Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പൃഥ്വി ഷാ വരും, ധോണിയും ജഡേജയും പുറത്ത്! 2026ലെ സിഎസ്‌കെ സാധ്യതാ ടീമിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പല സൂപ്പര്‍ ടീമുകളും ഇത്തവണ പിന്നോട്ട് പോയപ്പോള്‍ ഇതുവരെ കപ്പ് നേടാത്ത പല ടീമുകളും മികച്ച പ്രകടനം നടത്തി മുന്നോട്ട് വരുന്നതാണ് ഈ സീസണെ കൂടുതല്‍ ആവേശകരമാക്കുന്നത്. ഇത്തവണ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണിയും സംഘവും ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് തന്നെ പറയാം. മെഗാ ലേലത്തിലടക്കം ടീം നടത്തിയ നീക്കങ്ങളെല്ലാം പാളിയതാണ് ഇപ്പോഴത്തെ ടീമിന്റെ തകര്‍ച്ചക്ക് കാരണമെന്ന് പറയാം.

സിഎസ്‌കെയുടെ നിലവിലെ പ്രകടനത്തില്‍ ആരാധകര്‍ക്കെല്ലാം കടുത്ത നിരാശയാണുള്ളത്. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ വലിയ പൊളിച്ചെഴുത്ത് നടത്താത്ത പക്ഷം സിഎസ്‌കെയ്‌ക്കെതിരേ ആരാധകര്‍ രംഗത്തെത്തുമെന്നുറപ്പാണ്. ഇതിനോടകം തന്നെ ടീം മാനേജ്‌മെന്റിനെതിരേ വിമര്‍ശനം ശക്തമാണ്. ഈ സാഹചര്യത്തില്‍ അടുത്ത സീസണില്‍ വലിയ മാറ്റങ്ങള്‍ സിഎസ്‌കെയിലുണ്ടാവും. എന്നാല്‍ വമ്പന്‍ പൊളിച്ചെഴുത്ത് നടത്തുക പ്രായോഗികമല്ല.

അതുകൊണ്ടുതന്നെ സിഎസ്‌കെ ഈ സീസണിന് ശേഷം ചില മാറ്റങ്ങള്‍ വരുത്തി ടീം കരുത്ത് ഉയര്‍ത്താനാവും ശ്രമിക്കുക. അടുത്ത സീസണില്‍ സിഎസ്‌കെ കളത്തിലിറക്കാന്‍ സാധ്യതയുള്ള ടീം എങ്ങനെയാവുമെന്ന് പരിശോധിക്കാം.

റുതുരാജ് ഗെയ്ക്‌വാദ് നയിക്കും

എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ഇനിയൊരു സീസണില്‍ സിഎസ്‌കെയില്‍ ഉണ്ടാവില്ല. 43ാം വയസില്‍ സിഎസ്‌കെയുടെ നായകനായി ധോണി കളിക്കുകയാണ്. ഇത്രയും നാള്‍ ധോണി സിഎസ്‌കെയുടെ ആവേശമായിരുന്നെങ്കില്‍ ഈ സീസണോടെ വില്ലനായി മാറിയിരിക്കുകയാണ്. ശേഷിക്കുന്ന വില നഷ്ടപ്പെടാതിരിക്കാന്‍ ഈ സീസണോടെ ധോണി വിരമിക്കേണ്ടതായുണ്ട്. രവീന്ദ്ര ജഡേജ ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പടിയിറങ്ങിയതാണ്. ഈ സീസണോടെ ജഡേജയും ഐപിഎല്‍ മതിയാക്കിയേക്കും.

മെഗാ ലേലത്തിലൂടെ സിഎസ്‌കെ കൊണ്ടുവന്ന രാഹുല്‍ ത്രിപാഠിയും ദീപക് ഹൂഡയും വിജയ് ശങ്കറുമെല്ലാം ടീമിന് പുറത്താവാനാണ് സാധ്യത. ടോപ് ഓഡറില്‍ വെടിക്കെട്ട് തുടക്കം നല്‍കാന്‍ ടീമിന് സാധിക്കേണ്ടതായുണ്ട്. ധോണി വിരമിക്കുമ്പോള്‍ പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ജോണി ബെയര്‍സ്‌റ്റോയെ സിഎസ്‌കെ കൊണ്ടുവന്നേക്കും. വെടിക്കെട്ട് ബാറ്റ്‌സ്മാനും സീനിയര്‍ താരവുമായ ജോണി ബെയര്‍സ്‌റ്റോ ഐപിഎല്ലില്‍ മികച്ച റെക്കോഡുമുള്ള താരമാണ്.

jonny bairstow

പൃഥ്വി ഷായേയും സിഎസ്‌കെ കൊണ്ടുവന്നേക്കും. വെടിക്കെട്ട് ഓപ്പണറായ പൃഥ്വി നിലവില്‍ ആര്‍ക്കും വേണ്ടാതെ ടീമിന് പുറത്താണ്. ഈ സാഹചര്യത്തില്‍ അടുത്ത സീസണില്‍ സിഎസ്‌കെ പൃഥ്വിയെ ടീമിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ക്യാപ്റ്റനായി റുതുരാജ് ഗെയ്ക് വാദ് തന്നെ സിഎസ്‌കെയില്‍ തുടരും. ധോണി ഉപദേഷ്ടാവായി സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവുമെന്നുറപ്പാണ്.

ബൗളിങ് നിരയില്‍ വലിയ മാറ്റമുണ്ടാവില്ല

സിഎസ്‌കെയുടെ ബൗളിങ് നിരയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ല. സ്പിന്‍ നിരയില്‍ ജഡേജ പോയാലും നൂര്‍ അഹമ്മദും ശ്രേയസ് ഗോപാലും ചേര്‍ന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോവും. മതീഷ പതിരാന, നതാന്‍ ഇല്ലിസ്, കമലേഷ് നാഗര്‍കോട്ടി, ഖലീല്‍ അഹമ്മദ്, മുകേഷ് ചൗധരി എന്നിവരെല്ലാം സിഎസ്‌കെയില്‍ വരുന്ന സീസണിലും തുടര്‍ന്നേക്കും. ഡെവോണ്‍ കോണ്‍വേയേയും രചിന്‍ രവീന്ദ്രയേയും നിലനിര്‍ത്താതെ സിഎസ്‌കെയ്ക്ക് മറ്റ് വഴികളില്ല. ടീമില്‍ വലിയൊരു അഴിച്ചുപണി നടത്താന്‍ അടുത്ത ലേലം വരെ സിഎസ്‌കെയ്ക്ക് കാത്തിരിക്കേണ്ടതായുണ്ട്.

സിഎസ്‌കെയുടെ സാധ്യതാ ടീം ഇതാ- റുതുരാജ് ഗെയ്ക് വാദ് (c), ഷെയ്ഖ് റഷീദ്, ജോണി ബെയര്‍സ്‌റ്റോ, ഡെവോണ്‍ കോണ്‍വേ, ശിവം ദുബെ, രചിന്‍ രവീന്ദ്ര, ആദില്‍ റഷീദ്, ഡെവാള്‍ഡ് ബ്രെവിസ്, പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍, രാമകൃഷ്ണ ഘോഷ്, മതീശ പതിരാന, ഖലീല്‍ അഹമ്മദ്, മുകേഷ് ചൗധരി, നതാന്‍ ഇല്ലിസ്, അന്‍ഷുല്‍ കാംബോജ്, കമലേഷ് നാഗര്‍കോട്ടി, നൂര്‍ അഹമ്മദ്, ശ്രേയസ് ഗോപാല്‍, വന്‍ഷ് ബേദി, ആന്‍ഡ്രേ സിദ്ധാര്‍ത്ഥ്

Story first published: Thursday, May 1, 2025, 12:36 [IST]
Other articles published on May 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+