Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വിക്കറ്റ് കാക്കാന്‍ ജുറേല്‍!! വന്‍ ട്വിസ്റ്റ്, വെളിപ്പെടുത്തി സഞ്ജു, കാരണമറിയാം

ഐപിഎല്ലിന്റെ അടുത്ത സീസണിലെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ വലിയൊരു സര്‍പ്രൈസ് നീക്കത്തിനൊരുങ്ങുകയാണ് നായകന്‍ സഞ്ജു സാംസണ്‍. മുന്‍ സീസണുകളിലെല്ലാം റോയല്‍സിനായി വിക്കറ്റ് കാത്ത അദ്ദേഹത്തിനു പകരം ഇന്ത്യന്‍ യുവതാരം ധ്രുവ് ജുറേല്‍ വരാനൊരുങ്ങുകയാണ്. സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലായ എബി ഡിവില്ലിയേഴസ് 360 യില്‍ (AB de Villiers 360) അതിഥിയായി വന്നപ്പോഴാണ് സഞ്ജു ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.

മെഗാ ലേലത്തിനു മുമ്പ് റോയല്‍സ് നിലനിര്‍ത്തിയ ആറു താരങ്ങളിലൊരാളാണ് റോയല്‍സ്. റോയല്‍സിലൂടെ അരങ്ങേറിയ അദ്ദേഹം ഇപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെയും ഭാഗമായിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ടീമിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറും ജുറേലാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കുകയും ചെയ്തിരുന്നു.

SANJU SAMSON

ആരാവും വിക്കറ്റ് കാക്കുക

അടുത്ത ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ആരായിരിക്കും വിക്കറ്റ് കാക്കുക? ധ്രുവ് ജുറേലിനെ ഈ റോളില്‍ കാണാനാവുമോയെന്നായിരുന്നു സഞ്ജു സാംസണിനോടുള്ള എബി ഡിവില്ലിയേഴ്‌സിന്റെ ചോദ്യം.

സത്യസന്ധമയി പറഞ്ഞാല്‍ ഞാന്‍ ഇതേക്കുറിച്ച് മുമ്പൊരിക്കലും പരസ്യമായി തുറന്നു പറഞ്ഞിട്ടില്ല. ധ്രുവ് ജുറേല്‍ ഇപ്പോള്‍ കരിയറിന്റെ ഏതു ഘട്ടത്തിലാണ് എത്തി നില്‍ക്കുന്നതെന്നു നമുക്കറിയാം. അവന്‍ ഇപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ്. ഐപിഎല്ലിലും ഏതെങ്കിലുമൊരു ഘട്ടത്തില്‍ ജുറേല്‍ വിക്കറ്റ് കാക്കുകയും വേണം. ഞങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ചയും നടത്തിയിരുന്നു.

ഞാനും ധ്രുവും അടുത്ത സീസണില്‍ വിക്കറ്റ് കീപ്പിങ് റോള്‍ പങ്കുവയ്ക്കും. ഞാന്‍ മാത്രമല്ല, അവനും റോയല്‍സിനു വേണ്ടി വിക്കറ്റ് കാക്കാനെത്തും. ഒരു ഫീല്‍ഡറായി ഞാന്‍ ടീമിനെ അധികം നയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതു ചിലപ്പോള്‍ വെല്ലുവിളി ആയേക്കുമെന്നും ഞാന്‍ കരുതുന്നു.

ധ്രുവിനോടു ഞാന്‍ വിക്കറ്റ് കീങിനെക്കുറിച്ച് സംസാരിച്ചിരുന്നു. നീ എവിടെ നിന്നാണ് ടീമിലേക്കു വരുന്നതെന്നും ഒരു ലീഡറെന്ന നിലയില്‍ നിന്നെക്കുറിച്ച്് ഞാന്‍ ചിന്തിക്കുന്നത് എന്താണെന്നും അവനോടു പറഞ്ഞിരുന്നു. രാജസ്ഥാന്‍ റോയല്‍സിനായി കുറച്ചു മല്‍സരങ്ങളില്‍ നീയും വിക്കറ്റ് കാക്കണമെന്നും എനിക്കു തോന്നുന്നതായും ധ്രുവിനോടു പറഞ്ഞു.

ഈ രീതിയില്‍ വിക്കറ്റ് കീപ്പിങ് പങ്കു വച്ച് എങ്ങനെ മുന്നോട്ടു പോവാന്‍ കഴിയുമെന്നു നമുക്കു നോക്കാം. ഇതു ടീമിനെ ബാധിക്കാന്‍ പാടില്ല, ടീം തന്നെയാണ് ഫസ്റ്റ്. എങ്കിലും വ്യക്തികള്‍ക്കും പ്രാധാന്യം നല്‍കണമെന്നു കരുതുന്നതായും സഞ്ജു വെളിപ്പെടുത്തി.

DHRUV JUREL

ക്യാപ്റ്റന്‍സി കടുപ്പം

വിക്കറ്റ് കീപ്പറല്ലാതെ ടീമിനെ നയിക്കുകയെന്നത് കൂടുതല്‍ ബുദ്ധിമുട്ടേറിയ കാര്യമാണെന്നായിരുന്നു സഞ്ജു സാംസണിന്റെ തീരുമാനത്തോടുള്ള എബി ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം. ഇതു വളരെ താല്‍പ്പര്യമുണ്ടാക്കുന്ന കാര്യമാണ്. ഞാന്‍ നേരത്തേ വിക്കറ്റ് കീപ്പറായും ഫീല്‍ഡറായുമെല്ലാം സൗത്താഫ്രിക്കന്‍ ടീമിനെ നയിച്ചിട്ടുണ്ട്. അന്നു വിക്കറ്റ് കീപ്പറായി നില്‍ക്കാനായിരുന്നു എനിക്കു എപ്പോഴും താല്‍പ്പര്യമെന്നതാണ് രസകരമായ കാര്യം.

കാരണം ഇതു എനിക്കു കൂടുതല്‍ മികച്ച ആംഗിളുകള്‍ നല്‍കുകയും അതു നന്നായി ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. പക്ഷെ മിഡ് ഓഫില്‍ ഫീല്‍ഡറായി നില്‍ക്കുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ തീരുമാനങ്ങളെടുക്കാന്‍ എനിക്കു കൂടുതല്‍ സമയം ആവശ്യമായി വരും. ഗെയിമിനെക്കുറിച്ച് ചിന്തിക്കാന്‍ കൂടുതല്‍ സമയവും ആവശ്യമാണ്.

എന്നാല്‍ നിങ്ങള്‍ (സഞ്ജു) അനുഭവസമ്പത്തുള്ള താരമാണ്. അതുകൊണ്ടു തന്നെ വിക്കറ്റ് കീപ്പിങില്‍ നിന്നും മാറിയാലും അതുമായി വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കുകയും ചെയ്യും. നിങ്ങള്‍ക്കു ഫീല്‍ഡില്‍ കൂടുതല്‍ സമയവും ലഭിക്കും. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു ഇതൊരു വെല്ലുവിളിയാവില്ല. പക്ഷെ ഇതു അല്‍പ്പം വ്യത്യസ്തമായിരിക്കും.

എന്നാല്‍ ചില തീരമാനങ്ങളെടുക്കുന്ന സമയത്തു വിക്കറ്റ് കീപ്പറെ നിങ്ങള്‍ക്കു ആശ്രയിക്കാം. എന്നാല്‍ നിങ്ങള്‍ തമ്മില്‍ വളരെ നല്ലൊരു ബന്ധമുണ്ടാവുകയും കാര്യങ്ങള്‍ നന്നായി ആശയ വിനിമയം നടത്തുകയും ചെയ്താല്‍ കുഴപ്പങ്ങളൊന്നും സംഭവിക്കാന്‍ പോവുന്നില്ലെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, December 22, 2024, 10:33 [IST]
Other articles published on Dec 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+