Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: കഴിഞ്ഞ സീസണ്‍ കളിച്ചു, ഇത്തവണ പൊടിപോലുമില്ല!! വമ്പന്‍ താരങ്ങള്‍ ആരൊക്കെ?

നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പോരാട്ടത്തോടെ ഐപിഎലില്ലിന്റെ 18ാം സീസണിനു ആരവമുയരുകയാണ്. ഇനിയുള്ള രണ്ടര മാസത്തോളം ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധേയും ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗിലേക്കായിരിക്കും. 2008ലെ പ്രഥമ സീസണ്‍ മുതലെടുത്താല്‍ ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടുള്ളതായി കാണാം.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അവസാന സീസണില്‍ വിവിധ ടീമുകളുടെ ഭാഗയമായിട്ടുള്ള ചില വമ്പന്‍ കളിക്കാരെ ഇത്തവണ നമുക്കു കാണാന്‍ സാധിക്കില്ല. അവസാന എഡിഷനില്‍ ക്യാപ്റ്റനായിട്ടുള്ള താരം വരെ ഇക്കൂട്ടത്തിലുണ്ട്. 2024ല്‍ കളിക്കുകയും ഈ സീസണില്‍ അപ്രത്യക്ഷരാവുകയും ചെയ്തവര്‍ ആരൊക്കെയെന്നു നോക്കാം.

SHARDUL THAKUR

ശര്‍ദ്ദുല്‍ ടാക്കൂര്‍

ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് ഈ ലിസ്റ്റിലുള്‍പ്പെടുന്ന ഒരാള്‍. ഈ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് അദ്ദേഹം അള്‍സോള്‍ഡായി മാറിയത്. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു കഴിഞ്ഞ സീസണില്‍ ശര്‍ദ്ദുല്‍. ഒമ്പതു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം അഞ്ചു വിക്കറ്റുകളും നേടി.

സിഎസ്‌കെയിലേക്കുള്ള രണ്ടാം വരവില്‍ ബൗളിങിലോ, ബാറ്റിങിലോ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ ശര്‍ദ്ദുലിനായില്ല. ഇതോടെ സീസണിനു ശേഷം താരത്തെ അവര്‍ കൈവിടുകയും ചെയ്തു. എങ്കിലും രണ്ടു ദിവസങ്ങളിലായി നടന്ന ലേലത്തില്‍ ആരെങ്കിലും അദ്ദേഹത്തെ വാങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ ഒരു ടീമും ശര്‍ദ്ദുലിനായി താല്‍പ്പര്യം കാണിച്ചില്ല.

നിലവില്‍ ഒരു ടീമിലുമില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രതീക്ഷ പൂര്‍ണമായി അസ്തമിച്ചിട്ടില്ല. നിലവിലെ ടീമിലെ ഏതെങ്കിലുമൊരാള്‍ക്കു പരിക്കേറ്റാല്‍ പകരക്കാരനായി ശര്‍ദ്ദുലിനു ഇനിയും കോള്‍ ലഭിക്കാനിടയുണ്ട്. ലേലത്തില്‍ തഴയപ്പെട്ട ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഈ സീസണില്‍ ക്രിക്കറ്റ് പ്രേമികള്‍ മിസ്സ് ചെയ്യുന്ന രണ്ടാമത്തെ മിന്നും താരം. മുന്‍ ഐപിഎല്‍ വിന്നിങ് ക്യാപ്റ്റനും ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്ണുള്ള വിദേശ താരവുമായിട്ടും മെഗാ ലേലത്തില്‍ വാര്‍ണര്‍ അണ്‍സോള്‍ഡായി മാറുകയായിരുന്നു. 2016ലായിരിന്നു അദ്ദേഹത്തിനു കീഴില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കിരീടവിജയം.

അവസാന സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു വാര്‍ണര്‍. പക്ഷെ മുന്‍ സീസണുകളിലേതു പോലെ ബാറ്റിങില്‍ കാര്യമായി തിളങ്ങാനായില്ല. ഇതാണ് ലേലത്തില്‍ അദ്ദേഹത്തെ പത്തു ഫ്രാഞ്ചൈസികളും കൈവിടാനുള്ള മുഖ്യ കാരണം.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതും വാര്‍ണറെ ടീമുകള്‍ കൈയൊഴിയാന്‍ മറ്റൊരു കാരണമായി മാറി. എങ്കിലും ഈ ഐപിഎല്ലിലേക്കു പകരക്കാരനായി ചിലപ്പോള്‍ അദ്ദേഹം ഇനിയും വന്നേക്കാം.

SHIKHAR DHAWAN

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഈ ഐപിഎല്ലില്‍ എല്ലാവരും മിസ്സ് ചെയ്യാന്‍ പോവുന്ന മൂന്നാമത്തെ താരം. പ്രഥമ ഐപിഎല്‍ മുതല്‍ വിവിധ ടീമുകളുടെ ഭാഗമായിട്ടുള്ള അദ്ദേഹം കഴിഞ്ഞ രണ്ടു എഡിഷനുകളിലും പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനും കൂടിയായിരുന്നു. പക്ഷെ പരിക്കു കാരണം കഴിഞ്ഞ എഡിഷന്റെ ഭൂരിഭാഗവും ധവാന്‍ പുറത്തായിരുന്നു.

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ക്രിക്കറ്റില്‍ തുടരാനുള്ള പ്രചോദനം തനിക്കു ഇപ്പോഴില്ലെന്നും ധവാന്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ് താരം.

Story first published: Sunday, March 16, 2025, 19:01 [IST]
Other articles published on Mar 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+