For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജു ചെന്നൈയിലേക്ക്? അടുത്ത ക്യാപ്റ്റന്‍!! ഫ്‌ളെമിങ് ഇടപെട്ടു, 'തെളിവുമായി' ഫാന്‍സ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായതോടെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഭാവിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുമുള്ള അഭ്യൂഹങ്ങള്‍ പരക്കുകയാണ്. അടുത്ത സീസണില്‍ റോയല്‍സ് ടീം ശക്തമായി തിരിച്ചുവരുമെന്നു പറഞ്ഞതിലൂടെ ഭാവിയെക്കുറിച്ച് നിര്‍ണായക സൂചന കൂടി അവസാന മല്‍സരശേഷം അദ്ദേഹം നല്‍കിയിരുന്നു.

എന്നാല്‍ അടുത്ത സീസണില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു സഞ്ജു ചേക്കേറുമെന്നാണ് ആരാധകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഇതു ശരിവയ്ക്കുന്ന നിര്‍ണായക തെളിവും സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പുറത്തു വിട്ടിരിക്കുകയാണ്. റോയല്‍സും ചെന്നൈയും തമ്മിലുള്ള അവസാന മല്‍സരശേഷമുള്ള ദൃശ്യങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

SANJU FLEMING

photocredit- Screenshot

സഞ്ജുവിനു ക്യാപ്റ്റന്‍സി ഓഫര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന മല്‍സരശേഷം സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് ഏറെ നേരെ സഞ്ജു സാംസണുമായി ഗ്രൗണ്ടില്‍ വച്ച് സംസാരിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ആരാധകരുടെ സംശയത്തിനു കാരണം.

മല്‍സരം കഴിഞ്ഞ് ഇരുടീമുകളെയും താരങ്ങളെല്ലാം ഗ്രൗണ്ട് വിട്ടതിനു ശേഷം ഫ്‌ളെമിങും മറ്റൊരു സിഎസ്‌കെ ഒഫീഷ്യലും സഞ്ജുവിനോടു തനിച്ച് ഏറെ നേരം സംസാരിച്ചത്. ഇതു മിനിറ്റുകളോളം നീണ്ടതായാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിക്കുന്നത്.

സാധാരണയായി മറ്റൊരു ടീമിലെ ക്യാപ്റ്റനുമായോ, താരങ്ങളുമായോ എതിര്‍ ടീമിന്റെ കോച്ചുമാര്‍ ഈ തരത്തില്‍ ഒരുപാട് സമയം സംസാരിക്കാറില്ല. അതുകൊണ്ടു തന്നെ സഞ്ജുവിനും ഫളെമിങിനുമിടയില്‍ വളരെ ഗൗരവമേറിയ ഒരു സംസാരം തന്നെ നടന്നിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെ്ക്കല്‍.

പ്രതികരിച്ച് ഫാന്‍സ്

സഞ്ജു സാംസണും ചെന്നൈ സൂപ്പര്‍ കിങ്‌സ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങു തമ്മില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇതിനോടു പ്രതികരിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം ചെന്നൈയിലേക്കുളള അദ്ദേഹത്തിന്റെ കൂടുമാറ്റം ഏറെക്കുറെ ഉറപ്പായെന്നാണ് പലരുടെയും അഭിപ്രായം.

SANJU DHONI

ചെന്നൈ സൂപ്പര്‍ കിങ്‌സ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങും സ്ഞ്ജു സാംസണും തമ്മിലുള്ള ചര്‍ച്ച നിസാരമായി കാണാന്‍ സാധിക്കില്ല. ഇതിനു പിന്നില്‍ തീര്‍ച്ചയായും ചില ലക്ഷ്യങ്ങളുണ്ട്. എംഎസ് ധോണി വിരമിക്കാനിരിക്കെ സഞ്ജുവിനെ പകരക്കാരനായി ചെന്നൈ ടീമിലേക്കു ക്ഷണിച്ചുവെന്നു സംശയിക്കേണ്ടി ഇരിക്കുന്നതായും ആരാധകര്‍ കുറിക്കുന്നു.

2026ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്തു സഞ്ജു സാംസണിനെ കണ്ടാല്‍ അദ്ഭപ്പെടാനില്ല. ഇതിനു മുന്നോടിയായുള്ള ചര്‍ച്ചയായി തന്നെ അദ്ദേഹയുമായുള്ള സ്റ്റീഫന്‍ ഫ്‌ളെമിങിന്റെ സംസാരത്തെ കാണാം. എംഎസ് ധോണിക്കു മികച്ചൊരു പകരക്കാരനെ സിഎസ്‌കെയ്ക്കു തീര്‍ച്ചയായും ആവശ്യമാണ്. ഈ റോളില്‍ സഞ്ജുവിനേക്കാള്‍ മികച്ചൊരാളെ സിഎസ്‌കെയ്ക്കു ലഭിക്കില്ലെന്നും ആരാധകര്‍ പറയുന്നു.

സഞ്ജു സാംസണിനു കീഴില്‍ ശക്തമായൊരു തിരിച്ചുവരവാണ് രാജസ്ഥാന്‍ റോയല്‍സ് അടുത്ത ഐപിഎല്‍ സീസണില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യവട്ട ചര്‍ച്ച തന്നെയാണ് സഞ്ജുവിനും മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങിനുമിടയില്‍ നടന്നതെന്നുറപ്പാണ്. എംഎസ് ധോണിയെ ഗുരുതുല്യനായി കരുതുന്നയാളാണ് സഞ്ജു. അതൊണ്ടു തന്നെ ചെന്നൈയില്‍ ധോണിയുടെ പിന്‍ഗാമിയുടെ റോളിലേക്കു ഓഫര്‍ ലഭിച്ചാല്‍ അദ്ദേഹം അതു നിരസിക്കാനുമിടയില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിച്ചു.

അതേസമയം, 2013ല്‍ റോയല്‍സിലൂടെ അരങ്ങേറിയ ശേഷം കരിയറിന്റെ ഭൂരിഭാഗവും സഞ്ജു ചെലവഴിച്ചത് റോയല്‍സില്‍ തന്നൊണ്. രണ്ടു സീസണില്‍ റോയല്‍സില്‍ വിലക്ക് വന്നപ്പോള്‍ മാത്രമാണ് അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) മാറിയത്. വിലക്ക് കഴിഞ്ഞ് 2018ല്‍ റോയല്‍സ് തിരിച്ചെത്തിയപ്പോള്‍ സഞ്ജുവും ടീമിലേക്കു മടങ്ങിയെത്തുകയായിരുന്നു. 202ലാണ് അദ്ദേഹത്തിനു നായകസ്ഥാനത്തക്കു നറുക്കു വീണത്.

Story first published: Wednesday, May 21, 2025, 11:31 [IST]
Other articles published on May 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+