For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 'തുഴഞ്ഞ് തുഴഞ്ഞ് ധോണി!! ഇതെന്താ ടെസ്‌റ്റോ? ഇനിയെങ്കിലും നിര്‍ത്തിക്കൂടെ, വിമര്‍ശനം

ഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരത്തിലെ സ്ലോ ഇന്നിങ്‌സിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസവും നേരിടുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി. റണ്ണെടുക്കാന്‍ പാടുപെട്ട് ക്രീസില്‍ തട്ടിയും മുട്ടിയും നിന്ന് കാണകളുടെ ക്ഷമ പരീക്ഷിക്കുന്ന ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്.

ഉറപ്പായും 200ന് മുകളിലെത്തുമെന്നു തോന്നിച്ച സിഎസ്‌കെയുടെ ടോട്ടല്‍ 190 പോലും കടക്കാതെ പോയതിനു പ്രധാന കാരണതക്കാരനും അദ്ദേഹമാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ചെന്നൈക്കു എട്ടു വിക്കറ്റ് നഷ്ടത്തില്‍ കുറിക്കാനായത് 187 റണ്‍സാണ്. എട്ടാമനായി ക്രീസിലെത്തിയ ധോണിക്കു 94.12 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റിലില്‍ നേടാനായത് വെറും 16 റണ്‍സാണ്. ഇതിനായി നേരിട്ടതാവട്ടെ ഒരേയൊരു സിക്‌സര്‍ മാത്രം.

MS DHONI

ധോണി എന്തൊരു ദുരന്തം?

ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് ലൈനപ്പിനു ഇങ്ങനെ ബാധ്യയായി നില്‍ക്കാതെ എംഎസ് ധോണിക്കു ഇനിയെങ്കിലും വിരമിച്ചു കൂടെ. ബാറ്റിങില്‍ പഴയ മൂര്‍്ച്ചയോ, ഫിനിഷിങ് മിടുക്കോയൊന്നും ഇപ്പോള്‍ അദ്ദേഹത്തിനില്ല. ഇനിയെങ്കിലും യുവതാരങ്ങള്‍ക്കു വേണ്ടി ധോണി വഴി മാറിക്കൊടുക്കണം. അടുത്ത സീസണില്‍ അദ്ദേഹത്തെ തീര്‍ച്ചയായും ടീമില്‍ കാണരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

രാജസ്ഥാന്‍ റോയല്‍സുമായുള്ള കളിയില്‍ എംഎസ് ധോണി എന്താണ് കാണിച്ചത്? 220-230ല്‍ എങ്കിലും എത്തേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ടോട്ടല്‍ വെറും 187ല്‍ ഒതുങ്ങിയതില്‍ പ്രധാന കാരണക്കാരന്‍ അദ്ദേഹമാണ്. ഫിനിഷിങ് ദൗത്യമാണ് ടീമില്‍ ധോണിക്കുള്ളത്. പക്ഷെ ചെന്നൈ ടീമിനെ ഫിനിഷ് ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. ഈ സീസണിനു ശേഷമെങ്കിലും ധോണി വിരമിച്ചാല്‍ മാത്രമേ ചെന്നൈ ടീം രക്ഷപ്പെടുകയുള്ളൂവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഈ സീസണില്‍ ഇതാദ്യമായല്ല എംഎസ് ധോണി ഈ തരത്തില്‍ സ്ലോ ബാറ്റിങുമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വില്ലനായി മാറുന്നത്. 17 ബോളില്‍ വെറും ഒരു സിക്‌സറെന്നത് ടി20യില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത ഇന്നിങ്‌സാണ്. ധോണിയുടെ സ്ഥാനത്തു മറ്റൊരു താരമായിരുന്നെങ്കില്‍ പിന്നീടൊരിക്കലും ടീമില്‍ കാണില്ലെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

ഐപിഎല്ലിന്റെ ഈ സീസണിനു ശേഷം എംഎസ് ധോണി വിരമിച്ചില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അദ്ദേഹത്തെ പുറത്താക്കണം. ബാറ്റിങില്‍ അദ്ദേഹം ടീമിനു ശരിക്കും ബാധ്യതയായി മാറിയിരിക്കുകയാണ്. എടുത്തു പറയാവുന്ന ഒരിന്നിങ്‌സ് പോലും ധോണി ഇത്തവണ കളിച്ചിട്ടില്ല. മാത്രമല്ല, ചില മല്‍സരങ്ങളില്‍ സ്ലോ ഇന്നിങ്‌സിലൂടെ ധോണി ടീമിനെ തോല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വിരമിക്കുകയാണ് ഇനി ധോണിക്കു ഏറ്റവും നല്ലതെന്നും ആരാധകര്‍ കുറിക്കുന്നു.

MS DHONI

ധോണിയുടെ ഇന്നിങ്‌സ്

രാജസ്ഥാന്‍ റോയല്‍സുമായുള്ള ഇന്നത്തെ മല്‍സരത്തില്‍ 14ാം ഓവറില്‍ തന്നെ എംഎസ് ധോണിക്കു ബാറ്റിങിനായി ക്രീസിലെത്തേണ്ടി വന്നിരുന്നു. സാധാരണയായി അദ്ദേഹം ഇത്രയും നേരത്തേ ബാറ്റിങിനെത്താറില്ല. എന്നാല്‍ ഡെവാള്‍ഡ് ബ്രെസിന്റെ (42) രൂപത്തില്‍ ചെന്നൈക്കു ആറാം വിക്കറ്റ് 14ാം ഓവറില്‍ തന്നെ നഷ്ടമായപ്പോള്‍ ധോണി ക്രീസിലെത്തുകയായിരുന്നു.

ചെന്നൈ അപ്പോള്‍ ആറു വിക്കറ്റിനു 137 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. 38 ബോളുകള്‍ ബാക്കിയുള്ളതിനാല്‍ 50-60 റണ്‍സെങ്കിലും ചൈന്നൈ അടിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കാരണം ധോണിയെത്തുമ്പോള്‍ വമ്പടിക്കാരനായ ശിവം ദുബെ ക്രീസിലുണ്ടായിരുന്നു. പക്ഷെ ഇന്നിങ്‌സിനു വേഗത കൂട്ടാന്‍ ശ്രമിക്കാതെ കുറയ്ക്കുകയാണ് ധോണി ചെയ്തു കൊണ്ടിരുന്നത്.

14 ഓവറുകള്‍ക്കു ശേഷം ചെന്നൈയുടെ ഇന്നിങ്‌സില്‍ ഫോറുകളും സിക്‌സറുകളുമെല്ലാം നല്ല രീതിയില്‍ തന്നെ കുറഞ്ഞു. 15, 16, 17 ഓവറുകളില്‍ ഓരോ സിക്‌സര്‍ മാത്രമാണ് വന്നത്. ഒറ്റ ഫോര്‍ പോലും അവര്‍ നേടിയില്ല. 18, 19 ഓവറുകളില്‍ ഒരു ഫോറോ, സിക്‌സറോ പോലും ചെന്നൈയുടെ ഇന്നിങ്‌സില്‍ കണ്ടില്ല. 20ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ ധോണി പുറത്താവുകയും ചെയ്തു.

Story first published: Tuesday, May 20, 2025, 22:15 [IST]
Other articles published on May 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+