For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ധോണി എവിടെ ബാറ്റ് ചെയ്യണം? ത്രിപാഠി ഫിനിഷറോ? സിഎസ്‌കെ 11മായി റായുഡു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടുന്നത്. തൊട്ടടുത്ത ദിവസം നടക്കുന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രണ്ട് ടീമും കരുത്തരുടെ നിരയാണ്. അഞ്ച് തവണ ഐപിഎല്ലില്‍ ചാമ്പ്യന്മാരായവരാണ് ഇരു ടീമും.

ഇടവേളക്ക് ശേഷം ആറാം കിരീടത്തോടെ മുന്നിലെത്താനാണ് ഇരു ടീമും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പോരാട്ടം തീപാറുമെന്നുറപ്പാണ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി നീണ്ടു നില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഈ സീസണോടെ എംഎസ് ധോണി വിരമിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും സിഎസ്‌കെ കപ്പിലേക്കെത്താന്‍ ശ്രമിക്കും. ഇപ്പോഴിതാ വരുന്ന സീസണിനുള്ള സിഎസ്‌കെയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സിഎസ്‌കെ താരമായ അമ്പാട്ടി റായുഡു.

ഓപ്പണിങ്ങില്‍ റുതുരാജിനൊപ്പം കോണ്‍വേ

ഓപ്പണറായി റുതുരാജ് ഗെയ്ക് വാദിനൊപ്പം ഡെവോണ്‍ കോണ്‍വേ വരണമെന്നാണ് റായുഡു പറയുന്നത്. നേരത്തെ സിഎസ്‌കെയ്ക്കായി കളിച്ചിട്ടുള്ള ഓപ്പണിങ് കൂട്ടുകെട്ടാണിത്. ഈ കൂട്ടുകെട്ട് ക്ലിക്കാവുകയും ചെയ്തതാണ്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് തുടരണമെന്നാണ് റായുഡു പറയുന്നത്. മൂന്നാം നമ്പറില്‍ രചിന്‍ രവീന്ദ്രക്കാണ് അവസരം നല്‍കേണ്ടത്. ന്യൂസീലന്‍ഡ് താരം തകര്‍പ്പന്‍ ഫോമിലാണുള്ളത്. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും മാച്ച് വിന്നറായ താരമാണ് രചിന്‍. സിഎസ്‌കെയ്ക്കായി ഇതിനോടകം കളിച്ചെങ്കിലും പ്രതീക്ഷിച്ച മികവ് കാട്ടാന്‍ രചിന് സാധിക്കാതെ പോയി.

നാലാം നമ്പറില്‍ ആശയക്കുഴപ്പം

സിഎസ്‌കെയുടെ നാലാം നമ്പറില്‍ ആരെന്നതാണ് വലിയ ആശയക്കുഴപ്പമെന്നാണ് റായുഡു പറയുന്നത്. ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍ എന്നിവരിലൊരാളെ കളിപ്പിക്കണമെന്നാണ് റായുഡു പറയുന്നത്. ഹൂഡ സ്പിന്‍ ഓള്‍റൗണ്ടറാണെങ്കിലും വലിയ മികവ് ഇപ്പോള്‍ അവകാശപ്പെടാനാവില്ല. ബാറ്റിങ്ങില്‍ വിശ്വസ്തനല്ല. രാഹുല്‍ ത്രിപാഠി ടീമിനായി പരമാവധി മികവ് കാട്ടുന്ന താരമാണ്. വിശ്വസിക്കാന്‍ സാധിക്കുന്ന താരമാണ് ത്രിപാഠി. വിജയ് ശങ്കര്‍ മീഡിയം പേസറെന്ന നിലയിലും ടീമിന് ഉപകാരിയാണ്. എന്നാല്‍ ബാറ്റിങ്ങില്‍ സ്ഥിരത കാട്ടാന്‍ താരത്തിന് കഴിവില്ല.

അഞ്ചാം നമ്പറില്‍ ശിവം ദുബെയെ കളിപ്പിക്കാം. ദുബെ സ്പിന്നിനെതിരേ അതിവേഗം റണ്‍സുയര്‍ത്തുന്നവനാണ്. ഡെത്തോവറുകളില്‍ ദുബെയുടെ മികവ് സിഎസ്‌കെയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ആറാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയുണ്ടാവും. ഫിനിഷര്‍ റോളില്‍ ജഡേജയുടെ മികവ് ഒന്ന് വേറെയാണ്. പ്രത്യേകിച്ച് സിഎസ്‌കെയില്‍. ഇത്തവണയും ജഡേജയില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നുണ്ട്.

ruturaj gaikwad rachin ravindra

ധോണി ഏഴാം നമ്പറില്‍

എംഎസ് ധോണി സിഎസ്‌കെയുടെ വികാരമാണ്. ധോണി നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ധോണി ഏഴാം നമ്പറില്‍ കളിക്കണമെന്നാണ് റായുഡു പറയുന്നത്. എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായ സാം കറെന്‍ കളിക്കണം. ഇടവേളക്ക് ശേഷമാണ് സാം സിഎസ്‌കെയിലെത്തുന്നത്. ഒമ്പതാം നമ്പറില്‍ ആര്‍ അശ്വിനാണ് അവസരം. വലിയ ഇടവേളക്ക് ശേഷമാണ് അശ്വിനും സിഎസ്‌കെയില്‍ തിരിച്ചെത്തിയിരിക്കുന്നത്.

ഈ സീസണില്‍ സിഎസ്‌കെയ്ക്കായി കളിച്ച് അശ്വിന്‍ വിരമിക്കാനും സാധ്യതയുണ്ട്. 10ാം നമ്പറില്‍ അന്‍ഷുല്‍ കാംബോജ് വേണമെന്നാണ് റായുഡു നിര്‍ദേശിക്കുന്നത്. അവസാനക്കാരനായി സൂപ്പര്‍ പേസര്‍ മതീശ പതിരാനയേയുമാണ് റായുഡു തിരഞ്ഞെടുക്കുന്നത്. ഇത്തവണയും സംതുലിതമായ ടീം കരുത്ത് സിഎസ്‌കെയ്ക്കുണ്ട്. നായകനായ റുതുരാജ് ഗെയ്ക് വാദിന് നിലനില്‍പ്പിന്റെ പ്രശ്‌നമാണ് ഇത്തവണത്തെ സീസണ്‍. കപ്പിലേക്കെത്തിക്കാനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ റുതുരാജിന് സാധിച്ചേക്കും.

Story first published: Saturday, March 15, 2025, 16:08 [IST]
Other articles published on Mar 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+