വളരെ നന്നായി തന്നെ പെര്‍ഫോം ചെയ്തു.

പ്രത്യേകിച്ചും ബൗളിങ് ലൈനപ്പിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. പ്രഭ്‌സിമ്രന്‍ ബാറ്റ് ചെയ്ത രീതി വളരെ മികച്ചതായിരുന്നു. ഈ കളിയില്‍ ജയിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും വധേര കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 2, 2025, 13:24 [IST]
Other articles published on Apr 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+