Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പകരക്കാരനായി വന്നു, കൈയടി മുഴുവന്‍ ഇവര്‍ക്ക്!! കോളടിച്ചത് ചെന്നൈക്ക്

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പ്ലേഓഫിലേക്കു കടക്കുകയാണ്. ലീഗ് ഘട്ടത്തില്‍ ഇനി ശേഷിക്കുന്നത് ഒരേയൊരു മല്‍സരം മാത്രം. 10 ദിവസത്തോളം നിര്‍ത്തി വച്ച ശേമാണ് ടൂര്‍ണമെന്റ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റായും ഈ സീസണ്‍ മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ പല ഘട്ടങ്ങളിലായി വിവിധ ടീമുകളിലെ ചില താരങ്ങള്‍ക്കു പരിക്കേല്‍ക്കുകയും അവര്‍ പകരക്കാരെ കൊണ്ടു വരികയും ചെയ്തിരുന്നു.

ഈ തരത്തില്‍ പകരക്കാരായി ടീമിലേക്കു വന്ന ചില കളിക്കാര്‍ ബാറ്റിഭിലുമെല്ലാം വലിയ ഇംപാക്ട് സൃഷ്ടിക്കുകയും ചെയ്തു. വെറും അതിഥിയായി വന്നാണ് ചിലര്‍ ഹീറോസായി മടങ്ങിയത്. ഈ തരത്തില്‍ പകരക്കാരായി എത്തി ടീമിന്റെ തുറുപ്പുചീട്ടായി മടങ്ങിയ കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

AYUSH MHATRE

ആയുഷ് മാത്രെ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ സീസണിലെ കണ്ടെത്തലുകളിലൊരാളാണ് പകരക്കാരനായി എത്തിയ 17 കാരനായ ബാറ്റര്‍ ആയുഷ് മാത്രെ. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് മുംബൈയില്‍ നിന്നുള്ള ഈ കൗമാര ബാറ്റിങ് സെന്‍സേഷനെ സിഎസ്‌കെ റാഞ്ചിയത്. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു.

ആദ്യ രണ്ടു മല്‍സരങ്ങില്‍ 30, 32 എന്നിങ്ങനെ സ്‌കോറുകള്‍ നേടിയ മാത്രെ ആര്‍സിബിക്കെതിരേയാണ് കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവച്ചത്. 94 റണ്‍സെടുത്ത താരത്തിനു നേരിയ വ്യത്യാസത്തില്‍ സെഞ്ച്വറി നഷ്ടമായി. കെകെആറിനെതിരേ ഡെക്കായെങ്കിലും ജിടിക്കെതിര 34 ബോളില്‍ 43 റണ്‍സുമായി മാത്രെ വീണ്ടും മിന്നിച്ചു.

ശര്‍ദ്ദുല്‍ ടാക്കൂര്‍

ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് പകരക്കാരനായി ടീമിലേക്കു വിളിച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള സീസണിലെ ആദ്യ മല്‍സരത്തില്‍ രണ്ടു വിക്കറ്റുകളുമായി അദ്ദേഹം എല്‍എസ്ജിയുടെ തീരുമാനം ശരി വയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ സണ്‍റൈസഴ്‌സ് ഹൈദരാബാദുമായുള്ള കളിയില്‍ 34 റണ്‍സിനു നാലു വിക്കറ്റുകളും ശര്‍ദ്ദുല്‍ സ്വന്തമാക്കി.

എന്നാല്‍ തുടക്കത്തില്‍ ന്യൂബോള്‍ കൈകാര്യം ചെയ്ത അദ്ദേഹത്തെ പിന്നീട് മധ്യഓവറുകളിലേക്കും ഡെത്ത് ഓവറുകളിലേക്കും മാറ്റിയതോടെ റണ്‍സും വാരിക്കോരി നല്‍കി. എങ്കിലും അവസരം ലഭിച്ചപ്പോഴെല്ലാം ചില നിര്‍ണായക വിക്കറ്റുകള്‍ നേടാന്‍ ശര്‍ദ്ദുലിനു കഴിഞ്ഞു. 10 മല്‍സങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.

ഉര്‍വില്‍ പട്ടേല്‍

കഴിഞ്ഞ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ ഇന്ത്യന്‍ യുവതാരം ഉര്‍വില്‍ പട്ടേലിനെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പകരക്കാരനായി ടീമിലെത്തിച്ചത്. വന്‍ഷ് ബേദിക്കു പരിക്കേറ്റ് പിന്‍മാറേണ്ടി വന്നതോടെയാണ് സിഎസ്‌കെ ഉര്‍വിലിനെ ടീമിലേക്കു ക്ഷണിച്ചത്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വെടിക്കെട്ട് ഇന്നിങ്‌സുമായി താരം കസറുകയും ചെയ്തു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് 11 ബോളില്‍ 31 റണ്‍സുമായി ഉര്‍വില്‍ മിന്നിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ നിരാശപ്പെടുത്തിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനെതിരേ താരം വീണ്ടും തിളങ്ങി. 19 ബോളില്‍ 37 റണ്‍സാണ് ഉര്‍വില്‍ അടിച്ചെടുത്തത്.

ഡെവാള്‍ഡ് ബ്രെവിസ്

ബേബി എബിയെന്നു വിളിക്കപ്പെടുന്ന സൗത്താഫ്രിക്കന്‍ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസ് പകരക്കാരനായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്നത്. വളരെ പെട്ടെന്നു ടീമിലെ നിര്‍ണായക താരമായി അദ്ദേഹം മാറുകയും ചെയ്തു. പരിക്കേറ്റ പേസര്‍ ഗുര്‍ജപ്‌നീത് സിങിനു പകരമാണ് ബ്രെവിസ് സിഎസ്‌കെയിലെത്തിയത്.

ആദ്യ രണ്ടു കളിയില്‍ 42, 32 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. കെകെആറിനെതിരേ (25 ബോളില്‍ 52) ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സും താരം കളിച്ചു. ആര്‍സിബിക്കെതിരേ ഡെ്ക്കായെങ്കിലും ജിടിക്കെതിരേ 42 ബോളില്‍ 57 റണ്‍സുമായി ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ബ്രെവിസിനു കഴിഞ്ഞു.

HARSH DUBEY

ഹര്‍ഷ് ദുബെ

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ വിദര്‍ഭയുടെ ഹീറോയായിരുന്ന സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ടീമിലേക്കു കൊണ്ടുവന്നത്. സ്മരണ്‍ രവിചന്ദ്രനു പകരമായിരുന്നു ഇത്. മികച്ച പ്രകടനവുമായി 22 കാരനായ ഹര്‍ഷ് കന്നി ഐപിഎല്ലില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

എല്‍എസ്ജിക്കെതിരേ 44 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് ഹര്‍ഷ് നേടി. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ വിരാട് കോലിയെയും അദ്ദേഹം പുറത്താക്കി. കെകെആറുമായുള്ള സീസണിലെ അവസാന കളിയില്‍ മൂന്നു വിക്കറ്റുകളാണ് ഹര്‍ഷ് പോക്കറ്റിലാക്കിയത്.

Story first published: Tuesday, May 27, 2025, 11:00 [IST]
Other articles published on May 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+