IPL 2025: സൂപ്പര്‍ താരങ്ങള്‍, പക്ഷെ മെഗാ ലേലത്തില്‍ ഇവര്‍ അണ്‍സോള്‍ഡായേക്കും! ആരൊക്കെ?
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025ാം സീസണിന് മുന്നോടിയായുള്ള പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. പല ടീമുകളും പരിശീലകരേയും ക്യാപ്റ്റന്മാരേയുമടക്കം മാറ്റി അടുത്ത സീസണിനായുള്ള തയ്യാറെടുപ്പിലാണ്. പല വമ്പന്‍ കൂടുമാറ്റങ്ങളുടേയും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അടുത്ത സീസണിന് മുന്നോടിയായി മെഗാ താരലേലവും നടക്കാനുണ്ട്. അതുകൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ ടീമുകളിലുണ്ടാവാന്‍ സാധ്യതയുണ്ട്.
മെഗാ ലേലത്തിന് മുമ്പ് പല താരങ്ങളേയും ടീമുകള്‍ക്ക് ഒഴിവാക്കേണ്ടതായി വരും. ഇത്തരത്തില്‍ ലേലത്തിലേക്കെത്തിപ്പെടുന്ന സൂപ്പര്‍ താരങ്ങളില്‍ ചിലര്‍ അണ്‍സോള്‍ഡാവാന്‍ സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ശിഖര്‍ ധവാനാണ്. പഞ്ചാബ് കിങ്‌സിന്റെ നായകനായ ധവാനെ ഫിറ്റ്‌നസും മോശം ഫോമും അലട്ടുകയാണ്. പ്രായം തളര്‍ത്തുന്ന താരമാണ് ധവാന്‍. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ധവാനെ അവസാന സീസണിലും പരിക്ക് തളര്‍ത്തിയിരുന്നു.
പകുതിയിലധികം മത്സരത്തിലും സാം കറെനാണ് പഞ്ചാബിനെ നയിച്ചത്. ബാറ്റിങ് കണക്ക് പരിശോധിക്കുമ്പോള്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ധവാന്‍. 222 മത്സരത്തില്‍ നിന്ന് 6768 റണ്‍സാണ് ധവാന്‍ നേടിയത്. 35.07 ശരാശരിയുള്ള ധവാന്‍ രണ്ട് സെഞ്ച്വറിയും 51 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ രണ്ടാമനാണ് ധവാന്‍. എന്നാല്‍ വരുന്ന മെഗാ ലേലത്തില്‍ ധവാനെ വാങ്ങാന്‍ ആരും തയ്യാറായേക്കില്ല.
38കാരനായ ധവാന്‍ ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നില്ല. അതുകൊണ്ടുതന്നെ ധവാന്‍ തഴയപ്പെടാന്‍ സാധ്യത കൂടുതലാണ്. രണ്ടാമത്തെ താരം കെയ്ന്‍ വില്യംസനാണ്. ന്യൂസീലന്‍ഡ് നായകനായ കെയ്ന്‍ വില്യംസണിന്റെ ടി20യിലെ സമീപകാല കണക്കുകള്‍ മോശമാണ്. കിവീസിന്റെ ടി20 ടീമില്‍ പോലും വില്യംസണിന് സ്ഥാനമില്ല. ക്ലാസിക് താരമായ വില്യംസണ്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണുള്ളത്. അവസാന സീസണില്‍ കളിച്ചപ്പോഴൊന്നും മികവ് കാട്ടാനായിരുന്നില്ല.

അടുത്ത സീസണില്‍ വില്യംസണെ സ്വന്തമാക്കാന്‍ ആരും ധൈര്യം കാട്ടിയേക്കില്ല. പരിക്കും താരത്തെ തളര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വില്യംസണ്‍ അണ്‍സോള്‍ഡാവാനാണ് സാധ്യത കൂടുതല്‍. ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും അണ്‍സോള്‍ഡായേക്കും. അവസാന ഐപിഎല്‍ ലേലത്തിലും താരം അണ്‍സോള്‍ഡായിരുന്നു. ക്ലാസിക് ശൈലിയുള്ള താരത്തിന് ആധുനിക ടി20യിലെ വെടിക്കെട്ട് ശൈലിയിലേക്ക് ഉയരാനാവുന്നില്ല.
അതുകൊണ്ടുതന്നെ സ്മിത്തിനെ വാങ്ങാനും ആരും തയ്യാറായേക്കില്ല. സ്മിത്ത് അണ്‍സോള്‍ഡാവാനാണ് സാധ്യത. അമിത് മിശ്രയാണ് മറ്റൊരു താരം. ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ അമിത് മിശ്രക്കും ഇനി അവസരം ലഭിച്ചേക്കില്ല. പലപ്പോഴും ടീമില്‍ ഉള്‍പ്പെടുമെങ്കിലും കളിക്കാന്‍ വളരെ കുറച്ച് അവസരമാണ് മിശ്രക്ക് ലഭിക്കാറുള്ളത്. അടുത്ത സീസണില്‍ അമിത് മിശ്രയെ വാങ്ങാന്‍ ആരും തയ്യാറായേക്കില്ല. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരമാണ് അമിത് മിശ്ര.
ആരാധകര്‍ പ്രതീക്ഷിക്കാത്ത ചില വമ്പന്‍ കൂടുമാറ്റങ്ങള്‍ക്കും കളമൊരുങ്ങുന്നുണ്ട്. കെ എല്‍ രാഹുല്‍ ആര്‍സിബിയിലേക്ക് കൂടുമാറുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദിക് പാണ്ഡ്യ ആര്‍സിബിയുടെ നായകസ്ഥാനത്തേക്കെത്തുമെന്നും സൂചനകളുണ്ട്. സൂര്യകുമാര്‍ യാദവ് മുംബൈയുടെ നായകനായി എത്താനാണ് സാധ്യത. ഇന്ത്യയുടെ ടി20 ടീമിന്റെ നിലവിലെ നായകന്‍ സൂര്യകുമാര്‍ യാദവാണ്. രോഹിത് ശര്‍മ മുംബൈയില്‍ തുടര്‍ന്നേക്കും.
എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തുമെന്നാണ് സൂചന. റിഷഭ് പന്തും സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സിന്റേയും രാജസ്ഥാന്‍ റോയല്‍സിന്റേയും നായകന്മാരായി തുടര്‍ന്നേക്കും. എന്തായാലും എല്ലാ ടീമുകളിലും അടിമുടി മാറ്റം വരുന്ന സീസണില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. മുംബൈക്കും സിഎസ്‌കെയ്ക്കും അടുത്ത സീസണില്‍ കപ്പടിക്കേണ്ടത് അഭിമാന പ്രശ്‌നമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications