Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആര്‍സിബി താരങ്ങള്‍ കൈകൊടുത്തില്ല, ധോണി ടിവി ഇടിച്ച് പൊട്ടിച്ചു- ഹര്‍ഭജന്‍ പറയുന്നു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി മെഗാ താരലേലം വരാനിരിക്കുകയാണ്. മെഗാ ലേലമായതിനാല്‍ത്തന്നെ വലിയ പൊളിച്ചെഴുത്തുകള്‍ എല്ലാ ടീമുകളിലും ഉണ്ടാവും. പല വമ്പന്‍ കൂടുമാറ്റങ്ങളും ഇത്തവണ ഉണ്ടാവും. എംഎസ് ധോണി ഇത്തവണ സിഎസ്‌കെയ്ക്കായി കളിക്കാനുണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പരിക്ക് പ്രയാസപ്പെടുത്തുന്നതിനാല്‍ ധോണി ഈ സീസണില്‍ കളിച്ചേക്കില്ലെന്നാണ് വിവരം.

അവസാന സീസണില്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലെത്താനായിരുന്നില്ല. ആര്‍സിബിക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലെത്താനുള്ള റണ്‍സ് നേടിയെടുക്കാന്‍ സാധിച്ചില്ല. ഇതോടെ സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഇതിന്റെ നിരാശ ധോണിക്കുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഹസ്തദാനം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമുണ്ടാവുന്നത്. ഇതിന് ശേഷം ധോണി ഡ്രസിങ് റൂമിലെത്തുന്നതിന് മുമ്പ് ടിവി തല്ലിപ്പൊട്ടിച്ച സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്.

ദേഷ്യം അടക്കാനാവാതെ ടിവിക്കിട്ട് ഇടിച്ചു

ആര്‍സിബി വിജയം നേടിയതിനാല്‍ത്തന്നെ ആഘോഷിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. ഞാനും അന്ന് അവിടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാത്തിനും ഞാന്‍ സാക്ഷിയാണ്. ആര്‍സിബി ആഘോഷിക്കുമ്പോഴാണ് സിഎസ്‌കെ ഹസ്തദാനത്തിനായി വരിയായി വന്നത്. എന്നാല്‍ ഹസ്തദാനത്തിനായി ആര്‍സിബി വരാന്‍ അല്‍പ്പം വൈകി. ആര്‍സിബി തങ്ങളുടെ ആഘോഷം കഴിഞ്ഞാണ് ഹസ്തദാനത്തിനായി എത്തിയത്. ഈ സമയത്ത് ധോണി ഡ്രസിങ് റൂമിന് പുറത്തുള്ള ടിവി സ്‌ക്രീന്‍ ഇടിച്ച് പൊട്ടിച്ചു.

ഞാനിത് കാണുന്നുണ്ടായിരുന്നു. എല്ലാ താരങ്ങള്‍ക്കും അവരുടേതായ രീതിയില്‍ വൈകാരികതയുണ്ട്. അതുകൊണ്ട് തന്നെ ഇതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ധോണി അല്‍പ്പനേരം ഹസ്തദാനത്തിനായി കാത്ത് നിന്നെങ്കിലും ആര്‍സിബി താരങ്ങള്‍ വരാന്‍ വൈകിയതിനാല്‍ ധോണി തിരിച്ച് ഡ്രസിങ് റൂമിലേക്ക് കയറി. ഇത് വലിയ വിവാദമാവുകയും ആര്‍സിബി താരങ്ങളുടെ അമിത ആഹ്ലാദത്തിനെതിരേയും ധോണിയുടെ മോശം പെരുമാറ്റത്തിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ms dhoni csk

ജയിച്ച് വിരമിക്കാന്‍ ധോണി ആഗ്രഹിച്ചു

ധോണി പൊതുവേ ശാന്തനാണെങ്കിലും അന്ന് വളരെ നിരാശനായാണ് കാണപ്പെട്ടത്. ജയിച്ച് കപ്പുമായി വിരമിക്കാമെന്ന ധോണിയുടെ മോഹമാണ് കണ്‍മുന്നില്‍ തകര്‍ന്നുവീണത്. 2023ല്‍ കപ്പ് നേടിയപ്പോള്‍ ധോണി വിരമിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇത് ധോണിയുടെ തീരുമാനമായിരുന്നു. ഇത്തവണയോ ചിലപ്പോള്‍ അടുത്ത തവണയോ ഇത് സംഭവിച്ചേക്കാം. അത് ധോണിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ധോണിയോട് വിരമിക്കാന്‍ പറയാന്‍ നമ്മള്‍ക്കാര്‍ക്കും യോഗ്യതയില്ല.

ഫിറ്റ്‌നസുണ്ടെങ്കില്‍ അടുത്ത 10 വര്‍ഷമെങ്കിലും ധോണിക്ക് സിഎസ്‌കെയ്ക്കായി കളിക്കാം. എത്രനാള്‍ ധോണി കളിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല' ഹര്‍ഭജന്‍ പറഞ്ഞു. കാല്‍മുട്ടിനേറ്റ പരിക്ക് ധോണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ റുതുരാജ് ഗെയ്ക് വാദ് എന്ന നായകന് കീഴില്‍ മെഗാ ലേലത്തിന് ശേഷം ആദ്യ സീസണ്‍ കളിക്കുകയെന്നത് വളരെ ദുഷ്‌കരമാണ്. അതുകൊണ്ടുതന്നെ ഈ സീസണില്‍ക്കൂടി കളിക്കാന്‍ ധോണി നിര്‍ബന്ധിതനാണെന്ന് പറയാം.

ആര്‍സിബിയുടെ അമിതാഹ്ലാദം ധോണിക്ക് ഇഷ്ടമായില്ല

യഷ് ദയാല്‍ അവസാന ഓവര്‍ എറിഞ്ഞ് ധോണിയെയടക്കം പുറത്താക്കിയാണ് ആര്‍സിബിക്ക് വിജയമൊരുക്കിയത്. സിഎസ്‌കെയെപ്പോലൊരു വമ്പന്മാരെ തളച്ച് പ്ലേ ഓഫിലെത്തിയത് വിരാട് കോലി ഉള്‍പ്പെടുന്ന ആര്‍സിബി ടീം കാര്യമായിത്തന്നെ ആഘോഷിച്ചു. എന്നാല്‍ ഈ ആഘോഷവും ആവേശവും അല്‍പ്പം നീണ്ടുപോയി എന്ന് പറയാം. കപ്പടിച്ചതുപോലെയുള്ള ആവേശമാണ് ആര്‍സിബി നടത്തിയത്.

മൈതാനത്ത് ഹസ്തദാനം നല്‍കാന്‍ അല്‍പ്പസമയം ധോണി കാത്ത് നിന്നെങ്കിലും പിന്നീട് ഇതിന് തയ്യാറാവാതെ മൈതാനം വിട്ട് പോവുകയും ചെയ്തു. തോറ്റ ടീമിന്റെ നിരാശ കൂടി ഉള്‍ക്കൊള്ളാന്‍ എതിര്‍ ടീമായ ആര്‍സിബിക്ക് സാധിക്കണമായിരുന്നു. എന്നാല്‍ അന്ന് അവര്‍ക്ക് അതിന് സാധിക്കാതെ പോയതാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്.

Story first published: Thursday, October 3, 2024, 10:45 [IST]
Other articles published on Oct 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+