Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഏതു ചൂതാട്ടത്തിനും റെഡി!! ഭയം ഒട്ടുമില്ല, ഇവരാണ് ശരിക്കും നായകര്‍, ആരെല്ലാം

ആധുനിക ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റനെ സംബന്ധിച്ച് ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന, ഏറ്റവും കടുപ്പമേറിയ വേദികളിലൊന്നാണ് ഐപിഎല്ലെന്നു നിസംശയം പറയാം. കളിയുടെ ഒരു ്പ്രത്യേക ഘട്ടത്തില്‍ ചിലപ്പോള്‍ വലിയ ചൂതാട്ടങ്ങള്‍ തന്നെ ഒരു ക്യാപ്റ്റനു നടച്ചത്തേണ്ടതായി വന്നേക്കും. എന്നാല്‍ ഇതു വിജയം കാണുമെന്നു ഒരു ഗ്യാരണ്ടിയുമില്ല. ചിലപ്പോള്‍ ഒരു നായകന്റെ ചൂതാട്ടം വലിയ വിജയമായേക്കാം, മറ്റു ചിലപ്പോള്‍ വലിയ പരാജയമായി മാറിയേക്കുകയും ചെയ്യും.

എങ്കിലും ആ റിസ്‌കെടുക്കാനുള്ള ചങ്കുറ്റമാണ് ഒരു ക്യാപ്റ്റനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ഐപിഎല്ലിന്റെ ഇതുവരെയുള്ള 17 സീസണുകളെടുത്താല്‍ അത്തരത്തില്‍ വളരെ ബോള്‍ഡാഡിട്ടുള്ള ചില തീരുമാനങ്ങളെടുത്തിട്ടുള്ള നിര്‍ഭയരായ ചില നായകരെ നമുകു കാണാന്‍ സാധിക്കും. ഈ തരത്തിലുള്ള ഐപിഎല്ലിലെ ചില ഫിയര്‍ലെസ് നായകര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

SHANE WARNE

ഷെയ്ന്‍ വോണ്‍

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണാണ് ഈ ലിസ്റ്റിലെ ഒരാള്‍. 2008ലെ പ്രഥമ ഐപിഎല്ലില്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. അന്നു അത്ര വലിയ സൂപ്പര്‍ താരങ്ങളൊന്നുമില്ലാതിരുന്നിട്ടും റോയല്‍സിനെ സര്‍പ്രൈസ് ചാംപ്യന്‍മാരാക്കിയത് വോണിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയായിരുന്നു.

യൂസുഫ് പഠാന്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരെ തന്റെ തുറുപ്പചീട്ടുകളായി മാറ്റിയെടുത്ത അദ്ദേഹത്തിന്റെ നിര്‍ഭയമായ ക്യാപ്റ്റന്‍സിയാണ് റോയല്‍സിനെ ജേതാക്കളാക്കി മാറ്റിയെടുത്തത്.

എംഎസ് ധോണി

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് അടുത്തയാള്‍. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പലപ്പോഴും എല്ലാവരെയും ഞെട്ടിക്കുന്ന തീരുമാനങ്ങളെടുത്ത് മല്‍സരഗതി തന്നെ മാറ്റിയിട്ടുള്ള ക്യാപ്റ്റനാണ് അദ്ദേഹം.

വിചിത്രമായ ഫീല്‍ഡിങ് ക്രമീകരണത്തിലൂടെ എതിര്‍ ടീമുകളെ ധോണി പല തവണ ഞെട്ടിച്ചിട്ടണ്ട്. കൂടാതെ അപ്രവചനീയമായ ബാറ്റിങ ലൈനപ്പിലൂടെയും എതിര്‍ ടീമിന്റെ കണക്കുകൂട്ടലുകള്‍ ധോണി തെറ്റിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അദ്ദേഹം അഞ്ചു തവണ ചാംപ്യന്മാരാക്കിയതിനു പിന്നിലും ഈ മിടുക്ക് തന്നെയാണ്.

അധികമാരും ശ്രദ്ധിക്കാതിരുന്ന ചില കളിക്കാരെ ധോണി തന്റെ സര്‍പ്രൈസ് ഹീറോയാക്കി മാറ്റിയെടുത്തിട്ടുണ്ട്. കൂടാതെ വെറ്ററന്‍ താരങ്ങളുടെ സാന്നിധ്യം കാരണം പലപ്പോഴും ഡാഡീസ ആര്‍മി എന്നു സിഎസ്‌കെ പരിഹാസങ്ങള്‍ നേരിട്ടെങ്കിലും ഇവയെ എല്ലാം മറികടന്ന് സിഎസ്‌കെയെ വിന്നിങ് സംഘാക്കി മാറ്റിയെടുത്തത് ധോണിയുടെ ഫിയര്‍ലെസ് ക്യാപ്റ്റന്‍സിയാണ്.

ഗൗതം ഗംഭീര്‍

നിലവിലെ ഇന്ത്യന്‍ കോച്ചും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനമായിരുന്ന ഗൗതം ഗംഭീറും ഫിയര്‍ലെസ് നായകരുടെ കൂട്ടത്തിലുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരുടെ സംഘമായി മാറ്റിയെടുത്തത് ഗംഭീറിന്റെ കിടിലന്‍ ക്യാപ്റ്റന്‍സിയാണ്.

കളിക്കളത്തില്‍ റിസ്‌കുകളെടുക്കാന്‍ ഭയമില്ലാത്ത വളരെ അഗ്രസീവായിട്ടുള്ള നായകനായിരുന്നു അദ്ദേഹം. കെകെആറിനെ രണ്ടു തവണ ഐപിഎല്ലില്‍ ചാംപ്യന്‍മാരാക്കിയതും അദ്ദേഹത്തിന്റെ മികച്ച ക്യാപ്റ്റന്‍സി തന്നെയാണ്.

MS DHONI

രോഹിത് ശര്‍മ

രോഹിത് ശര്‍മയാണ് ഐപിഎല്ലിന്റെ ചരിത്രത്തിലെ മറ്റൊരു ഫിയര്‍ലെസ് ക്യാപ്റ്റന്‍. കളിക്കളത്തില്‍ നായകെന്ന നിലയില്‍ റിസ്‌കുകളെടുക്കാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. ഒരു ട്രോഫി പോലുമില്ലാതെ വലഞ്ഞ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ചാംപ്യന്മാരാക്കി റെക്കോര്‍ഡിടാന്‍ രോഹിത്തിനു സാധിച്ചതും ഈ കാരണത്താലാണ്.

ഐപിഎല്ലില്‍ മുംബൈയ്‌ക്കൊപ്പുള്ള ഫിയര്‍ലെസ് ക്യാപ്റ്റന്‍സിയാണ് പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനോടൊപ്പവും വിജയങ്ങള്‍ കൊയ്യാന്‍ ഹിറ്റ്മാനെ സഹായിച്ചിട്ടുള്ളത്. ടി20 ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയുമടക്കം രണ്ടു ഐസിസി ട്രോഫികളും രോഹിത് ഇതിനകം ടീമിനു നേടിത്തന്നു കഴിഞ്ഞു.

പാറ്റ് കമ്മിന്‍സ്

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ പാറ്റ് കമ്മിന്‍സാണ് ഐപിഎല്ലിലെ മറ്റൊരു നിര്‍ഭയനായ നായകന്‍. കഴിഞ്ഞ സീസണിലാണ് അദ്ദേഹത്തിനു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്.

ആദ്യ സീസണില്‍ തന്നെ എസ്ആര്‍എച്ചിനെ ഫൈനലിലെത്തിച്ചത് കമ്മിന്‍സിന്റെ ബോള്‍ഡായ ക്യാപ്റ്റന്‍സിയാണ്. അഗ്രസീവായ, ഒപ്പം നിര്‍ഭയമായാണ് കഴിഞ്ഞ സീസണില്‍ അദ്ദേഹം ഓറഞ്ച് ആര്‍മിയെ നയിച്ചിട്ടുള്ളതെന്നു കാണാം.

Story first published: Tuesday, March 18, 2025, 13:05 [IST]
Other articles published on Mar 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+