ചണ്ഡീഗഡ്: ആറാം ഐപിഎല്‍ കിരീടമെന്ന സ്വപ്‌നത്തിലേക്കു ഒരുപടി കൂടി അടുത്തിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഇനി അവര്‍ക്കും കപ്പിനുമിടയില്‍ വെറും രണ്ടു കടമ്പകള്‍ മാത്രം. എലിമിനേറ്റര്‍ പോരാട്ടത്തില്‍ 2022ലെ വിജയികളായ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിനു വീഴ്ത്തിയാണ് ഹാര്‍ദിക് പാണ്ഡ്യയും സെമി ഫൈനലിനു തുല്യമായ രണ്ടാം ക്വാളിഫയറിലേക്കു യോഗ്യത നേടിയിരിക്കുന്നത്. ഞായറാഴ്ച നടകക്കാനിരിക്കുന്ന ഈ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെയും വീഴ്ത്താനായാല്‍ മുംബൈയ്ക്കു ഫൈനലില്‍ കടക്കാം.
229 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് എലിമിനേറ്ററില്‍ ജിടിക്കു മുംബൈ നല്‍കിയത്. ശുഭ്മന്‍ ഗില്ലിന്റെ ടീം വീറോടെ തന്നെ പൊരതുയെങ്കിലും ആറു വിക്കറ്റിനു 208 റണ്‍സ് കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു. റണ്‍ചേസില്‍ ഒരു സമയത്തു അനായാസം മുന്നേറിയ ജിടിയുടെ താളം തെറ്റിക്കാന്‍ മുംബൈ പയറ്റിയ തന്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇതു ചതിയാണെന്നു ജിടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുകയും ചെയ്യുന്നു.

മുംബൈ ചെയ്തതെന്ത്?
229 റണസ് ചേസ് ചെയ്യവെ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കം പിഴച്ചിരുന്നു. ആദ്യത്തെ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ നായകന്‍ ശുഭ്മന്‍ ഗില്‍ (1) പുറത്താവുയായിരുന്നു. എന്നാല്‍ രണ്ടു മികച്ച കൂട്ടുകെട്ടുകള്‍ ജിടിയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നു. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശന്‍- കുശാല്‍ മെന്‍ഡിസ് ജോടി 64 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
എന്നാല്‍ ടീം ടോട്ടല്‍ 67ല്‍ നില്‍ക്കെ മിച്ചെല്‍ സാന്റ്‌നര്‍ക്കെിരേ ബാറ്റ് ചെയ്യവെ മെന്‍ഡിസ് ഹിറ്റ് വിക്കറ്റായി പുറത്തായത് ജിടിയെ ഞെട്ടിച്ചു. നാലാം നമ്പറിലേക്കു വാഷിങ്ടണ്‍ സുന്ദറിനെ
ജിടി പ്രൊമോട്ട് ചെയ്യുകയായിരുന്നു, ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. സായ്‌ക്കൊപ്പം മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോടിക്കു സാധിക്കുകയും ചെയ്തു.
ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ മധ്യ ഓവറുകളില്‍ പല തന്ത്രങ്ങളും പയറ്റിയെങ്കിലും ഒന്നും വിജയിച്ചില്ല. തന്റെ തുറുപ്പുചീട്ടുകളായ ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് എന്നിവരെ പരീക്ഷിച്ചിട്ടും സായ്- വാഷിങ്ടണ്‍ ജോടി അനായാസം റണ്‍സ് സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നു. മികച്ച റണ്‍റേറ്റ് കാത്തിസൂക്ഷിച്ചാണ് ഇരുവരും മുന്നേറിയത്.
ഇതോടെ മുംബൈ ശരിക്കും ബാക്ക്ഫൂട്ടിലായി. അവരുടെ ഡഗൗട്ടില്‍ മഹേല ജയവര്‍ധനെയുള്‍പ്പെടുന്ന കോച്ചിങ് സംഘവും നിരാശയില്‍ ഇരിക്കുന്നതു കാണാമായിരുന്നു. 84 റണ്‍സുമായി സായ്- വാഷിങ്ടണ്‍ സഖ്യം കുതിക്കവെ മുംബൈ പരാജയം മണത്തു. 13 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ജിടി രണ്ടു വിക്കറ്റിനു 148 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. 77 റണ്‍സോയെ സായിയും 47 റണ്‍സുമായി വാഷിങ്ടണും ക്രീസില്‍.
എട്ടു വിക്കറ്റുകള്‍ ശേഷിക്ക ശേഷിച്ച ഏഴോവറില്‍ ജിടിക്കു ജയിക്കാന്‍ വേണ്ടത് 81 റണ്‍സാണ്. സായ്-വാഷിങ്ടണ്‍ ജോടി മൂന്ന്-നാല് ഓവറുകള്‍ കൂടി ക്രീസില്‍ തുടര്‍ന്നാല്‍ ജിടിക്കു നേടിയെടുക്കാവുന്ന റണ്‍സായിരുന്നു ഇത്. കളി കൈവിട്ടേക്കുമെന്ന ഈ ഘട്ടത്തിലാണ് മുംബൈ പുതിയൊരു തന്ത്രം പയറ്റിയത്. സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ 'പരിക്കേറ്റ്' നിലത്തു കിടക്കുകയായിരുന്നു.
പിന്നാലെ ടീം ഫിസിയോ വന്ന് താരത്തെ പരിശോധിക്കുയും ചെയ്തു. ഇതോടെ അല്‍പ്പസമയത്തേക്കു കളിയും മുടങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടിയിരുന്നതും ഇതായിരുന്നു. നല്ല താളത്തില്‍ പോയ്‌ക്കൊണ്ടിരുന്ന സായ്-വാഷിങ്ടണ്‍ സഖ്യത്തെ പിരിക്കാന്‍ ഈ അടവ് മാത്രമേ മുംബൈയുടെ പക്കലുണ്ടായിരുന്നുള്ളൂ.

ബ്രേക്കിനു പിന്നാലെ ബൗളിങില്‍ ബുംറയെ ഹാര്‍ദിക് കൊണ്ടുവരികും ചെയ്തു. ജിടിയുടെ താളം തെറ്റിക്കാന്‍ മുംബൈ നടത്തിയ ഈ നീക്കം വിജയം കണ്ടു. ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ ബുംറയുടെ ഒരു അസാധ്യ യോര്‍ക്കറില്‍ വാഷിങ്ടണ്‍ ക്ലീന്‍ ബൗള്‍ഡ്. ഇതോടെ മുംബൈ ആഗ്രഹിച്ച ആ ബ്രേക്ക്ത്രൂയും ലഭിച്ചു. അതുവരെ ഒഴുക്കോടെ പോയ്‌ക്കൊണ്ടിരുന്ന ജിടിയുടെ താളവും തെറ്റുകയായിരുന്നു.
ബ്രേക്കിനു മുമ്പ് ബാറ്റ് ചയ്ത അതേ രീതിയില്‍ ബാറ്റ് ചെയ്യാന്‍ പിന്നീട് സായിക്കുമായില്ല. 16ാം ഓവറില്‍ സായിയെ റിച്ചാര്‍ഡ് ഗ്ലീസന്‍ ബൗള്‍ഡാക്കിയതോടെ മുംബൈ കളിയില്‍ പിടിമുറുക്കി. ഇതിനിടെ ആവശ്യമായറണ്‍റേറ്റ് ഉയര്‍ന്നു കൊണ്ടിരുന്നതോടെ പതുതായി എത്തിയവര്‍ക്കു കാര്യങ്ങള്‍ കടുപ്പമാവുകയും ഒടുവില്‍ മുംബൈ വിജയം വരുതിയിലാക്കുകയും ചെയ്തു.