Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അര്‍ജുന് ഇത്ര ജാഡയോ? രോഹിത്തിനോടു പുച്ഛം!! വൈറലായി വീഡിയോ

ഐപിഎല്ലിന്റെ 18ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം കിട്ടാതെ പുറത്തിരിക്കേണ്ടി വന്നവരുടെ നിരയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുമുണ്ട്. കൂടുതല്‍ മല്‍സങ്ങളില്‍ ചാന്‍സുണ്ടാവില്ലെന്നു ഉറപ്പായിരുന്നെങ്കിലും ഒന്നോ, രണ്ടോ കളിയിലെങ്കിലും തന്റെ മികവ് പുറത്തെടുക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു പക്ഷെ അതുണ്ടായില്ല. ഇനി അടുത്ത സീസണിലെങ്കിലും തന്റെ സമയം തെളിയുമെന്ന ശുഭപ്രതീക്ഷയിലാണ് ജൂനിയര്‍ സച്ചിന്‍.

അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന ഒരു വീഡിയോയുടെ പേരില്‍ അര്‍ജുനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സില്‍ തന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയെ അപമാനിക്കുന്ന തരത്തില്‍ അര്‍ജുന്‍ പെരുമാറിയെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്താണ് സംഭവമെന്നു അറിയാം.

ROHIT SHARMA ARJUN TENDULAKR

photocredit: Screnshot

അര്‍ജുന് പുച്ഛമോ?

മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിലെ അവസാന മല്‍സരത്തിനു ശേഷം ക്യാംപില്‍ നിന്നും മടങ്ങുന്നതിനു മുമ്പുള് രോഹിത് ശര്‍മയുടെ വീഡിയോയിയാണിത്. ഈ വീഡിയാേയില്‍ അര്‍ജുന്‍ ടെണ്ടുക്കറിനെ കൂടാതെ മുംബൈയുടെ കോച്ചിങ് സംഘത്തിലുളള ചിലരെയും കാണാം. രോഹിത് ഇവരുടെ ഓരോരുത്തരുടെയും അടുത്തേക്കു വന്ന് ഹസ്തദാനം ചെയ്ത് തിരിച്ചുപോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ആദ്യം അര്‍ജുന് അരികിലേക്കു എത്തിയ രോഹിത് തമാശരൂപേണ തല കുനിച്ച് ചിരിയോടെ ഹസ്തദാനം ചെയ്യുകയായിരുന്നു. ഈ സമയത്തു അര്‍ജുന്റെ മുഖത്തും ചിരി കാണാം. എന്നാല്‍ ഇതു കഴിഞ്ഞ് രോഹിത് തൊട്ടരികിലുള്ള വ്യക്തിയെ ഹസ്തദാനം ചെയ്യവെ അര്‍ജുന്‍ ഇതൊന്നും ഗൗനിക്കാതെ കൈയിലുള്ള ഫോണിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇതാണ് ഒരു വിഭാഗം ആരാധകരെയും ചൊടിപ്പിച്ചിരിക്കുന്നത്.

അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ ഹസ്തദാനം ചെയ്യുന്ന രോഹിത്. വീഡിയോ കാണാം

ഇന്ത്യന്‍ ടീമിന്റെയും തന്റെയും മുന്‍ ക്യാപ്റ്റനായ രോഹിത്തിനെ അപമാനിക്കുന്നതിനു തുല്യമാണ് അര്‍ജുന്റെ പെരുമാറ്റമെന്നും അവര്‍ ആരോപിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്റെ അഹങ്കാരം നോക്കൂ. രോഹിത് ശര്‍മയെ നോക്കി ചിരിച്ച ശേഷം തൊട്ടടുത്ത സെക്കന്റില്‍ തന്നെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ഫോണില്‍ മാത്രം ശ്രദ്ധിക്കുകയാണ്. ഇതു എന്തൊരു പെരുമാറ്റമാണെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

രോഹിത് ശര്‍മയോടു അര്‍ജുന്‍ ടെണ്ടുല്‍ക്കറിനു ഇത്രയും പുച്ഛമോ? ഇന്ത്യന്‍ ടീമിനു ടി20 ലോകകപ്പുള്‍പ്പെടെ രണ്ടു ഐസിസി ട്രോഫികള്‍ നേടിത്തന്ന ക്യാപറ്റ്‌നാണ് അദ്ദേഹമെന്നു മറക്കരുത്. പക്ഷെ അര്‍ജുന്റെ മുഖത്ത് യാതൊരു ബഹുമാനവും കാണുന്നില്ല. രോഹിത്തിനേക്കാള്‍ മുകളിലാണ് താനെന്ന ഭാവമാണ് അര്‍ജുന്റേതെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

ARJUN TENDULAKR

ലോകം കണ്ട എക്കാലത്തെയും മഹാനായ ക്രിക്കറ്റര്‍മാരില്‍ ഒരാളായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായതു കൊണ്ടാണോ അര്‍ജുന് ഇത്ര അഹങ്കാരം? ഈ തരത്തില്‍ അര്‍ജുന് മുന്നില്‍ തല കുനിച്ച് രോഹിത് ഹസ്തദാനം നടത്തിയത് എന്തിനാണ്? സച്ചിനുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിഭയുടെ കാര്യത്തില്‍ മാത്രമല്ല, പെരുമാറ്റത്തിലും വട്ടപ്പൂജ്യമാണ് അര്‍ജുനെന്നും ആരാധകര്‍ ആഞ്ഞടിച്ചു.

2021 മുതല്‍ മുംബൈ ടീമിന്റെ ഭാഗമാണ് ഇടംകൈയന്‍ മിഡിയം പേസറും വലംകൈയന്‍ ബാറ്ററുമായ അര്‍ജുന്‍. എന്നാല്‍ വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ താരം ഇതുവരെ കളിച്ചിട്ടുള്ളൂ. 9.37 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് വെറും മൂന്നു വിക്കറ്റുകളാണ്.

അതേസമയം, ഇത്തവണത്തെ ഐപിഎല്ലില്‍ ആറാം കിരീടമുയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും 2024ലെ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനു ഇതൊരു നല്ല സീസണ്‍ തന്നെയാണെന്നു പറയാം.

കാരണം കഴിഞ്ഞ വര്‍ഷം ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ പത്താം സ്ഥാനത്തേക്കു മുംബൈ കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഇത്തവണ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത പ്ലേഏഓഫിലെത്തിയ മുംബൈ എലിമിനേറ്റര്‍ ജയിച്ചെങ്കിലും രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനോടു തോല്‍ക്കുകയായിരുന്നു.

Story first published: Thursday, June 5, 2025, 11:18 [IST]
Other articles published on Jun 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+