For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ദ്രാവിഡ് ഇവര്‍ക്കായി വാദിക്കും, സഞ്ജു നോ പറയണം!! ഇനി കളിപ്പിക്കരുത്, ആരെല്ലാം?

ഐപിഎല്ലിന്റെ പ്ലേഓഫ് പ്രതീക്ഷ പൂര്‍ണമയി അസ്മിച്ചതോടെ രാജസ്ഥാന്‍ റോയല്‍സിനു ഇനിയുള്ളത് ഒരേയൊരു ലക്ഷ്യം മാത്രമാണ്. സീസണില്‍ ഇനി ബാക്കിയുള്ള രണ്ടു മല്‍സരം ജയിച്ച് പോസിറ്റീവായി തന്നെ സീസണ്‍ അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. 18നു ഞായറാഴ്ച ഹോംഗ്രൗണ്ടായ ജയ്പൂരില്‍ പഞ്ചാബ് കിങ്‌സുമായാണ് റോയല്‍സ് ഇനി ഏറ്റുമുട്ടുക. 20നു ഡല്‍ഹിയിലെ അവസാന അങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായും അവര്‍ പോരടിക്കും.

നിലവില്‍ പോയിന്റ് പട്ടികയിലെ ഒമ്പതാം സ്ഥാനക്കാരാണ് റോയല്‍സ്. 12 മല്‍സരങ്ങളില്‍ അവര്‍ക്കു ജയിക്കാനായത് വെറും മൂന്നെണ്ണത്തില്‍ മാത്രം. ശേഷിച്ച ഒമ്പതിലും തോല്‍വിയായിരുന്നു ഫലം. ടീം സെലക്ഷനിലെ ചില പാളിച്ചകള്‍ തീര്‍ച്ചയായും റോയല്‍സിന്റെ പ്രകടനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളിലും റോയല്‍സ് ഈ അബദ്ധം വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ചില മോശം തീരുമാനങ്ങള്‍ക്കെതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മുന്‍ മല്‍സരങ്ങളില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ചില താരങ്ങളെ ഇനിയുള്ള മല്‍സരങ്ങളില്‍ ഉറപ്പായും മാറ്റി നിര്‍ത്തിയേ തീരുകയുള്ളൂ. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കും പരിശോധിക്കാം.

DHRUV JUREL

ആരൊക്കെ പുറത്തിരിക്കണം?

രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ ഇനി ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത ചില താരങ്ങളുണ്ട്. മധ്യനിര ബാറ്ററും വിക്കറ്റ് കീപ്പറുമായ യുവ താരം ധ്രുവ് ജുറേല്‍, വെസ്റ്റ് ഇന്‍ഡീസ് ഫിനിഷറായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഇന്ത്യന്‍ പേസറായ തുഷാര്‍ ദേശ്പാണ്ഡെ, അഫ്ഗാനിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഫസല്‍ഹഖ് ഫറൂഖി എന്നിവരാണ് ഈ നാലു പേര്‍.

ഈ സീസണില്‍ റോയല്‍സിന്റെ ഏറ്റവും വലിയ ദുരന്തമെന്നു വിളിക്കാവുന്ന താരങ്ങള്‍ ഈ നാലു പേരുമാണ്. ടീമിന്റെ ഇത്രയും ദയനീയമായ പ്രകടനത്തിനു ഇവരെല്ലാം പഴിയും അര്‍ഹിക്കുന്നു. ഫ്‌ളോപ്പായി കൊണ്ടിരിന്നിട്ടും റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡ് ഇവര്‍ക്കു പിന്തുണ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ ഇനി അതു പാടില്ല. ഈ നാലു പേരും വേണ്ടെന്ന ഉറച്ച നിലപാട് റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ എടുത്തേ തീരൂ.

ഇവര്‍ക്കു പകരം കളിപ്പിക്കാവുന്ന താരങ്ങള്‍ റോയല്‍സ് സ്‌ക്വാഡിലുണ്ട്. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇവര്‍ക്കു അവസരം നല്‍കാന്‍ അവര്‍ ശ്രമിക്കുകയും വേണം. എങ്കില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇനി റോയല്‍സിനു സാധിച്ചേക്കുകയും ചെയ്യും.

ഈ സീസണില്‍ റോയല്‍സ് അനായാസം ജയിക്കേണ്ടിയിരുന്ന മൂന്നു മല്‍സരങ്ങളില്‍ തോല്‍ക്കാനുള്ള പ്രധാന കാരണക്കാര്‍ ജുറേലും ഹെറ്റ്‌മെയറുമാണ്. റണ്‍ചേസിലായിരുന്നു ഈ മൂന്നു കളിയിലും റോയല്‍സ് തോറ്റത്. കുറേക്കൂടി അഗ്രസീവായി സ്‌കോര്‍ ചെയ്യാന്‍ ജുറേലും ഹെറ്റ്‌മെയറും ശ്രമിച്ചിരുന്നെങ്കില്‍ റോയല്‍സ് ഉറപ്പായും ഈ മല്‍സരങ്ങള്‍ ജയിക്കുകയും അത് അവരുടെ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കുകയും ചെയ്‌തേനെ.

TUSHAR DESHPANDE

12 മല്‍സരങ്ങളിലാണ് ജുറേല്‍ കളിച്ചത്. ഇതില്‍ 11ലും അദ്ദേഹം ബാറ്റും ചെയ്തു. പക്ഷെ 31.13 ശരാശരിയില്‍ സ്‌കോര്‍ ചെയ്യാനാത് വെറും 249 റണ്‍സ് മാത്രം. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ കളിയിലെ 70 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും ജുറേല്‍ കളിച്ചിട്ടില്ല. ഹെറ്റ്‌മെയറും 11 ഇന്നിങ്‌സുകളിലാണ് ഇത്തവണ ബാറ്റ് വീശിയത്. 21.60 ശരാശരിയില്‍ 216 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി മാത്രമേ ഇതിലുള്ളൂ.

ബൗളിങിലേക്കു വന്നാല്‍ തുഷാറിന്റെയും ഫസലിന്റെയും പ്രകടനം വളരെ ദയനീയമായിരുന്നു. എട്ടു മല്‍സരങ്ങളിലാണ് തുഷാര്‍ ബൗള്‍ ചെയ്തത്. 11.25 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയതാവട്ടെ ആറു വിക്കറ്റുകള്‍ മാത്രം. അതിനേക്കാള്‍ ദയനീയമാണ് ഫസലിന്റെ പ്രകടനം. നാലു കളിയില്‍ 12.21 ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്ത അദ്ദേഹത്തിനു ഒരു വിക്കറ്റ് പോലും ലഭിക്കുകയും ചെയ്തിട്ടില്ല.

Story first published: Wednesday, May 14, 2025, 9:45 [IST]
Other articles published on May 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+